Pinarayi Vijayan: പുതുപ്പള്ളിയിൽ തിരഞ്ഞെടുപ്പ് ചൂട്; മുഖ്യമന്ത്രി 24ന് പ്രചാരണത്തിന് ഇറങ്ങും

Pinarayi Vijayan campaign for Puthuppally By-election: അയർക്കുന്നത്തും പുതുപ്പള്ളിയിലും നടക്കുന്ന എൽഡിഎഫ് യോഗങ്ങളിൽ മുഖ്യമന്ത്രി പങ്കെടുക്കും. 

Written by - Zee Malayalam News Desk | Last Updated : Aug 13, 2023, 08:23 PM IST
  • പുതുപ്പള്ളിയിൽ രാഷ്ട്രീയം മാത്രം പറഞ്ഞാൽ മതിയെന്ന് സിപിഎം തീരുമാനം.
  • പുതുപ്പള്ളിയിലെ ആദ്യഘട്ട പ്രചരണത്തിന് മന്ത്രിമാരില്ല.
  • ഓഗസ്റ്റ് 31 ന് ശേഷമാണ് രണ്ടാം ഘട്ട പ്രചാരണം നടക്കുക.
 Pinarayi Vijayan: പുതുപ്പള്ളിയിൽ തിരഞ്ഞെടുപ്പ് ചൂട്; മുഖ്യമന്ത്രി 24ന് പ്രചാരണത്തിന് ഇറങ്ങും

കോട്ടയം: ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പുതുപ്പള്ളിയിൽ എൽഡിഎഫ് സ്ഥാനാ‍ർത്ഥി ജെയ്ക് സി തോമസിന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ പ്രചാരണത്തിന് ഇറങ്ങുന്നു. ഈ മാസം 24ന് മുഖ്യമന്ത്രി പുതുപ്പള്ളിയിലെത്തും. അയർക്കുന്നത്തും പുതുപ്പള്ളിയിലും നടക്കുന്ന എൽഡിഎഫ് യോഗങ്ങളിൽ അദ്ദേഹം പങ്കെടുക്കും. 

പുതുപ്പള്ളിയിലെ ആദ്യഘട്ട പ്രചരണത്തിന് മന്ത്രിമാരില്ല. 31 ന് ശേഷമാണ് രണ്ടാം ഘട്ട പ്രചാരണം നടക്കുക. അവസാനഘട്ട പ്രചരണത്തിന് മന്ത്രിമാർ എത്തും. അതേസമയം, പുതുപ്പള്ളിയിൽ രാഷ്ട്രീയം മാത്രം പറഞ്ഞാൽ മതിയെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി തീരുമാനം. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ പ്രചരണത്തിന് ഉപയോഗിക്കണം. പ്രതിപക്ഷം വികസനം തടസ്സപ്പെടുത്തുന്നു എന്ന പ്രചരണവും സംഘടിപ്പിക്കും. കേന്ദ്രസർക്കാർ സംസ്ഥാനത്തെ സാമ്പത്തികമായും മറ്റും ബുദ്ധിമുട്ടിക്കുന്നതും പ്രചരണ വിഷയമാക്കാനാണ് സിപിഎം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. 

ALSO READ: വികസനവും കരുതലുമെന്ന മുദ്രാവാക്യം തുടങ്ങിയത് പുതുപ്പള്ളിയിൽ നിന്ന്; വികസനവും കരുതലും പുതുപ്പള്ളിയുടെ മുഖമുദ്രയെന്ന് ചാണ്ടി ഉമ്മൻ

പുതുപ്പള്ളി നിയോജക മണ്ഡലം ഉപതിരഞ്ഞെടുപ്പ്; നിരീക്ഷണത്തിന് സ്‌ക്വാഡുകൾ

പുതുപ്പള്ളി നിയമസഭാ നിയോജക മണ്ഡലം  ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായുള്ള സ്‌ക്വാഡുകൾ പ്രവർത്തനം ആരംഭിച്ചു. സ്റ്റാറ്റിക് സർവെയ്ലൻസ് സ്‌ക്വാഡ്, ഫ്ളയിംഗ് സ്‌ക്വാഡ് എന്നിവയുടെ സേവനമാണ് ആരംഭിച്ചത്. മാതൃകാ പെരുമാറ്റച്ചട്ട ലംഘനം, പണം, മദ്യം എന്നിവ നൽകി  വോട്ടർമാരെ സ്വാധീനിക്കുന്നതിനെതിരെ ജാഗ്രത പുലർത്തുക, വോട്ടർമാരെ ഭീഷണിപ്പെടുത്താനും ക്രമസമാധാനം തകർക്കാനും ശ്രമിക്കുന്നവരെ കണ്ടെത്തുക, പണം, ആയുധങ്ങൾ, ലഹരി വസ്തുക്കൾ  തുടങ്ങിയവ അനധികൃതമായി കടത്തുന്നത് പിടികൂടുക തുടങ്ങിയവയാണ് സ്‌ക്വാഡുകളുടെ ചുമതലകൾ. സംശയകരമായി കാണപ്പെടുന്ന വാഹനങ്ങളും അവയിലെ യാത്രക്കാരെയും പരിശോധിക്കും.

സി വിജിൽ മൊബൈൽ ആപ്ലിക്കേഷനിലൂടെ ലഭിക്കുന്ന പെരുമാറ്റച്ചട്ട ലംഘനം സംബന്ധിച്ച പരാതികളിലും ഇവർ നടപടി സ്വീകരിക്കും. മണ്ഡലത്തിലെ എട്ട് അതിർത്തി പോയിന്റുകളിൽ മൂന്ന് ഷിഫ്റ്റുകളിലായി സ്റ്റാറ്റിക് സർവൈലൻസ് സ്‌ക്വാഡുകൾ 24 മണിക്കൂറും പ്രവർത്തനനിരതമാണ്. 24 അംഗങ്ങളാണ് ഇതിനായുള്ളത്.

രണ്ട് ഗ്രാമപഞ്ചായത്തുകൾക്ക് ഒന്ന് എന്ന കണക്കിൽ നാല് ഫ്‌ളയിംഗ് സ്‌ക്വാഡുകളാണുള്ളത്.  എല്ലാ സ്‌ക്വാഡുകളിലും സിവിൽ പോലീസ് ഓഫീസർമാരെയും പരിശോധന പകർത്താൻ വീഡിയോഗ്രാഫർമാരേയും നിയോഗിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News