ഇടുക്കി: പ്രതിഷേധങ്ങളെ വകവെക്കാതെ വ്യാപാരി വ്യവസായി ഏകോപന സമിതി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തനിക്ക് ഒരു ഭീഷണിയുമില്ലെന്ന് ഗവർണർ പറഞ്ഞു. തൊടുപുഴയിൽ ഗവർണർക്കെതിരെ എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും കരിങ്കൊടി പ്രതിഷേധം നടന്നു. ഇടുക്കിയിൽ എൽഡിഎഫ് പ്രഖ്യാപിച്ച ഹർത്താലും പൂർണമാണ്.
ഹർത്താൽ ദിനത്തിൽ തൊടുപുഴയിലേക്ക് എത്തിയ ഗവർണറെ വരവേറ്റത് എസ്എഫ്ഐയുടെ പ്രതിഷേധ ബാനറും കരിങ്കൊടിയുമാണ്. മൂന്ന് ഇടങ്ങളിലാണ് കരിങ്കൊടി കാട്ടിയത്. ഗവർണർ പരിപാടിയിൽ പങ്കെടുക്കുന്ന വേദിക്ക് സമീപം പ്രവർത്തകർ റോഡും ഉപരോധിച്ചു. എന്നാൽ, പ്രതിഷേധങ്ങളെ ഭയമില്ലെന്ന് ഗവർണർ പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഇൻഷുറൻസ് പദ്ധതിയും അദ്ദേഹം ഉദ്ഘാടനം ചെയ്തു.
ALSO READ: സുരേഷ് ഗോപിയുടെ മകളുടെ വിവാഹം; മോദി 17ന് ഗുരുവായൂരില്‍, അമിത് ഷായും എത്തിയേക്കും
പരിപാടിയിൽ പങ്കെടുത്ത് തിരികെ മടങ്ങും വഴിയും യുവജന സംഘടനകൾ വ്യാപക പ്രതിഷേധം ഉയർത്തി. കരിങ്കൊടിയും ബാനറുകളുമായി പ്രവർത്തകർ ഗവർണറുടെ വാഹന വ്യൂഹത്തിന് പിറകെ പാഞ്ഞു. പ്രതിഷേധക്കാരെ ഗവർണർ കാറിനുള്ളിൽ ഇരുന്നുകൊണ്ട് കൈവീശി അഭിവാദ്യം ചെയ്തു. ഗവർണർ ഇടുക്കി വിട്ട് മടങ്ങി എങ്കിലും ജില്ലയിലെ ഹർത്താൽ തുടരുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.