Covid19: ഹോം ഡെലിവറിയ്ക്കായി സപ്ലൈകോയും കുടുംബശ്രീയും കൈകോർക്കുന്നു

ഈ സമയത്ത് ജനങ്ങൾക്ക് സഹായത്തിനായി അവശ്യസാധനങ്ങള്‍ വീട്ടിലെത്തിക്കാന്‍ സപ്ലൈകോയും കുടുംബശ്രീയും കൈകോര്‍ക്കുന്നു.   

Written by - Zee Malayalam News Desk | Last Updated : May 12, 2021, 08:32 AM IST
  • കൊവിഡ് മഹാമാരി രൂക്ഷമാകുകയാണ്
  • ജനങ്ങൾക്ക് സഹായത്തിനായി സപ്ലൈകോയും കുടുംബശ്രീയും കൈകോര്‍ക്കുന്നു.
  • കേരളത്തിലുടനീളമുള്ള 95 സപ്ലൈകോ ഔട്ട്ലെറ്റുകളില്‍ ഇന്നലെ മുതൽ ഈ സൗകര്യം ആരംഭിച്ചിട്ടുണ്ട്.
Covid19: ഹോം ഡെലിവറിയ്ക്കായി സപ്ലൈകോയും കുടുംബശ്രീയും കൈകോർക്കുന്നു

തിരുവനന്തപുരം: കൊവിഡ് മഹാമാരി രൂക്ഷമായി വ്യാപിക്കുന്നത്തിനെ തുടർന്ന് കേരളത്തിൽ lockdown പ്രഖ്യാപിച്ചിരിക്കുകയാണ്.  ഈ സമയത്ത് ജനങ്ങൾക്ക് സഹായത്തിനായി അവശ്യസാധനങ്ങള്‍ വീട്ടിലെത്തിക്കാന്‍ സപ്ലൈകോയും കുടുംബശ്രീയും കൈകോര്‍ക്കുന്നു. 

കേരളത്തിലുടനീളമുള്ള 95 സപ്ലൈകോ ഔട്ട്ലെറ്റുകളില്‍ ഇന്നലെ മുതൽ ഈ സൗകര്യം ആരംഭിച്ചിട്ടുണ്ട്. ഫോണ്‍വഴിയോ അല്ലെങ്കിൽ വാട്ട്സ് ആപ്പ് വഴിയോ ലഭിക്കുന്ന ഓര്‍ഡര്‍ സപ്ലൈകോയില്‍ നിന്ന് കുടുംബശ്രീ വീടുകളില്‍ എത്തിച്ചുകൊടുക്കും.  ഓർഡറുകള്‍ ഉച്ചയ്ക്ക് ഒരു മണി വരെ സ്വീകരിച്ചശേഷം ഉച്ച കഴിഞ്ഞ് വിതരണം ചെയ്യും. 

Also Read: ഇസ്രയേലിൽ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയുടെ കുടുംബത്തിന് എല്ലാ സഹായവും നൽകും: വി. മുരളീധരൻ  

ഒരു സമയം പരമാവധി 20 കിലോവരെയുള്ള സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാം.  ആദ്യ ഘട്ടത്തിൽ ഹോം ഡെലിവറി നടത്തുന്നത് വിതരണകേന്ദ്രങ്ങളുടെ 10 കിലോമീറ്റര്‍ ചുറ്റളവിലാണ്.  സപ്ലൈകോയുടെ പ്രധാന സൂപ്പര്‍മാര്‍ക്കറ്റുകളിലാണ് ഇപ്പോൾ ഈ സൗകര്യമുള്ളത്.  ഓർഡറുകള്‍ അതതുകേന്ദ്രങ്ങളിലെ ഫോണ്‍ നമ്പറുകളില്‍ വിളിച്ചോ സന്ദേശം വഴിയോ നല്‍കാം. 

ഏതൊക്കെ സപ്ലൈകോ ഔട്ട്ലെറ്റുകളിലാണ് ഹോം ഡെലിവറി (Home Delivery) സൗകര്യം ലഭ്യമാകുന്നത് എന്നതിനെപ്പറ്റിയുള്ള വിവരവും ഫോണ്‍ നമ്പറും സപ്ലൈകോയുടെ വെബ്സൈറ്റില്‍ ലഭ്യമാണ്. ഡെലിവറി ചാര്‍ജ് കിലോമീറ്റർ അനുസരിച്ച് മാറ്റമുണ്ടാകും. 

അതായത് വിതരണകേന്ദ്രങ്ങളില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ ചുറ്റളവുവരെ 40 രൂപയും അതിനുശേഷം അഞ്ചു കിലോമീറ്റര്‍ വരെ 60 രൂപയും അഞ്ചുമുതല്‍ 10 കിലോമീറ്റര്‍ വരെ 100 രൂപയുമാണ് ചാര്‍ജ്. ബിൽത്തുക നല്കേണ്ടത് സാധനങ്ങളുമായി വീട്ടിലെത്തുന്ന കുടുംബശ്രീ അംഗത്തിനാണ്.   

Also Read: Jaggery Benefit: കിടക്കുന്നതിന് മുൻപ് പാലിൽ ശർക്കര ചേർത്ത് കുടിക്കൂ! ഗുണങ്ങൾ ഏറെ

 

വിതരണത്തിനായി ഓരോ സപ്ലൈകോ ഔട്ട്ലെറ്റിലും രണ്ടു കുടുംബശ്രീ അംഗങ്ങളെയാണ് നിയോഗിച്ചിട്ടുള്ളത്. മുന്നോട്ട് പോകുമ്പോള്‍ ഓര്‍ഡറുകള്‍ കൂടുന്നതനുസരിച്ച്  കൂടുതല്‍ അംഗങ്ങളെ നിയോഗിക്കുമെന്ന് കുടുംബശ്രീ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News