Pinarayi Vijayan: മത സ്ഥാപനത്തിൻറെ ഉദ്ഘാടനം രാഷ്ട്രത്തിന്റെ പരിപാടിയാക്കി; മോദിക്കെതിരെ മുഖ്യമന്ത്രി

Pinarayi Vijayan criticizes PM Modi: ഭരണഘടനാ പ്രകാരം സത്യപ്രതിജ്ഞ ചെയ്തവർക്ക് ഒരേ അവകാശം ഉറപ്പ് വരുത്താൻ ബാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി. 

Written by - Zee Malayalam News Desk | Last Updated : Jan 22, 2024, 04:30 PM IST
  • ഒരു മതത്തെ മാത്രം പ്രോത്സാഹിപ്പിക്കുന്നത് ശരിയല്ല.
  • എല്ലാ മതങ്ങൾക്കും തുല്യത വാഗ്ദാനം ചെയ്യുന്നതാണ് ഭരണഘടന.
  • മതനിരപേക്ഷതയാണ് ഭരണഘടന മുന്നോട്ട് വെയ്ക്കുന്നത്.
Pinarayi Vijayan: മത സ്ഥാപനത്തിൻറെ ഉദ്ഘാടനം രാഷ്ട്രത്തിന്റെ പരിപാടിയാക്കി; മോദിക്കെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠ ചടങ്ങുകൾ പൂർത്തിയായതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു മതത്തെ മാത്രം പ്രോത്സാഹിപ്പിക്കുന്നതോ ഒരു മതത്തെ ഉയർത്തിക്കാട്ടുന്നതോ ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു മത സ്ഥാപനത്തിന്റെ ഉദ്ഘാടനം രാഷ്ട്രത്തിന്റെ പരിപാടിയാക്കി മാറ്റിയെന്നും മുഖ്യമന്ത്രി വിമർശിച്ചു. 

ഭരണഘടനാ പ്രകാരം സത്യപ്രതിജ്ഞ ചെയ്തവർക്ക് എല്ലാവർക്കും ഒരേ അവകാശം ഉറപ്പ് വരുത്താൻ ബാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. എല്ലാ മതങ്ങൾക്കും തുല്യത വാഗ്ദാനം ചെയ്യുന്നതാണ് ഭരണഘടന. മതനിരപേക്ഷതയാണ് ഭരണഘടന മുന്നോട്ട് വെയ്ക്കുന്നത്. മതം വ്യക്തിപരമായ വിഷയമാണ്. ഇപ്പോൾ മതവും രാഷ്ട്രവും തമ്മിലുള്ള അതിർവരമ്പ് നേർത്തുവരുന്നു എന്ന് പറഞ്ഞ അദ്ദേഹം ജവഹർലാൽ നെഹ്‌റു രാഷ്ട്രത്തെയും മതത്തെയും രണ്ടായി നിർത്തണമെന്ന് ഉറപ്പിച്ച് പറഞ്ഞിരുന്ന കാര്യം ഓർപ്പിക്കുകയും ചെയ്തു. 

ALSO READ: മുൻ കാമുകനുമായി ഒന്നിക്കാൻ ഓൺലൈൻ ജോത്സ്യന്റെ സഹായം തേടിയ യുവതിക്ക് നഷ്ടമായത് ലക്ഷങ്ങൾ!

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചിരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ക്ഷണം സ്വീകരിക്കാതെ ഭരണഘടനാ ഉത്തരവാദിത്വം ഉയർത്തിപ്പിടിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഉച്ചയ്ക്ക് 12.20നും 12.30നും ഇടയിലുള്ള മുഹൂർത്തത്തിലാണ് രാമക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠ നടന്നത്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലാണ് ക്ഷേത്രത്തിന്റെ ഗർഭഗൃഹത്തിൽ രാംലല്ല വിഗ്രഹ പ്രതിഷ്ഠ നടന്നത്. ആർഎസ്എസ് മേധാവി മോഹൻഭാഗവതും മോദിയ്ക്ക് ഒപ്പമുണ്ടായിരുന്നു. 

പ്രാണ പ്രതിഷ്ഠാ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ വിവിഐപികളുടെ നീണ്ട നിര തന്നെ അയോധ്യയിലുണ്ടായിരുന്നു. സിനിമാ, രാഷ്ട്രീയ, കായിക രംഗങ്ങളിലെ പ്രമുഖർ ചടങ്ങിനെത്തി. ഗായകരായ ശങ്കർ മഹാദേവൻ, കൈലാഷ് ഖേർ, സോനും നി?ഗം, ബോളിവുഡ് താരങ്ങളായ അനുപം ഖേർ, അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, രൺബീർ കപൂർ, ആലിയ ഭട്ട്, കത്രീന കൈഫ്, വിക്കി കൗശൽ, മാധുരി ദീക്ഷിത്, ജാക്കി ഷെറോഫ്, അയുഷ് മാൻ ഖുറാന, കങ്കണ റണാവത്ത്, രജനീകാന്ത്, രോഹിത്ത് ഷെട്ടി, കായിക താരം സൈന നെഹ്വാൾ എന്നീ പ്രമുഖർ അയോധ്യയിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിന് സാക്ഷിയായി. അതേസമയം, പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ മുതിർന്ന ബിജെപി നേതാവായ എൽ.കെ അദ്വാനി എത്തിയില്ല. അതിശൈത്യവും ആരോ​ഗ്യപ്രശ്നങ്ങളും കാരണമാണ് അദ്ദേഹം ചടങ്ങിൽ നിന്ന് വിട്ടുനിന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News