Arya Rajendran: ദിവസ വേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കാൻ പാർട്ടിക്കാരുടെ പട്ടിക ചോദിച്ച് മേയർ

Mayor Arya Rajendran Letter: ആരോഗ്യ വിഭാഗത്തിൽ 295 ഒഴിവുകളുണ്ടെന്നും അപേക്ഷക ഓണ്‍ ലൈനായാണെന്നും കത്തിൽ പറയുന്നു

Written by - Zee Malayalam News Desk | Last Updated : Nov 5, 2022, 10:16 AM IST
  • മേയറുടെ ഔദ്യോഗിക ലേറ്റര്‍ പാഡിലാണ് കത്ത്
  • അധികം താമസിക്കാതെ കത്തിൻറെ പകർപ്പ് വാട്സാപ്പ് ഗ്രൂപ്പുകളിലും പ്രചരിക്കാൻ തുടങ്ങി
  • ഇങ്ങനെ ഒരു കത്തിൻറെ ആവശ്യമില്ലെന്ന് ആനാവൂർ നാഗപ്പൻ
Arya Rajendran: ദിവസ വേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കാൻ പാർട്ടിക്കാരുടെ പട്ടിക ചോദിച്ച് മേയർ

തിരുവനന്തപുരം: ദിവസ വേതനത്തിൽ ജീവനക്കാരെ നിയമിക്കാൻ സിപിഎം ജില്ലാ സെക്രട്ടറിയോട് പാർട്ടിക്കാരുടെ ലിസ്റ്റ് ചോദിച്ച തിരുവനന്തപുരം മേയറുടെ നടപടി വൻ വിവാദത്തിൽ. മേയർ ആര്യ രാജേന്ദ്രനാണ് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനോട് ലിസ്റ്റ് ആവശ്യപ്പെട്ടത്. 

നഗരസഭ ആരോഗ്യ വിഭാഗത്തിൽ 295 ഒഴിവുകളുണ്ടെന്നും അപേക്ഷ ഒാൺലൈനായാണെന്നും കത്തിൽ പറയുന്നു. ഉദ്യോഗാർഥികളുടെ മുൻഗണനാ ലിസ്റ്റാണ് മേയർ ജില്ലാ സെക്രട്ടറിയോട് ആവശ്യപ്പെടുന്നത്.  കത്ത് പുറത്തായതോടെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്ത് എത്തി. 

Also Read: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ യെല്ലോ അലർട്ട്! 

മേയറുടെ ഔദ്യോഗിക ലേറ്റര്‍ പാഡിലാണ് സഖാവേ എന്ന് അഭിസംബോധന ചെയ്തുകൊണ്ടുള്ള കത്ത്. അധികം താമസിക്കാതെ കത്തിൻറെ പകർപ്പ് വാട്സാപ്പ് ഗ്രൂപ്പുകളിലും പ്രചരിക്കാൻ തുടങ്ങി. പബ്ലിക് ഹെല്‍ത്ത് എക്സ്പേര്‍ട്ട്, ഡോക്ടര്‍, സ്റ്റാഫ് നേഴ്സ്, ഫാര്‍മസിസ്റ്റ് , ലാബ് ടെക്നീഷ്യന്‍, സ്വീപ്പര്‍, ഒപ്ടോമെട്രിസ്റ്റ് തുടങ്ങിയ ഒഴിവുകളിലേക്കാണ് നിയമനം.

aryarajendran

അതേസമയം ഇത്തരത്തിൽ നഗരസഭയിലെ ഒഴിവുകൾ പാർട്ടി നേതൃത്വത്തിനെ അറിയിക്കാറുണ്ടെന്നും വികെ പ്രശാന്ത് എംഎൽഎ പറഞ്ഞു. ഏതായാലും മേയർക്കെതിരെ കത്ത് ആയുധമാക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രതിപക്ഷം. എന്നാൽ തനിക്ക് കത്ത് കാട്ടിയിട്ടില്ലെന്ന്  ആനാവൂർ നാഗപ്പൻ പറഞ്ഞു. ഇങ്ങനെ ഒരു കത്ത് എഴുതേണ്ട ആവശ്യമില്ലെന്നും മേയർ തിരിച്ചെത്തിയ ശേഷം ആലോചിച്ച് തൂടർ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News