Exhibitionism: തിരക്കേറിയ മാളില്‍ യുവാവിന്‍റെ നഗ്നതാ പ്രദര്‍ശനം, പരാതി നല്‍കി യുവതി

ആഭാസന്മാരുടെ വിളയാട്ട കേന്ദ്രമായി മാറുകയാണ് കൊച്ചിയിലെ ഷോപ്പിംഗ്‌ മാളുകള്‍...  

Written by - Zee Malayalam News Desk | Last Updated : Dec 28, 2020, 06:50 PM IST
  • ആഭാസന്മാരുടെ വിളയാട്ട കേന്ദ്രമായി മാറുകയാണ് കൊച്ചിയിലെ ഷോപ്പിംഗ്‌ മാളുകള്‍..
  • കൊച്ചിയിലെ തിരക്കേറിയ ലുലു മാളില്‍ ന​ഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവിനെതിരെ പരാതിയുമായി യുവതിയാണ് രംഗത്ത് വന്നിരിയ്ക്കുന്നത്‌.
  • ക്രിസ്തുമസ് ദിവസമാണ് സംഭവം. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കളമശേരി പോലീസ് (Kerala Police) കേസെടുത്തു.
Exhibitionism: തിരക്കേറിയ മാളില്‍ യുവാവിന്‍റെ നഗ്നതാ പ്രദര്‍ശനം, പരാതി നല്‍കി യുവതി

ആഭാസന്മാരുടെ വിളയാട്ട കേന്ദ്രമായി മാറുകയാണ് കൊച്ചിയിലെ ഷോപ്പിംഗ്‌ മാളുകള്‍...  

അടുത്തിടെയാണ് നടിക്കെതിരെ യുവാക്കള്‍ അപമര്യാദയായി പെരുമാറിയ സംഭവം പുറത്തുവന്നത്. അതിനുപിന്നലെയാണ്  അടുത്ത സംഭവവും റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്.  

കൊച്ചിയിലെ  (Kochi) തിരക്കേറിയ ലുലു മാളില്‍ ന​ഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവിനെതിരെ പരാതിയുമായി യുവതിയാണ്  രംഗത്ത് വന്നിരിയ്ക്കുന്നത്‌.  ക്രിസ്തുമസ് ദിവസമാണ് സംഭവം. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കളമശേരി പോലീസ്  (Kerala Police) കേസെടുത്തു.  മാളിലെ സി.സി.ടി.വി (CCTV) ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്. യുവാവിനെ തിരിച്ചറിയാനുള്ള മറ്റു നടപടികളും പോലീസ് ആരംഭിച്ചിട്ടുണ്ട്.

Zee Hindustan App നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ  ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy

ലുലു മാളിലെ രണ്ടാം നിലയില്‍ വെച്ച് യുവാവ് നഗ്നതാ പ്രദര്‍ശനം നടത്തിയെന്നാണ് യുവതിയുടെ  പരാതിയില്‍ പറയുന്നത്.  ആലപ്പുഴ സ്വദേശിയായ യുവതിയാണ് പരാതി നല്‍കിയിരിയ്ക്കുന്നത്. 

Also read: "ശരീരത്തിന്റെ പിൻഭാഗത്ത് മനപ്പൂർവം ഉരസി" മാളിൽ നടിയെ അപമാനിക്കാൻ ശ്രമം

മാളുകളില്‍ സ്ത്രീകള്‍ക്ക് നേരെ അതിക്രമങ്ങള്‍ സാധാരണമാവുകയാണ്. മുന്‍പ്,  മലയാളത്തിലെ യുവനടിക്ക് നേരെ മാളില്‍ വെച്ച്‌ അതിക്രമം ഉണ്ടായത് വലിയ വാര്‍ത്തയായിരുന്നു. സിസിടിവി ദൃശ്യങ്ങളിടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ പെരുന്തല്‍മണ്ണ സ്വദേശികളായ  രണ്ടുപേരെ  പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Trending News