CAA: സിഎഎ; അഞ്ച് ബഹുജന റാലികളെ മുഖ്യമന്ത്രി അഭിസംബോധന ചെയ്യും

CM Pinarayi Vijayan will address five mass rallies against CAA: മതം പൗരത്വത്തിന് അടിസ്ഥാനമാക്കരുത് എന്ന മുദ്രാവാക്യം ഉയർത്തി നടത്തുന്ന പരിപാടിയ്ക്ക് മാർച്ച് 22ന് കോഴിക്കോട് തുടക്കമാകും. 

Written by - Zee Malayalam News Desk | Last Updated : Mar 21, 2024, 07:17 PM IST
  • മതം പൗരത്വത്തിന് അടിസ്ഥാനമാക്കരുത് എന്നതാണ് മുദ്രാവാക്യം.
  • കോഴിക്കോടാണ് ആദ്യ പരിപാടി സംഘടിപ്പിക്കുന്നത്.
  • കാസർഗോഡ്, മലപ്പുറം, കണ്ണൂർ, കൊല്ലം എന്നിവിടങ്ങളിലും റാലികൾ നടത്തും.
CAA: സിഎഎ; അഞ്ച് ബഹുജന റാലികളെ മുഖ്യമന്ത്രി അഭിസംബോധന ചെയ്യും

തിരുവനന്തപുരം: പൗരത്വ ഭേദ​ഗതി നിയമത്തിനെതിരായ അഞ്ച് ബഹുജന റാലികളെ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ മുതൽ അഭിസംബോധന ചെയ്യും. മതം പൗരത്വത്തിന് അടിസ്ഥാനമാക്കരുത് എന്ന മുദ്രാവാക്യം ഉയർത്തിയാണ് പ്രചരണം. 22ന് കോഴിക്കോടാണ് ആദ്യ പരിപാടി. 23 - കാസർകോട്, 24 - കണ്ണൂർ, 25 - മലപ്പുറം, 27 - കൊല്ലം എന്നിങ്ങനെയാണ് മുഖ്യമന്ത്രിയുടെ പരിപാടികൾ. 

മാർച്ച് 30 മുതൽ ഏപ്രിൽ 22 വരെയാണ് മുഖ്യമന്ത്രിയുടെ പാർലമെന്റ് മണ്ഡലതല തെരഞ്ഞെടുപ്പ് പ്രചരണ പരിപാടി. 30ന് തിരുവനന്തപുരത്ത് ആരംഭിച്ച് ഏപ്രിൽ 22ന് കണ്ണൂരിൽ അവസാനിക്കും. ഒരോ പാർലമെന്റ് മണ്ഡലത്തിലും മൂന്ന് പരിപാടികൾ വീതമാണ് ഉണ്ടാവുക. 

ALSO READ: ഇത്തവണയും, ബി.ജെ.പി- സി.പി.എം. സംയുക്ത നീക്കം കോണ്‍ഗ്രസിനെതിരെ- രമേശ് ചെന്നിത്തല

ഏപ്രിൽ ഒന്ന് വയനാട്, രണ്ട് - മലപ്പുറം, മൂന്ന് - എറണാകുളം, നാല് - ഇടുക്കി, അഞ്ച് - കോട്ടയം, ആറ് - ആലപ്പുഴ, ഏഴ് - മാവേലിക്കര, എട്ട് - പത്തനംതിട്ട, ഒൻപത് - കൊല്ലം, 10 - ആറ്റിങ്ങൾ, 12 - ചാലക്കുടി, 15 - തൃശ്ശൂർ, 16 - ആലത്തൂർ, 17 - പാലക്കാട്, 18 - പൊന്നാനി, 19 - കോഴിക്കോട്, 20 - വടകര, 21- കാസർകോട്, 22 - കണ്ണൂർ എന്നിങ്ങനെയാണ് പരിപാടികൾ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News