TPR താഴുന്നില്ല; നിയന്ത്രണങ്ങൾ തുടരുമോയെന്ന കാര്യം തീരുമാനിക്കാൻ ഉന്നത യോഗം ചേരും

കൊറോണ മഹാമാരി കുറയാതിരിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ വാരാന്ത്യ നിയന്ത്രണങ്ങൾ തുടരണോയെന്ന കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടാകും.    

Written by - Zee Malayalam News Desk | Last Updated : Jul 5, 2021, 08:40 AM IST
  • നിയന്ത്രണങ്ങൾ തുടരുമോയെന്ന കാര്യം തീരുമാനിക്കാൻ ഉന്നത യോഗം ചേരും
  • മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിലാണ് യോഗം
  • രാവിലെ 10.30 നാണ് യോഗം
TPR താഴുന്നില്ല; നിയന്ത്രണങ്ങൾ തുടരുമോയെന്ന കാര്യം തീരുമാനിക്കാൻ ഉന്നത യോഗം ചേരും

തിരുവനന്തപുരം: കൊറോണ മഹാമാരി കുറയാതിരിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ വാരാന്ത്യ നിയന്ത്രണങ്ങൾ തുടരണോയെന്ന കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടാകും. 

ലോക്ഡൗൺ നിയന്ത്രണങ്ങളിലൂടെ (Lockdown Restrictions) ടിപിആർ അഞ്ചിൽ താഴെ എത്തിക്കാനായിരുന്നു സർക്കാർ ലക്ഷ്യമിട്ടിരുന്നത് എങ്കിലും കൊറോണ രോഗബാധിതരുടെ എണ്ണം കൂടിവരികയാണ്.  അതുകൊണ്ടുതന്നെ നിയന്ത്രണങ്ങൾ തുടരണമോ എന്ന കാര്യത്തിൽ മുഖ്യമന്ത്രിയുടെ (Pinarayi Vijayan) അദ്ധ്യക്ഷതയിൽ ചേരുന്ന ഉന്നതതല യോഗത്തിൽ ഇന്ന് തീരുമാനിക്കും.  

Also Read: Kerala COVID Update : സംസ്ഥാനത്ത് ഇന്നും 12,000ത്തിന് മുകളിൽ കോവിഡ് കണക്ക്, പത്തിന് താഴെയെത്താതെ ടെസ്റ്റ് പോസിറ്റിവിറ്റി

റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ തുടരാനാണ് സാധ്യത. രാവിലെ 10.30 നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ യോഗം ചേരുന്നത്.   കൊറോണ (Covid19 death) മരണങ്ങൾ രേഖപ്പെടുത്തുന്നതിനെ കുറിച്ചും യോഗത്തിൽ ചർച്ച ചെയ്യും. ഒപ്പം സുപ്രീംകോടതി ഉത്തരവും പ്രതിപക്ഷത്തിൻറെ നിർദ്ദേശങ്ങളും യോഗത്തിൽ ചർച്ച ചെയ്യുമെന്നുമാണ് സൂചന. 

ഇതിനിടയിൽ കൊറോണ സ്ഥിതിഗതികൾ വിലയിരുത്താനായി കേന്ദ്ര സംഘം സംസ്ഥാനത്ത് എത്തിയിട്ടുണ്ട്. രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന പ്രതിദിന കൊറോണ കേസുകളിൽ ഭൂരിഭാഗവും കേരളത്തിൽ നിന്നാണ് എന്ന കാരണത്താലാണ് കേന്ദ്ര സംഘം (Central Team) കേരളത്തിലെത്തിയിരിക്കുന്നത്.  

Also Read: Money Laundering Case: ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ഇന്ന് കർണാടക ഹൈക്കോടതി വീണ്ടും പരിഗണിക്കും

കേന്ദ്ര സംഘം രോഗബാധിതരുടെ എണ്ണം പതിനായിരത്തിന് മേൽ തുടരുന്ന സാഹചര്യവും ടിപിആർ കുറയാത്തതിന്റെ കാരണവും വിലയിരുത്തും.  ഡോ രുചി ജെയിൻ, ഡോ വിനോദ് കുമാർ എന്നിവരുടെ സംഘമാണ് സംസ്ഥാനത്ത് എത്തിയിരിക്കുന്നത്. 

ഇന്ന് തിരുവനന്തപുരം ജില്ലയിലെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം സംഘം ജില്ലാ കളക്ടറുമായും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും.  ഇതിനിടയിൽ മുഖ്യമന്ത്രി വിളിച്ച എംപിമാരുടെ യോഗവും ഇന്ന് ചേരും.  വർഷകാല പാർലമെൻറ് സമ്മേളനത്തിന് മുന്നോടിയായിട്ടാണ് മുഖ്യമന്ത്രി (Pinarayi Vijayan) യോഗം വിളിച്ചു കൂട്ടിയിരിക്കുന്നത്. 

അതിവേഗ റെയിൽപാത ഉൾപ്പെടെ കേരളത്തിലെ വികസനങ്ങൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താനുള്ള ചർച്ചകളായിരിക്കും ഇന്നത്തെ യോഗത്തിലുണ്ടാകുക.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News