വയനാട്: സുൽത്താൻ ബത്തേരിയിൽ എൻഡിഎ സ്ഥാനാർത്ഥിയാകാൻ (NDA Candidate) സികെ ജാനുവിന് കോഴ നൽകിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കൾക്കെതിരെ കേസെടുക്കാൻ ക്രൈംബ്രാഞ്ച്. ബിജെപി സംഘടന സെക്രട്ടറി എം ഗണേഷിനെതിരെയും ജില്ല ജനറൽ സെക്രട്ടറി പ്രശാന്ത് മലവയലിനെതിരെയുമാണ് ക്രൈം ബ്രാഞ്ച് (Crime branch) കേസെടുക്കുക. തെളിവുകൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് ഇവർക്കെതിരെ കേസ് എടുക്കുന്നത്.
മൊബൈൽ ഫോണുകൾ ഹാജരാക്കാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടെങ്കിലും ഇരുവരും നൽകിയിരുന്നില്ല. രണ്ട് നോട്ടീസുകൾ ഇതുമായി ബന്ധപ്പെട്ട് അയച്ചെങ്കിലും നിരസിച്ചതോടെയാണ് നിയമനടപടിയിലേക്ക് അന്വേഷണ സംഘം നീങ്ങുന്നത്. അതിനിടെ കാട്ടികുളം പനവല്ലിയിലെ സികെ ജാനുവിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് സംഘം മിന്നൽ പരിശോധന നടത്തി. ജാനുവിന്‍റെയും സഹോദരന്‍റെ മകൻ അരുണിന്‍റെയും മൊബൈൽ ഫോണുകൾ കസ്റ്റഡിയിലെടുത്തു. ബാങ്ക് ഇടപാട് രേഖകളും പിടിച്ചെടുത്തു. ക്രെംബ്രാഞ്ച് ഡിവൈഎസ്പി മനോജ് കുമാറിന്‍റെ നേതൃത്വത്തിലായിരുന്നു നടപടി. സാമ്പത്തിക ഇടപാടുകൾ പരിശോധിച്ചതായാണ് വിവരം. എൻഡിഎ സ്ഥാനാർഥിയാകാൻ സികെ ജാനുവിന് ബിജെപി കോഴ നൽകിയെന്നത് സംബന്ധിച്ച് ഉയർന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് പരിശോധന.
ALSO READ: കെ.സുരേന്ദ്രനെതിരെ കുരുക്ക് മുറുകുന്നു: പ്രസീത അഴിക്കോടിൻറെ ശബ്ദരേഖ പുറത്ത്
സ്ഥാനാർത്ഥിയാകാൻ ജാനു ബിജെപിയിൽ (BJP) നിന്നും കോഴ വാങ്ങിയെന്നാണ് ആരോപണം. കോഴ വിവാദത്തിൽ ബിജെപി നേതാക്കൾക്കെതിരെ ക്രൈബ്രാഞ്ച് കേസെടുക്കും. മൊബൈൽ ഫോണുകൾ ഹാജരാക്കാതെ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതിന് സംഘടനാ ജനറൽ സെക്രട്ടറി എം ഗണേഷ്, വയനാട് ജില്ല ജനറൽ സെക്രട്ടറി പ്രശാന്ത് മലവയൽ എന്നിവർക്കെതിരെയാണ് കേസെടുക്കുക. ജാനുവിനെ എൻഡിഎയിലേക്ക് എത്തിക്കാൻ ബിജെപി സംസ്ഥന അധ്യക്ഷൻ പണം നൽകിയെന്ന കേസിലാണ് ക്രൈബ്രാഞ്ച് നടപടി.
കേസുമായി ബന്ധപ്പെട്ട് സംഘടന ജനറൽ സെക്രട്ടറി എം ഗണേഷിനെയും ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലവയലിനെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇരുവരോടും മൊബൈൽ ഫോണുകൾ ഹാജരാക്കാൻ അറിയിച്ചു. രണ്ടുതവണ നോട്ടീസ് നൽകിയെങ്കിലും ഇത് നിരസിച്ചതോടെയാണ് നിയമ നടപടിയിലേക്ക് അന്വേഷണ സംഘം നീങ്ങുന്നത്. 2020 മാർച്ച് 26 ന് ബത്തേരി മണിമല ഹോംസ്റ്റേയിൽ വെച്ച് 25 ലക്ഷം രൂപ ജാനുവിന് കൈമാറിയത് ബിജെപി ജില്ലാ ജനറൽ സെക്രട്ടറിയാണെന്നാണ് ആരോപണം. കെ സുരേന്ദ്രന്റെ നിർദ്ദേശപ്രകാരം എം ഗണേഷിന്റെ അറിവോടെയാണ് സികെ ജാനു വിന് പണം നൽകിയതെന്ന് ജെആർപി നേതാവ് പ്രസീത അഴീക്കോട് മൊഴി നൽകിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...