Qatar Malayali Student Death: ഖത്തറിൽ മരിച്ച മിൻസയുടെ മൃതദേഹം വീട്ടിലെത്തിച്ചു

ബസിനുള്ളിൽ കുടുങ്ങിയ കുട്ടി കനത്ത ചൂടിൽ ശ്വാസം മുട്ടി മരിച്ചുവെന്നാണ് നിഗമനം. 

Written by - Zee Malayalam News Desk | Last Updated : Sep 14, 2022, 02:04 PM IST
  • ഉച്ചയ്ക്ക് 12 മണിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്.
  • നെടുമ്പാശേരിയിൽ 9:30 നാണ് മൃതദേഹം എത്തിയത്.
  • നാലാം പിറന്നാൾ ദിനത്തിലാണ് മിൻസയ്ക്ക് സ്കൂൾ ബസ് ജീവനക്കാരുടെ അശ്രദ്ധയിൽ ജീവൻ നഷ്ടമായത്.
Qatar Malayali Student Death: ഖത്തറിൽ മരിച്ച മിൻസയുടെ മൃതദേഹം വീട്ടിലെത്തിച്ചു

കോട്ടയം: ഖത്തറിൽ സ്കൂൾ ബസിൽ മരിച്ചനിലയിൽ കണ്ടെത്തിയ നാല് വയസുകാരി മിൻസ മറിയം ജേക്കബിന്‍റെ മൃതദേഹം വീട്ടിലെത്തിച്ചു. ഉച്ചയ്ക്ക് 12 മണിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. നെടുമ്പാശേരിയിൽ 9:30 നാണ് മൃതദേഹം എത്തിയത്. നാലാം പിറന്നാൾ ദിനത്തിലാണ് മിൻസയ്ക്ക് സ്കൂൾ ബസ് ജീവനക്കാരുടെ അശ്രദ്ധയിൽ ജീവൻ നഷ്ടമായത്. രാവിലെ സ്കൂളിലേക്ക് വന്ന കുട്ടി ബസിനുള്ളിലിരുന്ന് ഉറങ്ങിപ്പോയത് അറിയാതെ ബസ് ജീവനക്കാര്‍ വാഹനം പൂട്ടി പോവുകയായിരുന്നു. 

ബസിനുള്ളിൽ കുടുങ്ങിയ കുട്ടി കനത്ത ചൂടിൽ ശ്വാസം മുട്ടി മരിച്ചുവെന്നാണ് നിഗമനം. ചിങ്ങവനം കൊച്ചു പറമ്പിൽ അഭിലാഷ് സൗമ്യ ദമ്പതികളുടെ മകളാണ് മിൻസ. വൈകുന്നേരം മൃതദേഹം വീട്ടുവളപ്പിൽ സംസ്ക്കരിക്കാനാണ് തീരുമാനം. ബന്ധുക്കളും നാട്ടുകാരുമടക്കം വൻ ജനാവലിയാണ് മിൻസയെ അവസാനമായി കാണാൻ എത്തിയത്.  രണ്ട് ദിവസം നീണ്ട വിശദമായ ഫോറൻസിക് മെഡിക്കൽ പരിശോധനകൾക്ക് ശേഷമാണ് മിൻസയുടെ മ‍ൃതദേഹം ബന്ധുക്കൾക്ക് കൈമാറിയത്. അൽ വക്രയിലെ എമര്‍ജൻസി ആശുപത്രി മോര്‍ച്ചറിക്ക് മുന്നിൽ മിൻസയെ അവസാനമായി കാണാൻ വൻ ജനാവലി എത്തിയിരുന്നു.

Also Read: UAE: വാഹനങ്ങളിൽ കുഞ്ഞുങ്ങളെ അടച്ചിട്ട് പോകുന്ന രക്ഷിതാക്കൾക്കെതിരെ കർശന നടപടിയുമായി യുഎഇ

 

സംഭവത്തില്‍ ഇതുവരെ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തെന്നാണ് സൂചന. സ്കൂൾ അടയ്ക്കാൻ ഉത്തരവ് നൽകിയിട്ടുണ്ട്. അൽ വക്രയിലെ സ്പ്രിങ്ഫീൽഡ് കിൻഡർ ഗാർഡൻ ആണ്  വിദ്യാഭ്യാസ മന്ത്രാലയം അടപ്പിച്ചത്. വീഴ്ചവരുത്തിയ സ്കൂൾ ബസ് ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വിദ്യാഭ്യാസ മന്ത്രാലയം നടത്തിയ അന്വേഷണത്തിൽ സ്കൂൾ ജീവനക്കാർക്ക് വീഴ്ച  ഉണ്ടായതായി തെളിഞ്ഞതിനെ തുടർന്നാണ് നടപടി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News