സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോ​ഗം ഇന്ന് ചേരും

CPIM State Secretariat Meeting: പ്രിയ വര്‍ഗ്ഗീസിൻ്റെ നിയമനത്തിൻ്റെ പേരിൽ സർക്കാരിന് ഹൈക്കോടതിയിൽ നിന്നും കടുത്ത വിമര്‍ശനങ്ങളാണ് ഏറ്റുവാങ്ങേണ്ടി വന്നത്

Written by - Zee Malayalam News Desk | Last Updated : Nov 18, 2022, 06:09 AM IST
  • സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോ​ഗം ഇന്ന് ചേരും
  • ഗവർണർക്കെതിരായ രണ്ടാംഘട്ട പ്രതിഷേധ പരിപാടികൾക്ക് രൂപം നൽകും
സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോ​ഗം ഇന്ന് ചേരും

തിരുവനന്തപുരം: CPIM State Secretariat Meeting: സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോ​ഗം ഇന്ന് ചേരും. യോഗത്തിൽ ഗവർണർക്കെതിരായ രണ്ടാംഘട്ട പ്രതിഷേധ പരിപാടികൾക്ക് രൂപം നൽകും. കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസറായുളള പ്രിയ വർ​ഗീസിന്റെ നിയമന പട്ടിക ഹൈക്കോടതി റദ്ദാക്കിയത് സർക്കാരിന് ശരിക്കും തിരിച്ചടിയായിരിക്കുകയാണ്.  ഈ സാഹചര്യത്തിലാണ് യോ​ഗം ചേരുന്നത്. ഹൈക്കോടതി യുജിസി മാനദണ്ഡം അംഗീകരിച്ചുകൊണ്ടാണ് പ്രിയ വർ​ഗീസിന്റെ നിയമനം റദ്ദാക്കിയത്. 

Also Read: ലഹരിക്കെതിരെ പ്രതിരോധം തീര്‍ത്ത് കോഴിക്കോട് സിറ്റി പോലീസ്, 41 ഗ്രാം MDMAയുമായി യുവാവ് പിടിയില്‍

ഡോ. ജോസഫ് സ്കറിയയുടെ ഹര്‍ജി അംഗീകരിച്ച ഹൈക്കോടതി  അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗീസിനെ പരിഗണിക്കാനാവില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. മാത്രമല്ല പ്രിയ വര്‍ഗീസിന് അധ്യാപന പരിചയമില്ലെന്നും കോടതി നിരീക്ഷിച്ചു. യുജിസിയുടെ നിബന്ധനകള്‍ക്കപ്പുറം പോകാന്‍ കോടതിക്ക് കഴിയില്ലയെന്നും യുജിസി റെഗുലേഷന്‍ ആണ് പ്രധാനമെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ടെന്നും കോടതി ചൂണ്ടികാട്ടി.

Also Read: Viral Video: രാജവെമ്പാലയെ ഷാംപൂ തേച്ച് കുളിപ്പിക്കുന്ന യുവാവ്, വീഡിയോ കണ്ടാൽ ഞെട്ടും..! 

ഇതിനു പുറമെ സർക്കാരിന് പ്രിയ വര്‍ഗ്ഗീസിൻ്റെ നിയമനത്തിൻ്റെ പേരിൽ ഹൈക്കോടതിയിൽ നിന്നും കടുത്ത വിമര്‍ശനങ്ങളാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ഒപ്പം കെടിയു, കുഫോസ് വിസിമാരുടെ നിയമനങ്ങൾ കോടതി റദ്ദാക്കിയതും സർക്കാരിന് തിരിച്ചടിയായിട്ടുണ്ട്. ഇന്നത്തെ യോ​ഗത്തിൽ ഇതോക്കെ ചർച്ച ചെയ്തേക്കും. ഇത് കൂടാതെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ആർഎസ്എസ് അനുകൂല പരാമർശങ്ങൾ കോൺ​ഗ്രസിനകത്തുണ്ടാക്കിയ വിള്ളലുകൾ മുതലെടുക്കാനും സിപിഐഎം ഒരുങ്ങുന്നുണ്ടെന്നാണ് വിലയിരുത്തൽ. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News