തിരുവനന്തപുരം: ചാനൻ ചർച്ചയിൽ സംവാദകരുടെ വെല്ലുവിളിയും തർക്കങ്ങളുമെല്ലാം പതിവ് കാഴ്ചയാണ്. സ്വന്തം ന്യായങ്ങൾ സമർത്ഥിക്കുന്നതിനായി ഏതറ്റം വരെയും അവർ പോകാറുമുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ഒരേ വേദിയിൽ സൗഹൃദം മാത്രം പങ്ക് വച്ച് മൂന്ന് പേർ ഒത്തു ചേർന്നു. ചാനൽ ചർച്ചകളിലെ പുലികളായ കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാലയും ഇടത് നിരീക്ഷൻ അഡ്വ.ബി.എൻ ഹസ്ക്കറും രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കരുമാണ് ഓണ വിശേഷങ്ങളുമായി സീ മലയാളം ന്യൂസിനൊപ്പം ചേർന്നത്.
ചാനൽ ഫ്ലോറിൽ എതിരാളികളോട് തർക്കിക്കുമെങ്കിലും ആരോടും വ്യക്തി വിരോധം സൂക്ഷിക്കാറില്ലെന്നാണ് ശ്രീജിത്ത് പണിക്കർ പറയുന്നത്. സിപിഎം നേതാക്കൾ തന്നെ ബഹിഷ്ക്കരിക്കുന്നത് പ്രതിരോധത്തിന് അവർക്ക് വാഗ്വാദങ്ങളില്ലാത്തത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരായ വിമർശനങ്ങളെ പോസിറ്റീവായി കാണാനാണ് ഇഷ്ടം. ട്രോളുകൾ ആസ്വദിക്കാറുണ്ടെന്നും ശ്രീജിത്ത് പറഞ്ഞു.
എന്നാൽ എതിരാളികളോട് കുറച്ച് ദേഷ്യമൊക്കെ തോന്നുമെന്നാണ് ജ്യോതികുമാർ ചാമക്കാല പറയുന്നത്. പാർട്ടിക്ക് എതിരെ ആര് എന്ത് പറഞ്ഞാലും അത് സഹിക്കാൻ കഴിയില്ല. അതാണ് ഇടക്കൊക്കെ പൊട്ടിത്തെറിക്കണ്ടി വരുന്നത്. ശൈലി മാറ്റുന്നതിനെക്കുറിച്ചൊക്കെ ഇടക്ക് ആലോചിച്ചിരുന്നു. എന്നാൽ ശൈലി മാറ്റിയാൽ വ്യക്തിത്വം നഷ്ടമാകുമെന്ന് ചലച്ചിത്രതാരം സലീംകുമാർ ഉപദേശിച്ചതായും ചാമക്കാല പറഞ്ഞു. ചാനൽ ചർച്ചകളിലൂടെ ലഭിക്കുന്ന പ്രശസ്തി രാഷ്ട്രീയത്തിൽ ഒരുപാട് ഗുണം ചെയ്യുന്നുണ്ടെന്നും ചാമക്കാല സാക്ഷ്യപ്പെടുത്തുന്നു. ആദ്യ ചാനൽ ചർച്ചയിലെ അനുഭവവും ചാമക്കാല പങ്കുവച്ചു.
ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നതിന് മുമ്പ് വിഷയത്തെക്കുറിച്ച് ആധികാരികമായി പഠിക്കാറുണ്ടെന്ന് അഡ്വ. ബി.എൻ ഹസ്ക്കർ പറഞ്ഞു. ചില ചർച്ചകൾ കഴിയുമ്പോൾ എതിർ പാർട്ടിയിൽ ഉള്ളവർ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്താറുണ്ട്. എന്നാൽ ഒരിക്കലും നിലപാടുകളിൽ വെള്ളം ചേർത്തിട്ടില്ലെന്നും ഹസ്ക്കർ വ്യക്തമാക്കി. കുട്ടിക്കലത്തെ ഓണവിശേഷങ്ങളെക്കുറിച്ചും അദ്ദേഹം വാചാലനായി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...