തിരുവനന്തപുരം: തലസ്ഥാനത്ത് കെഎസ്യു സ്ഥാനാർഥി കഞ്ചാവുമായി പിടിയിൽ. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ്യു സ്ഥാനാർത്ഥിയായി മത്സരിച്ച സൂരജിനെയാണ് പോലീസ് പിടികൂടിയത്. കാഞ്ഞിരംകുളം ഗവ. കോളേജിലെ കെഎസ്യു സ്ഥാനാർഥിയായിരുന്നു സൂരജ്.
തെരഞ്ഞെടുപ്പ് ദിവസമാണ് സൂരജ് കഞ്ചാവുമായി പൂവാർ പോലീസിന്റെ പിടിയിലായത്. പൂവാർ പരണിയം വഴിമുക്ക് ഭാഗത്ത് നിന്നും പോലീസ് സൂരജിനെ പിടികൂടുകയായിരുന്നു. തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്തായിരുന്നു സംഭവം. തെരഞ്ഞെടുപ്പിൽ വിജയിക്കാനായി വിദ്യാർത്ഥികൾക്ക് കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ നൽകുകയായിരിക്കാം സൂരജിന്റെ ലക്ഷ്യമെന്ന് പോലീസ് അറിയിച്ചു.
ALSO READ: സ്റ്റാഫ് നഴ്സ് സെല്‍വിന്‍ ഇനി 6 പേര്‍ക്ക് ജീവിതമാകും, നന്ദിയറിയിച്ച് ആരോഗ്യമന്ത്രി
കാഞ്ഞിരംകുളം ഗവ. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ഇക്കണോമിക്സ് അസോസിയേഷൻ റെപ്രസന്റേറ്റീവായാണ് സൂരജ് കെഎസ്യു പാനലിൽ മത്സരിച്ചത്. എന്നാൽ തെരഞ്ഞെടുപ്പിൽ കെഎസ്യു ദയനീയ പരാജയം ഏറ്റുവാങ്ങുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.