കൊല്ലം: ശാസ്താം കോട്ടയ്ക്കടുത്ത് ശാസ്താം നടയിൽ ഭർത്താവിന്റെ വീട്ടിൽ വിസ്മയ എന്ന പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കേരളക്കരയാകെ ചർച്ചാ വിഷയമായിരിക്കുകയാണ്.
സംഭവത്തിൽ പ്രതിഷേധിച്ച് നിരവധിപേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. സാമൂഹിക സാംസ്ക്കാരിക രാഷ്ട്രീയ പ്രവർത്തകരെല്ലാം പ്രതിഷേധവുമായി എത്തിയിരുന്നു. ഇപ്പോഴിതാ നടൻ ഗിന്നസ് പക്രു (Gunniess Pakru) തന്റെ ഫെയ്സ്ബുക്കിൽ കുറിച്ച കുറിപ്പ് വൈറലാകുകയാണ്.
സ്ത്രീധനം കൊടുക്കില്ലെന്ന് മാതാപിതാക്കളും, സ്ത്രീധനം വാങ്ങുന്നവന്റെയൊപ്പം പോകില്ലെന്ന് കുട്ടികളും തീരുമാനിക്കണമെന്നും, സ്ത്രീധനം വാങ്ങുന്നവരെ സമൂഹം കുറ്റപ്പെടുത്തുകയും ഒപ്പം ശക്തമായ നിയമവും പഴുതുകളില്ലാത്ത നടപടിയും വേണം എന്നായിരുന്നു താരം കുറിച്ചത്. പക്രുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ ചേർക്കുന്നു..
മരിക്കുന്നതിന്റെ തലേന്ന് വിസ്മയ ഭർതൃഗൃഹത്തിൽ വച്ച് മർദ്ദനമേറ്റെന്ന് കാണിച്ച് ബന്ധുക്കൾക്ക് വാട്സാപ്പ് സന്ദേശം (Whatsapp Message)അയച്ചിരുന്നു. ഈ സന്ദേശങ്ങൾ പുറത്തായതോടെ സംസ്ഥാനത്തൊട്ടാകെ ഒരു നൊമ്പരമായി മാറി കഴിഞ്ഞിരിക്കുകയാണ് വിസ്മയ. ഇതിനിടയിൽ പൊലീസ് അറസ്റ്റ് ചെയ്ത വിസ്മയയുടെ ഭർത്താവ് കിരൺ കുമാറിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് (Remand) ചെയ്തിട്ടുണ്ട്.
Also Read: Vismaya Suicide Case : വിസ്മയ ആത്മഹത്യ കേസിൽ ഭർതൃസഹോദരിക്കെതിരെ ആരോപണവുമായി ബന്ധുക്കൾ
ഇതിനിടയിൽ കേസിന്റെ അന്വേഷണ ചുമതലയുള്ള ഐജി ഹർഷിത അട്ടല്ലൂരി (IG Harshita Attaluri) വിസ്മയയുടെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തുകയും വിസ്മയയുടെ കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
വിസ്മയയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പരിശോധിച്ചതിന് ശേഷം കൂടുതൽ നടപടികളിലേക്ക് കടക്കാനാണ് പൊലീസിന്റെ തീരുമാനം. പോസ്റ്റ് മോർട്ടം റിപ്പോർട്ട് (Postmortem Report) ലഭിച്ചു. ഇത് വിശദമായി പരിശോധിക്കും. ഡോക്ടറുടെ മൊഴി കൂടി രേഖപ്പെടുത്തിയ ശേഷമേ കൂടുതൽ വ്യക്തത ഉണ്ടാകുവെന്നും ഐജി വ്യക്തമാക്കി.
Also Read: Vismaya Suicide Case: ഭർത്താവ് കിരൺ കുമാറിനെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു
ഒരു പെൺകുട്ടിയുടെ ജീവൻ നഷ്ടപ്പെട്ട സംഭവമാണ്. അതിന് എല്ലാ ഗൗരവവും നൽകിക്കൊണ്ടാണ് അന്വേഷണം നടത്തുന്നത്. ശക്തമായ തെളിവുകൾ ഉണ്ട്. പ്രതിക്ക് കനത്തശിക്ഷ തന്നെ വാങ്ങി നൽകാൻ അന്വേഷണത്തിലൂടെ സാധിക്കുമെന്ന ആത്മിശ്വാസം ഉണ്ട്. കേസിന്റെ മുഴുവൻ വിശദാംശങ്ങളും ശേഖരിച്ചിട്ടുണ്ട്. വിസ്മയയുമായി അടുപ്പമുള്ള എല്ലാവരുടെയും മൊഴി രേഖപ്പെടുത്തുമെന്നും ഐജി ഹർഷിത അട്ടല്ലൂരി പറഞ്ഞു.
കഴിഞ്ഞ വർഷം 2020 മാർച്ചിൽ ആയിരുന്നു മോട്ടോർ വാഹന വകുപ്പ് ഉയോഗസ്ഥനായിരുന്ന കിരണുമായി (Kiran Kumar) വിസ്മയയുടെ വിവാഹം നടന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...