CPM: നിരന്തരം ശല്യം, അശ്ലീല ചുവയുള്ള സംസാരം; നേതാവിനെതിരെ പരാതിയുമായി സിപിഎം പ്രവർത്തക

CPM worker complaint against CPM leader: സംഭവം പാർട്ടിയില് പറഞ്ഞിട്ടും ശല്യം തുടർന്നപ്പോഴാണ് പരാതി എഴുതി നല്കിയതെന്ന് യുവതി പറയുന്നു. 

Written by - Zee Malayalam News Desk | Last Updated : Jul 26, 2023, 08:58 AM IST
  • തൽക്കാലം ഈ വിവരം പാർട്ടിയെ അറിയിക്കുന്നതേയുള്ളു എന്നും പരാതി ഈ ഘട്ടത്തിൽ നൽകുന്നില്ലെന്നും യുവതി പറഞ്ഞതായാണു വിവരം.
  • ഇത്തരം പരാതികളിൽ ഉൾപ്പെട്ടവർക്കെതിരേയും വിഭാഗീതയയ്ക്കെതിരേയും നടപടിയെടുത്തിരിക്കെയാണു ഇപ്പോൾ പുതിയവിവാദം ഉണ്ടായത്.
CPM: നിരന്തരം ശല്യം, അശ്ലീല ചുവയുള്ള സംസാരം; നേതാവിനെതിരെ പരാതിയുമായി സിപിഎം പ്രവർത്തക

ആലപ്പുഴ: അശ്ലീലച്ചുവയോടെ സംസാരിച്ചുകൊണ്ട് സിപിഎം ഏരിയ കമ്മിറ്റിയംഗം നിരന്തരം ശല്യംചെയ്യുന്നതായി ചൂണ്ടിക്കാട്ടി സിപിഎം പ്രവർത്തക നേതൃത്വത്തിനു പരാതിനൽകി. ആരോപണ വിധേയനായ  സിപിഎം ഏരിയ കമ്മിറ്റിയംഗം റവന്യൂവകുപ്പിൽനിന്നു വിരമിച്ചയാളാണ്. പരാതിക്കാരി പാർട്ടിയുടെ സജീവ പ്രവർത്തകയും. ഇയാൾക്കെതിരെ പരാതി നൽകാനായി യുവതി പാർട്ടിയുടെ ജില്ലാക്കമ്മിറ്റിയോഫീസിൽ രണ്ടാഴ്ചമുൻപ് ചെന്നിരുന്നു. എന്നാൽ ആ സമയത്ത് അവിടെ സെക്രട്ടറി ഇല്ലാത്തിനാൽ സംഭവം മുതിർന്ന നേതാവിനോടു പറഞ്ഞു. വിവരം അന്വേഷിക്കാമെന്നും അദ്ദേഹം പറഞ്ഞു. 

പരാതി എഴുതിനൽകാനും നിർദേശിച്ചു. എന്നാൽ തൽക്കാലം ഈ വിവരം പാർട്ടിയെ അറിയിക്കുന്നതേയുള്ളു എന്നും പരാതി ഈ ഘട്ടത്തിൽ നൽകുന്നില്ലെന്നും യുവതി പറഞ്ഞതായാണു വിവരം. എന്നാൽ അതിനുശേഷവും ശല്യം എന്നിട്ടും തുടർന്നപ്പോഴാണ് പാർട്ടിയിൽ ഇപ്പോൾ പരാതി നൽകിയതെന്നു പറയുന്നു. എന്നാൽ പോലീസിൽ പരാതി നൽകിയിട്ടില്ല. ആലപ്പുഴ നോർത്ത്, സൗത്ത് ഏരിയ കമ്മിറ്റികൾ വിഭാഗീയതയെത്തുടർന്ന് പിരിച്ചുവിട്ട് ഒന്നാക്കിയിരുന്നു.പകരം അഡ്‌ഹോക് കമ്മിറ്റിയെ നിയോഗിച്ചിരിക്കുകയാണ്.

ആരോപണവിധേയൻ അതിലും ഉണ്ട്. അതിനാൽ തന്നെ  ഇത്തരമൊരു സംഭവം വിഭാ​ഗീയതയുടെ ഭാഗമായിട്ടാണോ എന്നും സംശയിക്കുന്നുണ്ട്. എന്നാൽ ജില്ലാ സെക്രട്ടറി ആർ. നാസർ  പരാതി കിട്ടിയെന്നു സ്ഥിതീകരിക്കുന്നില്ല. അടുത്തകാലത്തായി ആലപ്പുഴയിലെ പാർട്ടിയിൽ സ്ത്രീകളുമായി ബന്ധപ്പെടുത്തി ഉണ്ടായ വിവാദങ്ങളിൽ ഒടുവിലത്തേതാണിത്. ഇത്തരം പരാതികളിൽ ഉൾപ്പെട്ടവർക്കെതിരേയും വിഭാഗീതയയ്ക്കെതിരേയും നടപടിയെടുത്തിരിക്കെയാണു ഇപ്പോൾ പുതിയവിവാദം ഉണ്ടായത്. 

ALSO READ: ഉമ്മൻചാണ്ടി അനുസ്മരണത്തിനിടെ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ മൈക്ക് തടസപ്പെട്ടു; സ്വമേധയാ കേസെടുത്ത് പോലീസ്, മൈക്കും ആംബ്ലിഫയറും കസ്റ്റഡിയിൽ

അതേസമയം അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കോട്ടയം ഡിസിസിയുടെ നേതൃതത്തിൽ അനുസ്മരിച്ചു. മുൻ കെപിസിസി അധ്യക്ഷനും, മുതിർന്ന കോൺഗ്രസ് നേതാവുമായ വി എം സുധീരൻ കോട്ടയം മാമൻ മാപ്പിള ഹാളിൽ നടന്ന അനുശോചന യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തി. മെഡിക്കൽ കോളേജ് ആശുപത്രി യിലെ മുൻ ഹൃദ്രോഗ വിദഗ്ധൻ ഡോക്ടർ വി എൽ ജയപ്രകാശ് വയലിൽ സോളോയിലൂടെ ഉമ്മൻചാണ്ടിക്ക് ആദരാജ്ഞലി അർപ്പിച്ചതോടെയാന് അനുസ്മരണം തുടങ്ങിയത്. ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷ് യോഗത്തിന് അധ്യക്ഷത വഹിച്ചു.

എംഎൽഎ, മാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ. മോൻസ് ജോസഫ് പിസി വിഷ്ണുനാഥ്, ഓർത്തോഡക്സ് സഭാ ബിഷപ് യൂഹാനോൻ മാർ ദിയസ്കോറസ്, ബിഷപ് മാർ തോമസ് തിമോത്തിയോസ് ബിഷപ് മാർ ജോസ് പുളിക്കൽ, മുൻ ഡിസിസി അധ്യക്ഷൻ ജോഷി ഫിലിപ്പ്, ഉമ്മൻചാണ്ടിയുടെ മകൾ മറിയം ഉമ്മൻ, കേരള കോൺഗ്രസ് എം ജില്ലാ അധ്യക്ഷൻ ലോപ്പസ് മാത്യു ബിജെപി ജില്ലാ അധ്യക്ഷൻ ലിജിൻ ലാൽ, മുൻ എംപി കെ സുരേഷ് കുറുപ്പ് അടക്കം നിരവധി രാഷ്ട്രീയ മത സമുദായ നേതാക്കളും അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News