'ഞങ്ങളിൽ ഒരാൾ കൊല്ലപ്പെടും, ആ പാപക്കറ സിപിഎമ്മിന്റെ മേൽ കെട്ടിവെക്കരുത്'; വിവാദ ഫേസ്ബുക്ക് പോസ്റ്റുമായി ആകാശ് തില്ലങ്കേരിയുടെ കൂട്ടാളി

RSS പോലെയുള്ള സംഘടനകൾ രാഷ്ട്രീയ മുതലെടുപ്പ് നടത്തിയേക്കുമെന്ന് ജിജോ തില്ലങ്കേരി

Written by - Zee Malayalam News Desk | Last Updated : Feb 19, 2023, 09:21 PM IST
  • ഒരു മാസത്തിനിടെ താനോ ആകാശോ കൊല്ലപ്പെട്ടേക്കാമെന്നാണ് ജിജോ തില്ലങ്കേരി ഫേസ്ബുക്കിൽ കുറിച്ചത്.
  • എന്നാൽ പോസ്റ്റ് ചെയ്തതിന് 20 മിനിറ്റുകൾക്ക് ശേഷം അത് ഡിലീറ്റ് ചെയ്യപ്പെടുകയും ചെയ്തു.
  • ആർഎസ്എസ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും തങ്ങൾ കൊല്ലപ്പെട്ടാൽ ആ പാപത്തിന്റെ കറ സിപിഎമ്മിന്റെ മേൽകെട്ടി വെച്ച് വേട്ടയാടരുതെയെന്ന് ജിജോ
'ഞങ്ങളിൽ ഒരാൾ കൊല്ലപ്പെടും, ആ പാപക്കറ സിപിഎമ്മിന്റെ മേൽ കെട്ടിവെക്കരുത്'; വിവാദ ഫേസ്ബുക്ക് പോസ്റ്റുമായി ആകാശ് തില്ലങ്കേരിയുടെ കൂട്ടാളി

കണ്ണൂർ : തങ്ങൾ കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്ന് ഫേസ്ബുക്ക് കുറിപ്പുമായി ആകാശ് തില്ലങ്കേരിയുടെ കൂട്ടാളി ജിജോ തില്ലങ്കേരി. ഒരു മാസത്തിനിടെ താനോ ആകാശോ കൊല്ലപ്പെട്ടേക്കാമെന്നാണ് ജിജോ തില്ലങ്കേരി ഫേസ്ബുക്കിൽ കുറിച്ചത്. എന്നാൽ പോസ്റ്റ് ചെയ്തതിന് 20 മിനിറ്റുകൾക്ക് ശേഷം അത് ഡിലീറ്റ് ചെയ്യപ്പെടുകയും ചെയ്തു. എന്നാൽ ആർഎസ്എസ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും തങ്ങൾ കൊല്ലപ്പെട്ടാൽ ആ പാപത്തിന്റെ കറ സിപിഎമ്മിന്റെ മേൽകെട്ടി വെച്ച് വേട്ടയാടരുതെയെന്ന് ജിജോ ഫേസ്ബുക്കിൽ കുറിച്ചു. 

ജിജോയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഞങ്ങളിൽ ഒരാൾ ഒരു മാസം കൊണ്ട് കൊല്ലപ്പെടും
ഉത്തരവാദി പാർട്ടി അല്ല
മുതലെടുപ്പ് നടത്തി ലാഭം കൊയ്യാൻ രാഷ്ട്രീയ എതിരാളികൾ ആർഎസ്എസും മറ്റും ശ്രമിക്കുന്നുണ്ടെന്ന് ഉറപ്പ്
ഞങ്ങളുടെ കൊലപാതകത്തിന്റെ പാപക്കറ കുടി ഈ പാർട്ടിയുടെ മേൽ കെട്ടിവച്ച് വേട്ടയാടരുതെന്ന് മാധ്യമങ്ങളോട് അപേക്ഷിക്കുന്നു
ഞങ്ങളുടെ ശവം നോക്കി ഒരു  നിമിഷം പോലും പാർട്ടിയെ തെറ്റിധരിക്കരുത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News