Arjun Rescue Operation Day 12: കനിയാതെ പ്രകൃതി; അർജുനായുള്ള തിരച്ചിൽ അനിശ്ചിതത്വത്തിൽ

Arjun Rescue Operation Latest Updates: അർജുനായുള്ള തിരച്ചിൽ പന്ത്രണ്ടാം ദിവസത്തിലേക്ക് കടന്നപ്പോഴാണ് പ്രതികൂല കാലാവസ്ഥ വെല്ലുവിളിയാകുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jul 27, 2024, 09:00 AM IST
  • മലയാളി ലോറി ഡ്രൈവര്‍ അർജുനായുള്ള തിരച്ചിൽ അനിശ്ചിതത്വത്തിൽ
  • ഷിരൂരിൽ കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് തിരച്ചിൽ അനിശ്ചിതത്വത്തിലായിരിക്കുകയാണ്
  • അർജുനായുള്ള തിരച്ചിൽ പന്ത്രണ്ടാം ദിവസത്തിലേക്ക് കടന്നപ്പോഴാണ് പ്രതികൂല കാലാവസ്ഥ വെല്ലുവിളിയാകുന്നത്
Arjun Rescue Operation Day 12: കനിയാതെ പ്രകൃതി; അർജുനായുള്ള തിരച്ചിൽ അനിശ്ചിതത്വത്തിൽ

Driver Arjun Rescue Mission: കര്‍ണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അർജുനായുള്ള തിരച്ചിൽ അനിശ്ചിതത്വത്തിൽ. ഷിരൂരിൽ കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് തിരച്ചിൽ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. 

Also Read: സംസ്ഥാനത്ത് ഇന്ന് മഴ കനക്കില്ല; 2 ജില്ലകളിൽ യെല്ലോ അലർട്ട്!

അർജുനായുള്ള തിരച്ചിൽ പന്ത്രണ്ടാം ദിവസത്തിലേക്ക് കടന്നപ്പോഴാണ് പ്രതികൂല കാലാവസ്ഥ വെല്ലുവിളിയാകുന്നത്.  നിലവിൽ നാവിക സേനയുടെ മുങ്ങൽ വിദഗ്ധർക്ക് ഷിരൂരിലെ ഗംഗാവലി നദിയിൽ ഇറങ്ങാനുള്ള അനുകൂല സാഹചര്യമല്ല.  വൃഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ ഗംഗാവലി നദിയിൽ നീരൊഴുക്ക് കുറഞ്ഞിട്ടില്ല എന്നാണ് റിപ്പോർട്ട്. ഒപ്പം ശക്തമായ അടിയൊഴുക്കുമുണ്ട്.  

Also Read: സിനിമാ ചിത്രീകരണത്തിനിടെ കാർ തലകീഴായി മറിഞ്ഞു, നടൻ അർജുൻ അശോകൻ ഉൾപ്പെടെ 5 പേർക്ക് പരിക്ക്!

ഈ സാഹചര്യത്തിൽ ബോട്ടുകൾ നിലയുറപ്പിച്ചു നിർത്താൻ പോലും കഴിയാത്തതിനാൽ ഡൈവേഴ്സിന്‍റെ ജീവന് ഭീഷണിയാകുമെന്നത് കൊണ്ടാണ് നദിയിലെ ദൗത്യത്തിൽ പുരോഗതിയില്ലാതിരിക്കുന്നത്. ഡ്രെഡ്ജിങ് യന്ത്രം ഗോവയിൽ നിന്ന് കടൽ മാർഗം കൊണ്ടുവരാനും നിലവിൽ കാലാവസ്ഥ തടസ്സമാണ്.  ഇതിനിടയിൽ വരുന്ന മൂന്ന് ദിവസം ഉത്തര കന്നഡയിൽ ഓറഞ്ച് അലർട്ട് പറഞ്ഞിട്ടുണ്ട്. 

Also Read: ഓടുന്ന ട്രെയിനിൽ ദമ്പതികളുടെ ലീലാവിലാസം, വീഡിയോ വൈറൽ

ഇതിനിടയിൽ ഇന്നലെ സംഭവ സ്ഥലത്തെത്തിയ മന്ത്രി മുഹമ്മദ് റിയാസ് അവിടെ തുടരുകയാണ്.  ഇന്ന് മന്ത്രി എകെ ശശീന്ദ്രനും സ്ഥലത്ത് എത്തുമെന്നാണ് റിപ്പോർട്ട്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News