Kalarcode Accident: ഉടമ പറ‍ഞ്ഞത് കള്ളം, കാർ വാടകയ്ക്ക് കൊടുത്തത്; 1000 രൂപ ​ഗൂ​ഗിൾ പേ ചെയ്തു, കേസെടുത്തേക്കും

അനധികൃതമായി വാഹനം നൽകിയതിന് ഷാമിൽ ഖാനെതിരെ നടപടിയുണ്ടാകും.

Written by - Zee Malayalam News Desk | Last Updated : Dec 5, 2024, 12:49 PM IST
  • വിദ്യാർത്ഥികൾ ഇയാൾക്ക് 1000 രൂപ ​ഗൂ​ഗിൾ പേ ചെയ്തിട്ടുണ്ട്.
  • വിദ്യാർത്ഥികളുമായുള്ള പരിചയത്തിന്റെ പുറത്താണ് വാഹനം നൽകിയതെന്നായിരുന്നു ഷാമിൽ പറഞ്ഞിരുന്നത്.
Kalarcode Accident: ഉടമ പറ‍ഞ്ഞത് കള്ളം, കാർ വാടകയ്ക്ക് കൊടുത്തത്; 1000 രൂപ ​ഗൂ​ഗിൾ പേ ചെയ്തു, കേസെടുത്തേക്കും
ആലപ്പുഴ: കളർകോട് അപകടത്തിൽ വാഹന ഉടമയുടെ വാദം കള്ളമെന്ന് തെളിഞ്ഞു. വാഹനം വാടകയ്ക്ക് നൽകിയതല്ല എന്ന ഉടമ ഷാമിൽ ഖാന്റെ വാദമാണ് കള്ളമെന്ന് തെളിഞ്ഞിരിക്കുന്നത്. വിദ്യാർത്ഥികൾ ഇയാൾക്ക് 1000 രൂപ ​ഗൂ​ഗിൾ പേ ചെയ്തിട്ടുണ്ട്. വിദ്യാർത്ഥികളുമായുള്ള പരിചയത്തിന്റെ പുറത്താണ് വാഹനം നൽകിയതെന്നായിരുന്നു ഷാമിൽ പറഞ്ഞിരുന്നത്. ഷാമിൽ ഖാന് റെന്റ് എ ക്യാബിനുള്ള ലൈസൻസ് ഇല്ല. ഈ സാഹചര്യത്തിലാണ് മോട്ടോര്‍ വാഹനവകുപ്പ് നടപടിക്കൊരുങ്ങുന്നത്. ഷാമില്‍ ഖാന്റെ മൊഴി നേരത്തെ ആര്‍ടിഒ രേഖപ്പെടുത്തിയിരുന്നു. നോട്ടീസ് നല്‍കി വിളിച്ചുവരുത്തിയ ശേഷം മൊഴിരേഖപ്പെടുത്തുകയായിരുന്നു.
 
അനധികൃതമായി വാഹനം നൽകിയതിന് വാഹന ഉടമയ്ക്കെതിരെ നടപടി ഉണ്ടാകും. നിയമ വിരുദ്ധമായി കാർ റെന്റിന് നൽകിയതിനാൽ ആർസി ബുക്ക് റദ്ദാക്കും. വാഹന ഉടമയ്ക്കെതിരെ പ്രൊസിക്യൂഷൻ നടപടി ഉണ്ടാകുമെന്നും കോടതിയിൽ റിപ്പോർട്ട് നൽകുമെന്നും ആർടിഒ വ്യക്തമാക്കി. 
 
കൂടാതെ ഇയാൾ വിദ്യാർത്ഥിയിൽ നിന്ന് ലൈസൻസ് അയച്ചു വാങ്ങിയത് അപകട ശേഷമെന്ന വിവരവും പുറത്തുവരുന്നുണ്ട്. അപകടത്തിൽ മരിച്ച അബ്ദുൽ ജബ്ബാറിന്റെ ലൈസൻസ് സഹോദരനിൽ നിന്ന് വാങ്ങുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 
 

Trending News