Kattappana: കട്ടപ്പന ഇരട്ടക്കൊലപാതകം; വിജയന്റേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി

Kattappana double murder case: പ്രാഥമിക പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കോട്ടയത്തേയ്ക്ക് മാറ്റും. 

Written by - Zee Malayalam News Desk | Last Updated : Mar 10, 2024, 03:20 PM IST
  • വീടിനുള്ളിൽ കുഴിച്ചിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
  • പ്രാഥമിക പോസ്റ്റ്‌മോർട്ടം സംഭവ സ്ഥലത്ത് നടത്തും.
  • വിദഗ്ധ പരിശോധനകൾക്കായി കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റും.
Kattappana: കട്ടപ്പന ഇരട്ടക്കൊലപാതകം; വിജയന്റേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി

ഇടുക്കി: കട്ടപ്പന ഇരട്ടക്കൊലപാതകത്തിൽ വിജയന്റേതെന്ന് സംശയിക്കുന്ന മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി. വീടിനുള്ളിൽ കുഴിച്ചിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രാഥമിക പോസ്റ്റ്‌മോർട്ടം സംഭവ സ്ഥലത്ത് നടത്തും. വിദഗ്ധ പരിശോധനകൾക്കായി കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റും. കുട്ടിയുടെ മൃതദേഹം മറവ് ചെയ്തിടത്തും ഉടൻ പരിശോധന നടത്തും.

മാർച്ച്‌ 2ന് മോഷണ കേസുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണമാണ് ഇരട്ടക്കൊലപാതകത്തിലേയ്ക്ക് സൂചനകൾ നൽകിയത്. അറസ്റ്റിലായ നിധീഷ്, വിഷ്ണു എന്നിവരുടെ നേതൃത്വത്തിലായിരുന്നു കൃത്യങ്ങൾ നടന്നത്. വിഷ്ണുവിന്റെ പിതാവ് വിജയനെ ഏതാനും മാസങ്ങൾക്ക് മുമ്പ് ചുറ്റിക കൊണ്ട് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം വീടിനുള്ളിൽ കുഴിച്ചിട്ടു. 

ALSO READ: ‘സിദ്ധാർഥൻ്റെ മരണം എസ്എഫ്ഐ ക്രിമിനലുകളുടെ കണ്ണ് തുറപ്പിച്ചില്ല'; വി ഡി സതീശൻ

വിജയന്റെ ഭാര്യയുടെ അറിവോടെയാണ് നിധീഷ് കൃത്യം നിർവ്വഹിച്ചത്. കാക്കട്ട്കടയിലെ വാടക വീട്ടിൽ കുഴിച്ചിട്ട മൃതദേഹം പൂർണ്ണമായും പുറത്തെടുത്തു. ചെറിയ കുഴിയിൽ ഇരിയ്ക്കുന്ന അവസ്ഥയിൽ മടക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രാഥമിക പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കോട്ടയത്തേയ്ക്ക് മാറ്റും. കട്ടപ്പനയിൽ മുമ്പ് ഇവർ താമസിച്ചിരുന്ന വീട്ടിൽ മറവ് ചെയ്ത നവജാത ശിശുവിന്റെ മൃതദേഹവും കണ്ടെത്താനുള്ള നടപടികൾ ഉടൻ ആരംഭിയ്ക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News