Alert : Malampuzha Dam തുറക്കാൻ സാധ്യത, തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്ററിന്റെ ഷട്ടറുകൾ തുറക്കാൻ ജലവിഭവ വകുപ്പിന്റെ നിർദേശം

Palakkad Heavy Rain തുടരുന്ന സാഹചര്യത്തിൽ മലമ്പുഴ ഡാം (Malampuzha Dam) തുറക്കാൻ സാധ്യത. ഡാം തുറക്കാനുള്ള മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തിൽ തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്ററിന്റെ ഷട്ടറുകൾ ആവശ്യാനുസരണം തുറക്കാൻ ജലവിഭവ വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർക്ക് നിർദേശം നൽകി

Written by - Zee Malayalam News Desk | Last Updated : Oct 12, 2021, 09:39 PM IST
  • തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്ററിന്റെ ഷട്ടറുകൾ ആവശ്യാനുസരണം തുറക്കാൻ ജലവിഭവ വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർക്ക് നിർദേശം നൽകി
  • 24 മണിക്കൂറും സ്ഥിതിഗതികൾ നിരീക്ഷിക്കാനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് തൃത്താല എംഎൽഎയുമായ എംബി രാജേഷ് വ്യക്തമാക്കി.
  • പാലക്കാട് ജില്ലയിൽ ഇപ്പോൾ കനത്ത മഴ തുടരുകയാണെന്നും ഇതെതുടർന്ന് ഭാരതപ്പുഴയിൽ ജല നിരപ്പ് ഉയർന്നിട്ടുണ്ട്.
  • അതിനാൽ ഭാരതപ്പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് സ്പീക്കർ അഭ്യർഥിക്കുകയും ചെയ്തു.
Alert : Malampuzha Dam തുറക്കാൻ സാധ്യത, തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്ററിന്റെ ഷട്ടറുകൾ തുറക്കാൻ ജലവിഭവ വകുപ്പിന്റെ നിർദേശം

Palakkad : പാലക്കാട് ജില്ലയിൽ കനത്ത മഴ (Palakkad Heavy Rain) തുടരുന്ന സാഹചര്യത്തിൽ മലമ്പുഴ ഡാം (Malampuzha Dam) തുറക്കാൻ സാധ്യത. ഡാം തുറക്കാനുള്ള മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തിൽ തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്ററിന്റെ ഷട്ടറുകൾ ആവശ്യാനുസരണം തുറക്കാൻ ജലവിഭവ വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് നിയമസഭ സ്പീക്കർ എംബി രാജേഷ് അറിയിച്ചു.

24 മണിക്കൂറും സ്ഥിതിഗതികൾ നിരീക്ഷിക്കാനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് തൃത്താല എംഎൽഎയുമായ എംബി രാജേഷ് വ്യക്തമാക്കി. 

ALSO READ : Kerala Heavy Rain : കനത്ത മഴയെ തുടര്‍ന്നുള്ള ഏത് അടിയന്തിര സാഹചര്യങ്ങളും നേരിടുന്നതിന് സംസ്ഥാനം സജ്ജമാണെന്ന് മന്ത്രി കെ.രാജന്‍

പാലക്കാട് ജില്ലയിൽ ഇപ്പോൾ കനത്ത മഴ തുടരുകയാണെന്നും ഇതെതുടർന്ന് ഭാരതപ്പുഴയിൽ ജല നിരപ്പ് ഉയർന്നിട്ടുണ്ട്. അതിനാൽ ഭാരതപ്പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് സ്പീക്കർ അഭ്യർഥിക്കുകയും ചെയ്തു. 

ALSO READ : Heavy Rain in Kozhikode : കനത്ത മഴയിൽ കോഴിക്കോട് നഗരത്തിൽ രൂക്ഷമായ വെള്ളക്കെട്ട്, കാണാം ചിത്രങ്ങള്‍

അതേസമയം കേരളത്തിൽ കനത്ത മഴയെ (Kerala Heavy Rain) തുടര്‍ന്നുള്ള ഏത് അടിയന്തിര സാഹചര്യങ്ങളേയും നേരിടുന്നതിന് സംസ്ഥാനം സജ്ജമാണെന്ന് റവന്യു മന്ത്രി കെ.രാജന്‍ പറഞ്ഞു. അടിയന്തിരമായി വിളിച്ചു ചേര്‍ത്ത ജില്ലാ കളക്ടമാരുടെയും പ്രധാന വകുപ്പ് മോധാവികളുടേയും സംയുക്ത യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാസിരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാന സര്‍ക്കാരിന്റെ വിവിധ ഏജന്‍സികളുടെ ഏകോപനം ഉറപ്പാക്കിയിട്ടുണ്ട്. നാഷണല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സിന്റെ 6 ടീമുകള്‍ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിലായി ക്യാമ്പ് ചെയ്യുന്നുണ്ട്. അതോടൊപ്പം ആര്‍മിയും പ്രതിരോധ സേനയും സാഹചര്യങ്ങളെ നേരിടുന്നതിനായി തയ്യാറായി മുന്നോട്ട് വന്നിട്ടുണ്ട്. അറബിക്കടലില്‍ ഉണ്ടായിരിക്കുന്ന ചക്രവാത ചുഴി രണ്ട് ദിവസം കൂടി തുടരുമെന്നാണ് മുന്നറിയിപ്പ് ലഭിച്ചിട്ടുള്ളത് . പടിഞ്ഞാറെ പസഫിക് സമുദ്രത്തിലെ കൊമ്പസു ചുഴലിക്കാറ്റിന്റെ സ്വാധീനം തുടരുകയാണ്. ബുധനാഴ്ചയോടു കൂടി ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ധം രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നും ഒക്ടോബര്‍ 15 ഓടെ ശക്തിപ്രാപിച്ച് ആന്ധ്ര-ഒഡിഷ തീരത്തെ കരയിലേക്ക് പ്രവേശിക്കാനുള്ള സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു. 

ALSO READ : Kerala Rain: ഏത് സാഹചര്യവും നേരിടാന്‍ സജ്ജരായിരിക്കാൻ പോലീസിന് നിർദ്ദേശം

ഡാമുകളുടെ റൂള്‍ കര്‍വുകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ചെറിയ ഡാമുകളില്‍ നേരത്തെ തന്നെ തയ്യാറെടുപ്പുകള്‍ നടത്തുന്നതിനും കെ.എസ്.ഇ.ബി, ഇറിഗേഷന്‍, വാട്ടര്‍ അതോറിറ്റി വകുപ്പുകള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പോലീസും, അഗ്നി രക്ഷാ സേനയും അതീവ ജാഗ്രതയോടെ ആക്ഷനുകള്‍ക്ക് തയ്യാറായി ഇരിക്കുന്നതിനും ഫയര്‍ & റസ്‌ക്യു സേനയും, സിവില്‍ ഡിഫെന്‍സും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജമായി ഇരിക്കുന്നതിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വൈദ്യുതി മൂലമുണ്ടാകുന്ന അപകടങ്ങള്‍ ലഘൂകരിക്കുന്നതിന് ആവശ്യമായ മുന്‍ കരുതലുകള്‍ സ്വീകരിക്കുവാന്‍ കെ.എസ്.ഇ.ബിക്ക് നിര്‍ദ്ദേശം നല്‍കി. കെ.എസ്.ഇ.ബി കണ്‍ട്രോള്‍ റൂം 24 മണിക്കൂറും പ്രവര്‍ത്തിക്കേണ്ടതുമാണെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News