Kerala Police: സ്റ്റേഷനിൽ വിളിച്ചുവരുത്തി കൈവിലങ്ങണിയിച്ച് മർദിച്ചു; പോലീസിനെതിരെ സൈനികന്റെ പരാതി

Kozhikode police: സ്റ്റേഷനിൽ വിളിച്ചുവരുത്തിയതിനു ശേഷം അതുലിനെ കൈവിലങ്ങണിയിച്ചാണ് മർദ്ദിച്ചതെന്ന് അതുൽ ആരോപിക്കുന്നു. സംഭവത്തിൽ കോഴിക്കോട് റൂറൽ എസ്പിക്ക് അതിൽ നേരിട്ട് പരാതി നൽകിയിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Mar 10, 2024, 04:32 PM IST
  • കൈവിലങ്ങായിപ്പിച്ച ശേഷം മൂന്ന് പോലീസുകാർ ചേർന്നാണ് തന്നെ മർദ്ദിച്ചു തന്നാണ് അതുലിന്റെ ആരോപണം.
  • ചവിട്ടുകയും അടിക്കുകയും ചെയ്തെന്നും കൈ വേദനിക്കുന്നു എന്നും ആശുപത്രിയിൽ പോകണമെന്നും പറഞ്ഞപ്പോൾ പോലീസ് കൊണ്ടുപോയില്ലെന്നും ആരോപണം.
Kerala Police: സ്റ്റേഷനിൽ വിളിച്ചുവരുത്തി കൈവിലങ്ങണിയിച്ച് മർദിച്ചു; പോലീസിനെതിരെ സൈനികന്റെ പരാതി

കോഴിക്കോട്: സൈനികനെ  സ്റ്റേഷനിൽ വിളിച്ചുവരുത്തി വിലങ്ങണിയിച്ച് മർദ്ദിച്ചതായി പരാതി. സൈനികനായ അതുലാണ് കോഴിക്കോട് മേപ്പയൂർ പോലീസ് സ്റ്റേഷനിലെ പോലീസുകാർക്കെതിരെ പരാതി നൽകിയിരിക്കുന്നത്. വാഹന പരിശോധനയ്ക്ക് സഹകരിച്ചില്ല എന്ന് ആരോപിച്ചാണ് അതുലിനെ പോലീസുകാർ മർദ്ദിച്ചത്.  സ്റ്റേഷനിൽ വിളിച്ചുവരുത്തിയതിനു ശേഷം അതുലിനെ കൈവിലങ്ങണിയിച്ചാണ് മർദ്ദിച്ചതെന്ന് അതുൽ ആരോപിക്കുന്നു. സംഭവത്തിൽ കോഴിക്കോട് റൂറൽ എസ്പിക്ക് അതിൽ നേരിട്ട് പരാതി നൽകിയിട്ടുണ്ട്. 

 സൈനികൻ എന്ന പരിഗണന പോലും നൽകിയില്ലെന്ന് അതുൽ ആരോപിക്കുന്നു. ബൈക്കിൽ യാത്ര ചെയ്തപ്പോൾ ഹെൽമറ്റ് ധരിച്ചില്ല എന്നാണ് പോലീസുകാരുടെ ആരോപണം എന്നാൽ അതിനു തെളിവുണ്ടോ എന്ന് അതുൽ തിരിച്ചു ചോദിച്ചപ്പോൾ അസഭ്യം വിളിച്ചെന്നും പരാതിയിൽ പറയുന്നു. കൈവിലങ്ങായിപ്പിച്ച ശേഷം മൂന്ന് പോലീസുകാർ ചേർന്നാണ് തന്നെ മർദ്ദിച്ചു തന്നാണ് അതുലിന്റെ ആരോപണം. ചവിട്ടുകയും അടിക്കുകയും ചെയ്തെന്നും കൈ വേദനിക്കുന്നു എന്നും ആശുപത്രിയിൽ പോകണമെന്നും പറഞ്ഞപ്പോൾ പോലീസ് കൊണ്ടുപോയില്ലെന്നും ആരോപണം. പുറത്തു നാട്ടുകാർ തടിച്ചു കൂടിയതിന് പിന്നാലെയാണ് പോലീസ് ക്രൂരത അവസാനിപ്പിച്ചതെന്നും പരാതിയിൽ പറയുന്നു.

ALSO READ: ‘സിദ്ധാർഥൻ്റെ മരണം എസ്എഫ്ഐ ക്രിമിനലുകളുടെ കണ്ണ് തുറപ്പിച്ചില്ല'; വി ഡി സതീശൻ

മർദ്ദനത്തിൽ പരിക്കേറ്റ അതുലിനെ പേരാമ്പ്ര ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്ന് പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു. എന്നാൽ പോലീസ് അതിനും തയ്യാറായില്ല എന്നാണ് സൈനികന്റെ ആരോപണം. അതേസമയം സൈനികനെ മർദ്ദിച്ച സംഭവത്തിൽ അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല എന്നാണ് പോലീസിന്റെ പ്രതികരണം. അതിൽ സ്റ്റേഷനിൽ എത്തി താറാവ് എന്ന പോലീസുകാരനോട് മോശമായി സംസാരിക്കുകയും തുടർന്ന് ഉന്തും തള്ളും ഉണ്ടാവുകയാണെന്നാണ് പോലീസ് പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട അനന്തപുരി സോൾഗീസ് എന്ന സംഘടന മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടക്കണമെന്നാണ് ആവശ്യം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News