Covid Vaccine: വിദ്യാർഥികൾക്ക് ആദ്യ ഡോസ് വാക്സിൻ, ഒന്നിടവിട്ട ദിവസങ്ങളിൽ ക്ലാസ്

പകുതി വീതം വിദ്യാർത്ഥികൾക്ക് ഇടവിട്ട ദിവസം ക്ലാസ് എന്ന തരത്തിൽ നടപടി സ്വീകരിക്കും.

Written by - Zee Malayalam News Desk | Last Updated : Sep 8, 2021, 02:04 PM IST
  • കോളേജുകൾ തുറക്കുമ്പോൾ ചില പ്രായോഗിക ബുദ്ധിമുട്ടുകൾ പ്രതീക്ഷിക്കുന്നുണ്ട്.
  • എല്ലാവർക്കും വാക്സിൻ നൽകാനായാൽ മാത്രമെ കോവിഡ് വ്യാപനം ഉണ്ടായാലും അതിൻറെ തോത് കുറയ്ക്കാൻ പറ്റു
  • നേരത്തെ പരീക്ഷകൾ കോവിഡ് കാലത്ത് നടത്തുന്നതിനെതിരെ വ്യാപകമായ എതിർപ്പുണ്ടായിരുന്നു
Covid Vaccine:  വിദ്യാർഥികൾക്ക് ആദ്യ ഡോസ് വാക്സിൻ, ഒന്നിടവിട്ട ദിവസങ്ങളിൽ ക്ലാസ്

തിരുവനന്തപുരം: കോളേജുകൾ തുറക്കുന്നതിനൊപ്പം വിദ്യാർഥികൾക്ക് ആദ്യ ഡോസ് വാക്സിനും, ഷിഫ്റ്റുകളനുസരിച്ച് ക്ലാസുകളും നടത്താൻ സാധ്യത. ഇതിനുള്ള നടപടി സ്വീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു അറിയിച്ചു. രണ്ട് ഷിഫ്റ്റ് അല്ലെങ്കിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ക്ലാസുകൾ നടത്താനാണ് നീക്കം. 

പകുതി വീതം വിദ്യാർത്ഥികൾക്ക് ഇടവിട്ട ദിവസം ക്ലാസ് എന്ന തരത്തിൽ നടപടി സ്വീകരിക്കും. മുഴുവൻ അധ്യാപകർക്കും വിദ്യാർഥികൾക്കും വാക്സീൻ ഉറപ്പാക്കും. വിശദ തീരുമാനത്തിന് പത്താം തീയതി സ്ഥാപന മേധാവികളുടെ യോഗം വിളിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഒക്ടോബർ നാലിന് ശേഷം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലാസുകൾ തുടങ്ങാൻ തീരുമാനിച്ചതോടെയാണ് നടപടികൾ തുടങ്ങിയത്.

Also Read: KT Jaleel Facebook Post| മുഖ്യമന്ത്രി തനിക്ക് പിതൃതുല്യൻ, അദ്ദേഹത്തിന് എന്നെ ശാസിക്കാം,തിരുത്താം

അതേസമയം കോളേജുകൾ തുറക്കുമ്പോൾ ചില പ്രായോഗിക ബുദ്ധിമുട്ടുകൾ  പ്രതീക്ഷിക്കുന്നുണ്ട്. എല്ലാവർക്കും വാക്സിൻ നൽകാനായാൽ മാത്രമെ കോവിഡ് വ്യാപനം ഉണ്ടായാലും അതിൻറെ തോത് കുറയ്ക്കാൻ പറ്റു. നേരത്തെ പരീക്ഷകൾ കോവിഡ് കാലത്ത് നടത്തുന്നതിനെതിരെ വ്യാപകമായ എതിർപ്പുണ്ടായിരുന്നു.

Also Read: A R Nagar Bank Controversy|എ.ആർ. ബാങ്ക് നഗർ വിവാദം റിപ്പോർട്ട് കിട്ടിയില്ലെന്ന് വി.എൻ വാസവൻ

വാക്സിനേഷൻ പൂർത്തിയാക്കാതെയാണ് അന്ന് പരീക്ഷകൾ നടത്തിയത്. ഇത് സംബന്ധിച്ച് അന്നും വലിയ പരാതികൾ ഉയർന്നിരുന്നു. എങ്കിലും യൂണിവേഴ്സിറ്റികൾ വാർഷിക പരീക്ഷകൾ പൂർത്തിയാക്കിയിരുന്നു

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News