Accident: വിനോദ യാത്രയ്ക്കിടെ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ചു; 30 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

Tourist bus collides with lorry in Perumbavoor: മൂന്നാറിൽ നിന്ന് കൊണ്ടോട്ടിയിലേയ്ക്ക് തിരികെ പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. 

Written by - Zee Malayalam News Desk | Last Updated : Feb 5, 2024, 08:17 AM IST
  • വിനോദ യാത്രയ്ക്ക് പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്.
  • അപകട സമയത്ത് ബസില്‍ 38 വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു.
  • ഇന്ന് പുലര്‍ച്ചെ 2 മണിയ്ക്കാണ് സംഭവം നടന്നത്.
Accident: വിനോദ യാത്രയ്ക്കിടെ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ചു; 30 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

കൊച്ചി: പെരുമ്പാവൂരില്‍ വന്‍ വാഹനാപകടം. കോളേജ് ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 30 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. പെരുമ്പാവൂര്‍ സിഗ്നല്‍ ജംഗ്ഷനിലാണ് അപകടമുണ്ടായത്. 

വിനോദ യാത്രയ്ക്ക് പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. കൊണ്ടോട്ടിയിലെ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് ബസില്‍ ഉണ്ടായിരുന്നത്. പുലര്‍ച്ചെ 2 മണിയ്ക്കാണ് സംഭവം നടന്നത്. അപകട സമയത്ത് ബസില്‍ 38 വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നതായാണ് വിവരം. ഗുരുതരമായി പരിക്കേറ്റ അഞ്ച് പേരെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. മറ്റുള്ളവര്‍ പെരുമ്പാവൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. 

ALSO READ: അപൂര്‍വ രോഗങ്ങള്‍ക്കുള്ള സമഗ്ര പരിചരണ പദ്ധതിയുമായി കേരളം 

മൂന്നാറില്‍ നിന്ന് വിനോദ യാത്ര കഴിഞ്ഞ് കൊണ്ടോട്ടിയിലേയ്ക്ക് മടങ്ങും വഴി പെരുമ്പാവൂര്‍ സിഗ്നല്‍ ജംഗ്ഷനില്‍ വെച്ചാണ് ബസും ലോറിയും കൂട്ടിയിടിച്ചത്. മൂവാറ്റുപുഴ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ലോറിയുമായി കൂട്ടിയിടിച്ച ബസ് മറിഞ്ഞു. അപകടത്തില്‍ ലോറി ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News