തിരുവനന്തപുരം: Bomb Threat: സെക്രട്ടേറിയറ്റിൽ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ ഭീഷണി. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. പോലീസും ഡോഗ് സ്ക്വാഡും ഉൾപ്പെടെ വൻസംഘം പ്രദേശത്തു മണിക്കൂറുകളോളം വ്യാപക തിരച്ചിൽ നടത്തിയിരുന്നു.
സംഭവത്തിൽ മാറനല്ലൂർ സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾ മാനസികവെല്ലുവിളി നേരിടുന്നയാളാണെന്നാണ് പോലീസ് പറഞ്ഞത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു പോലീസ് കൺട്രോൾ റൂമിലേക്കു ഫോൺ സന്ദേശം എത്തിയത്. സെക്രട്ടേറിയറ്റിനു പുറത്തു ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. ഇതിനെ തുടർന്ന് കന്റോൺമെന്റ് പോലീസ് ഡോഗ് സ്ക്വാഡിനെ വിളിച്ചുവരുത്തി തിരച്ചിൽ നടത്തുകയായിരുന്നു.
Also Read: ഇന്ന് ചിങ്ങം രാശിക്കാർക്ക് ജോലിയിൽ കഠിനാധ്വാനം ചെയ്യണ്ടി വരും; ധനു രാശിക്കാർക്ക് നല്ല ദിനം
സൈബർ സെല്ലിന്റെ സഹായത്തോടെ അര മണിക്കൂറിന് ശേഷം പോലീസ് ഫോൺ വിളിച്ചയാളെ കണ്ടെത്തി. എന്നാൽ സെക്രട്ടേറിയറ്റിൽ ബോംബ് വച്ചിട്ടുണ്ടെന്നു വാട്സാപ്പിൽ സന്ദേശം വന്നെന്നും അത് പോലീസിനെ അറിയിക്കുകയായിരുന്നു എന്നാണ് കസ്റ്റഡിയിലുള്ളയാൾ പോലീസിനോട് പറഞ്ഞത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...