Pinarayi Vijayan : നടന്നത് ആസൂത്രിത അക്രമം, അക്രമ സംഭവങ്ങൾ അപലപനീയം; പോപ്പുലർ ഫ്രണ്ട് ഹർത്താലിനെതിരെ മുഖ്യമന്ത്രി

അക്രമ സംഭവങ്ങൾ അപലപനീയമാണെന്നും എന്നാൽ പൊലീസ് ഫലപ്രദമായി ഇടപെട്ടുവെന്നും അദ്ദേഹം പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Sep 24, 2022, 06:33 PM IST
  • പോപ്പുലർ ഫ്രണ്ട് ഹർത്താലിനിടയിലുണ്ടായത് ആസൂത്രിത അക്രമമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
  • അക്രമ സംഭവങ്ങൾ അപലപനീയമാണെന്നും എന്നാൽ പൊലീസ് ഫലപ്രദമായി ഇടപെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
  • ഇന്നലെ നടന്നത് സാധാരണ സംഭവിക്കാത്ത കാര്യങ്ങളാണ്. ഹർത്താലിൽ വ്യാപക നാശനഷ്ടമാണുണ്ടായതെന്ന് അദ്ദേഹം കൂട്ടി ചേർത്തു.
Pinarayi Vijayan : നടന്നത് ആസൂത്രിത അക്രമം, അക്രമ സംഭവങ്ങൾ അപലപനീയം; പോപ്പുലർ ഫ്രണ്ട് ഹർത്താലിനെതിരെ മുഖ്യമന്ത്രി

പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പോപ്പുലർ ഫ്രണ്ട് ഹർത്താലിനിടയിലുണ്ടായത് ആസൂത്രിത അക്രമമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അക്രമ സംഭവങ്ങൾ അപലപനീയമാണെന്നും എന്നാൽ പൊലീസ് ഫലപ്രദമായി ഇടപെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ നടന്നത് സാധാരണ സംഭവിക്കാത്ത കാര്യങ്ങളാണ്. ഹർത്താലിൽ വ്യാപക നാശനഷ്ടമാണുണ്ടായതെന്ന് അദ്ദേഹം കൂട്ടി ചേർത്തു. ആകരമാം നടത്തിയവരെ ഉടനടി പിടികൂടി. ബാക്കിയുള്ളവരെ വൈകാതെ പിടികൂടുമെന്നും അദ്ദേഹം അറിയിച്ചു.

വർഗീയശക്തികളെ വിട്ടുവീഴ്ചയില്ലാതെ എതിർക്കേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ചിലർ താൽക്കാലിക നേട്ടത്തിനു വേണ്ടി വർഗീയശക്തികളുമായി കൂട്ടുചേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു വിഭാഗത്തിന്റെ അക്രമങ്ങൾക്ക് ഒത്താശ ചെയ്യുന്ന രീതി രാജ്യത്ത് ചിലയിടങ്ങളിലുണ്ട്. ചില്ലറ ലാഭത്തിന് സമരക്കാരെ ഒപ്പം നിർത്തിയവരും ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: Kerala Harthal : ഹർത്താലോ അതോ ലഹളയോ? സംസ്ഥാനത്ത് പൊപ്പുലർ ഫ്രണ്ട് പ്രവർത്തകർ നടത്തിയത് വ്യാപക അക്രമം

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ സംസ്ഥാനത്തുണ്ടായ വ്യാപക ആക്രമം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ ഇന്ന് പറഞ്ഞിരുന്നു. ഇന്നലെ, സെപ്റ്റംബർ 23 ന് കേരളത്തില്‍ കറുത്ത ദിനമായിരുന്നു. കേരളത്തിൽ മാത്രം ഹര്‍ത്താലും ആക്രമണവും നടന്നു. സംസ്ഥാന സര്‍ക്കാര്‍ ഇതിന് മറുപടി പറയണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎമ്മിന് പോപ്പുലർ ഫ്രണ്ടിന്റെ പിന്തുണ ലഭിക്കുന്നുണ്ടെന്നും പ്രകാശ് ജാവദേക്കര്‍ ആരോപിച്ചു.

കൂടാതെ തീവ്രവാദ സംഘടനകളുമായി പോപ്പുലർ ഫ്രണ്ടിന് ബന്ധമുണ്ടെന്നും കേരളം ഏറ്റവും കൂട്ടുത്തൽ തീവ്രവാദികളെ റിക്രൂട്ട് ചെയ്യുന്ന സ്ഥലമായി മാറുന്നുവെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. ഇത്തരം പ്രവർത്തനങ്ങൾക്കായി വൻ തുക കേരളത്തിലേക്ക് വരുന്നുണ്ടെന്നും ഇദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയെ ഇവർ ആക്രമിക്കാൻ പദ്ധതിയിട്ടതായി ഇഡി വ്യക്തമാക്കിയതാണ് കേന്ദ്ര മാന്തി പറഞ്ഞു.  കൂടാതെ രാഹുൽ ഗാന്ധി പിഎഫ്ഐയുടെ പേരെടുത്ത പറയാൻ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

 പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിനിടയിൽ  വിവിധയിടങ്ങളിൽ നടന്ന അക്രമസംഭവങ്ങളിൽ 1013 പേർ അറസ്റ്റിലായി. സംസ്ഥാനത്ത് ഇതുവരെ 281 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 819 പേരെ കരുതല്‍ തടങ്കലിലാക്കി.  70 കെഎസ്ആർടിസി ബസുകളും വ്യാപകമായി അക്രമിക്കപ്പെട്ടു. തിരുവനന്തപുരത്തും കോഴിക്കോടും കണ്ണൂരും ഡ്രൈവർമാർക്ക് പരിക്കേൽക്കുകയും ചെയ്തു. ഏറ്റവും കൂടുതൽ പേരെ കരുതൽ തടങ്കലിലാക്കിയത് മലപ്പുറം ജില്ലയിലെന്നാണ് റിപ്പോർട്ടുകൾ. ദേശീയ സംസ്ഥാന നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധിച്ചാണ് സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ഹർത്താൽ സംഘടിപ്പിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News