കാരശ്ശേരിയിൽ നാട്ടുകാരുടെ ശ്വാസം മുട്ടിച്ചു ചിരട്ടക്കരി നിർമാണം

ചിരട്ട കത്തിക്കുമ്പോഴുണ്ടാകുന്ന അമിത പുക പ്രദേശത്തെ വീടുകളിൽ എത്തുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടന്നാണ് നാട്ടുകാരുടെ പരാതി. നിർമാണ യൂണിറ്റിനെതിരെ പഞ്ചായത്തിലും ആരോഗ്യവകുപ്പിലും പരാതി നൽകിയിട്ടുണ്ടെങ്കിലും യാതൊരുവിധ പ്രതിവിധിയും ഉണ്ടായിട്ടില്ലെന്നും നാട്ടുകാർ പറഞ്ഞു.

Edited by - Zee Malayalam News Desk | Last Updated : Oct 15, 2022, 02:38 PM IST
  • അമിത പുക പ്രദേശത്തെ വീടുകളിൽ എത്തുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടന്നാണ് നാട്ടുകാരുടെ പരാതി.
  • പഞ്ചായത്തിലും ആരോഗ്യവകുപ്പിലും പരാതി നൽകിയിട്ടുണ്ടെങ്കിലും യാതൊരുവിധ പ്രതിവിധിയും ഉണ്ടായിട്ടില്ലെന്നും നാട്ടുകാർ പറഞ്ഞു.
  • നടപടി സ്വീകരിക്കാത്ത പശ്ചാത്തലത്തിൽ നിർമ്മാണ യൂണിറ്റിലേക്ക് പ്രദേശവാസികൾ സംഘടിച്ച് എത്തിയതോടെ ജനപ്രതിനികളും സ്ഥലത്ത് എത്തി.
കാരശ്ശേരിയിൽ നാട്ടുകാരുടെ ശ്വാസം മുട്ടിച്ചു ചിരട്ടക്കരി നിർമാണം

കോഴിക്കോട്: നാട്ടുകാരുടെ ശ്വാസം മുട്ടിച്ചു ചിരട്ടക്കരി നിർമാണം. നിർമ്മാണത്തിൽ പ്രക്ഷോഭവുമായി നാട്ടുകാർ രംഗത്തെത്തി. കാരശ്ശേരി പഞ്ചായത്തിലെ പന്നിമുക്കിലാണ് നാട്ടുകാരുടെ ഉറക്കം കെടുത്തി ചിരട്ടക്കരി നിർമ്മിക്കുന്നത്. 8 മാസം മുൻപാണ് പ്രവൃർത്തി ആരഭിച്ചത്. 

ചിരട്ട കത്തിക്കുമ്പോഴുണ്ടാകുന്ന അമിത പുക പ്രദേശത്തെ വീടുകളിൽ എത്തുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടന്നാണ് നാട്ടുകാരുടെ പരാതി. നിർമാണ യൂണിറ്റിനെതിരെ പഞ്ചായത്തിലും ആരോഗ്യവകുപ്പിലും പരാതി നൽകിയിട്ടുണ്ടെങ്കിലും യാതൊരുവിധ പ്രതിവിധിയും ഉണ്ടായിട്ടില്ലെന്നും നാട്ടുകാർ പറഞ്ഞു.

Read Also: പഠനം പൂർത്തിയാക്കാൻ സാഹസം; ഇന്ത്യൻ എംബസിയുടെ വിലക്ക് മറികടന്ന് വിദ്യാർത്ഥികൾ യുക്രൈനിലേക്ക്

അധികൃതർ നടപടി സ്വീകരിക്കാത്ത പശ്ചാത്തലത്തിൽ നിർമ്മാണ യൂണിറ്റിലേക്ക് പ്രദേശവാസികൾ സംഘടിച്ച് എത്തിയതോടെ ജനപ്രതിനികളും സ്ഥലത്ത് എത്തി. ഒരു ദിവസം കൊണ്ട് നിർമാണം നിർത്തി പോകണമെന്ന് നാട്ടുകാരുടെ സാനിധ്യത്തിൽ ജനപ്രതിനിധികൾ യൂണിറ്റ് ഉടമകളോട് പറയുകയും അവർ അതിനോട് സമ്മതിക്കുകയും ചെയ്തതോടെയാണ് രാത്രി 11.30 ഓടെ നാട്ടുകാർ പിരിഞ്ഞുപോയത്. 
 
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News