എറണാകുളം ഡിപ്പോയിലെ കെഎസ്ആർടിസി ബസിൽ നിന്ന് ലഭിച്ച ഫോൺ കണ്ടക്ടർ പോലീസിൽ ഏൽപ്പിച്ചു. ആലപ്പുഴയിലെ അമ്പലപ്പുഴ കരൂരിൽ കൊല്ലപ്പെട്ട കരുനാഗപ്പള്ളി സ്വദേശിനി വിജയലക്ഷ്മിയുടെ തിരോധാനത്തിന്റെ ചുരുളഴിച്ചത് ആ ഫോണായിരുന്നു. വിജയലക്ഷ്മിയെ നവംബർ ആറ് മുതൽ കാണാനില്ലെന്ന് കരുനാഗപ്പള്ളി പോലീസിൽ ബന്ധുക്കൾ പരാതി നൽകിയിരുന്നു.
വിജയലക്ഷ്മിയുടെ തിരോധാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇതിനിടെ എറണാകുളം ഡിപ്പോയിലെ കെഎസ്ആർടിസി ബസിൽ നിന്ന് കളഞ്ഞുകിട്ടിയ ഫോൺ കണ്ടക്ടർ പോലീസിന് കൈമാറി. ഫോൺ പരിശോധിച്ച പോലീസിന് വിജയലക്ഷ്മിയും ജയചന്ദ്രനും അയച്ച സന്ദേശങ്ങൾ ലഭിക്കുന്നു. ഇതോടെ വിജയലക്ഷ്മി അവസാനമായി സംസാരിച്ചത് ജയചന്ദ്രനുമായാണെന്ന് പോലീസ് സ്ഥിരീകരിച്ചു.
ജയചന്ദ്രനെ അന്വേഷിച്ച് പോലീസ് അമ്പലപ്പുഴയിലെ വീട്ടിൽ എത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. ഈ സമയം മീൻപിടിത്തത്തിനായി ജയചന്ദ്രൻ കടലിൽ പോയിരുന്നു. കടലിൽ പോയാൽ ഒരാഴ്ചയോളം കഴിഞ്ഞേ ജയചന്ദ്രൻ തിരിച്ചെത്തൂവെന്നാണ് ഭാര്യ സുനിമോൾ പോലീസിനോട് പറഞ്ഞത്. എന്നാൽ, ചില നിർണായക വിവരങ്ങൾ പോലീസിന് സുനിമോളിൽ നിന്ന് ലഭിച്ചു.
ALSO READ: വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തി; ഡിഎൻഎ പരിശോധന നടത്തും, പ്രതി കസ്റ്റഡിയിൽ
ജയചന്ദ്രനും വിജയലക്ഷ്മിയും തമ്മിൽ ബന്ധമുണ്ടായിരുന്നത് സുനിമോൾക്ക് അറിയാമായിരുന്നു. കരുനാഗപ്പള്ളിയിൽ എത്തി സുനിമോൾ വിജയലക്ഷ്മിയോട് ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. ജയചന്ദ്രന് തന്നെ ഇഷ്ടമാണെന്നും തനിക്ക് പണം തന്നിട്ടുണ്ടെന്നും വിജയലക്ഷ്മി സുനിമോളോട് പറഞ്ഞു.
വീട്ടുജോലിക്ക് പോയിരുന്ന സുനിമോളും വിദ്യാർഥിയായ മകനും വീട്ടിലില്ലാത്ത ദിവസമാണ് ജയചന്ദ്രൻ വിജയലക്ഷ്മിയോട് അമ്പലപ്പുഴയിലെത്താൻ ആവശ്യപ്പെട്ടത്. അമ്പലപ്പുഴ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് ഇരുവരും കരൂരിലെ വീട്ടിൽ എത്തിയത്. വീട്ടിൽ വച്ച് ഇവർ തമ്മിൽ തകർക്കമുണ്ടാകുകയും വിജയലക്ഷ്മിയുടെ തലയിൽ വെട്ടുകത്തി കൊണ്ട് വെട്ടി കൊലപ്പെടുത്തുകയുമായിരുന്നു.
വിജയലക്ഷ്മിക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നുവെന്നും ഇത് സംബന്ധിച്ച് ജയചന്ദ്രനുമായി തർക്കം ഉണ്ടായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. കൊല ചെയ്യാൻ ഉപയോഗിച്ച വെട്ടുകത്തിയും വിജയലക്ഷ്മിയുടെ സ്വർണാഭരണങ്ങളും ജയചന്ദ്രന്റെ വീട്ടിൽ നിന്ന് പോലീസ് കണ്ടെത്തി. മൃതദേഹം വീടിന് പിന്നിലെ ഒഴിഞ്ഞ പറമ്പിലാണ് കുഴിച്ചിട്ടത്. വീട്ടിൽ നിന്ന് ഏകദേശം അഞ്ച് മീറ്റർ അകലെയാണ് കുഴിച്ചിട്ടത്.
ALSO READ: പണയസ്വർണം മാറ്റാനെന്ന വ്യാജേന ധനകാര്യ സ്ഥാപനത്തിലെത്തി, പണമെടുത്ത് ഓടി; പ്രതി പിടിയിൽ
മൃതദേഹം കുഴിച്ചിട്ടതിന് മുകളിൽ മൂന്ന് തെങ്ങിൻ തൈകൾ വച്ചു. ഇതിന് ശേഷം ജയചന്ദ്രൻ കരുനാഗപ്പള്ളിയിലേക്ക് മടങ്ങി. ഈ സമയം, വിജയലക്ഷ്മിയുടെ ഫോൺ എറണാകുളത്തേക്കുള്ള കെഎസ്ആർടിസി ബസിൽ ഉപേക്ഷിച്ചു. പിന്നീട് പതിവുപോലെ മത്സ്യബന്ധനത്തിനായി കടലിൽ പോയി. തിരിച്ചെത്തിയപ്പോഴാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കരുനാഗപ്പള്ളി പോലീസാണ് ജയചന്ദ്രനെ കസ്റ്റഡിയിൽ എടുത്തത്. ചോദ്യം ചെയ്യലിൽ താൻ ദൃശ്യം സിനിമ കണ്ടിരുന്നുവെന്നും വിജയലക്ഷ്മിയെ കൊന്ന് കുഴിച്ചുമൂടിയെന്നും ജയചന്ദ്രൻ മൊഴി നൽകി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.