Covid Updates: വോട്ടെണ്ണൽ ദിവസം ലോക്ക് ഡൗൺ, ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും പ്രധാനമന്ത്രിയുടെ ഉന്നതതല യോഗം ഇന്ന്

രണ്ട് പ്രധാന ഹർജികളാണ് ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Apr 23, 2021, 09:54 AM IST
  • രാജ്യത്തെ ഒക്സിജൻ ഉത്പാദനം കൂട്ടാനും കേന്ദ്ര സർക്കാർ ശ്രമിക്കുന്നുണ്ട്.
  • ഇന്നും കൊവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടക്കുമെന്നാണ് സൂചന
  • രണ്ടായിരത്തിലധികം മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെടുമെന്നാണ് അനൗദ്യോഗിക വിവരം.
  • . പല സംസ്ഥാനങ്ങളിലും ഓക്‌സിജന്‍ ക്ഷാമവും വാക്‌സിന്‍ ക്ഷാമവും രൂക്ഷമാണ്
Covid Updates: വോട്ടെണ്ണൽ ദിവസം ലോക്ക് ഡൗൺ, ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും പ്രധാനമന്ത്രിയുടെ ഉന്നതതല യോഗം ഇന്ന്

കൊച്ചി : കോവിഡ് (Covid19)വ്യാപനം രൂക്ഷമായതോടെ വോട്ടെണ്ണൽ ദിവസം ലോക്ക് ഡൌൺ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.  മൂന്ന് ഹർജികളാണ് ഇത് സംബന്ധിച്ച് കോടതിക്ക് മുന്നിലുള്ളത്.

ഒന്നാമത്തെ ഹർജിയിൽ മെയ് ഒന്ന് അർദ്ധ രാത്രി മുതൽ രണ്ടാം തീയതി രാത്രി വരെ ലോക്ക് ഡൗൺ ഏർപ്പെടുത്തണം എന്ന് ആശ്യപ്പെട്ട് കൊല്ലത്തെ അഭിഭാഷകൻ ആയ വിനോദ് മാത്യു വിൽസൺ ആണ് കോടതിയെ (High Court) സമീപിച്ചത്. വോട്ടെണ്ണൽ പ്രമാണിച്ച് 48 മണിക്കൂർ നിരോധനാജ്ഞ ഏർപ്പെടുത്തണമെന്നും ആഹ്ളാദ പ്രകടനങ്ങളും റാലികളും തടയണമെന്നും ആവശ്യപ്പെട്ട് കൊല്ലം സ്വദേശി ഡോ.എസ്.ഗണപതിയും ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്.

ALSO READ: Covid19: സീതാറാം യെച്ചൂരിയുടെ മകന്‍ Ashish Yechury കൊവിഡ് ബാധിച്ച്‌ മരിച്ചു

അതേസമയം നിലവിലെ രാജ്യത്തിൻറെ സാഹചര്യത്തിൽ സുപ്രീംകോടതിയും (Supreme Court) സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഇതും ഇന്നാണ് പരിഗണിക്കുന്നത്. ഒാക്സിജൻ ഇറക്കുമതി സംബന്ധിച്ച് ഫലപ്രദമായ തീരുമാനങ്ങൾ ഇന്നുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. 50000 മെട്രിക് ടൺ ഒക്സിജൻ റഷ്യയിൽ നിന്നും എത്തിക്കാനാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നത്.

ALSO READ: Maharashtra സമ്പൂർണ്ണ ലോക്ഡൗണിലേക്ക്; ഇന്നു മുതൽ കടുത്ത നിയന്ത്രണങ്ങൾ

എന്നാൽ ഇതിന് സമയം എടുക്കുമെന്നതിൽ രാജ്യത്തെ ഒക്സിജൻ ഉത്പാദനം കൂട്ടാനും കേന്ദ്ര സർക്കാർ ശ്രമിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കണമെന്ന് നേരത്തെ തന്നെ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി ചോദിച്ചിരുന്നു. ഇന്നും കൊവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടക്കുമെന്നാണ് സൂചന. രണ്ടായിരത്തിലധികം മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെടുമെന്നാണ് അനൗദ്യോഗിക വിവരം. പല സംസ്ഥാനങ്ങളിലും ഓക്‌സിജന്‍ ക്ഷാമവും വാക്‌സിന്‍ ക്ഷാമവും രൂക്ഷമാണ്. ഇത് സ്ഥിതി കൂടുതല്‍ അപകടകരമാക്കുന്ന സ്ഥിതിവിശേഷമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News