Akash Thillankeri News: ഒറ്റരാത്രി കൊണ്ട് ഒറ്റുകാരനാക്കുന്നത് സഹിക്കാനാവില്ലെന്ന് ആകാശ് തില്ലങ്കേരി,പാര്‍ട്ടിയെ സ്‌നേഹിക്കുന്നഒരാളെന്ന നിലയില്‍ സഹിക്കില്ല

 പരസ്യമായി പ്രതികരിക്കേണ്ടി വരുമെന്നും വാര്‍ത്താസമ്മേളനം പ്രതീക്ഷിക്കാമെന്നും ആകാശ് തില്ലങ്കേരി മുന്നറിയിപ്പ് നല്‍കി.

Written by - Zee Malayalam News Desk | Last Updated : Jun 29, 2021, 06:51 AM IST
  • ഈ പ്രചാരണം തുടര്‍ന്നാല്‍ പരസ്യമായി പ്രതികരിക്കേണ്ടി വരുമെന്നും വാര്‍ത്താസമ്മേളനം പ്രതീക്ഷിക്കാമെന്നും ആകാശ് തില്ലങ്കേരി
  • പാര്‍ട്ടിയെ മറയാക്കി സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ പരിപാടിയാണ് ആകാശ് തില്ലങ്കേരിയും കൂട്ടാളികളും നടത്തുന്നെന്നാണ് ഡിവൈഎഐഫ്‌ഐ
  • സിപിഎം പ്രവര്‍ത്തകരെ കൊന്നവരുടെ കൂടെ ക്വട്ടേഷന്‍ നടത്തിയെന്ന പ്രസ്താവനയാണ് ആകാശ് തില്ലങ്കേരിയെ പ്രകോപിപ്പിച്ചത്
Akash Thillankeri News: ഒറ്റരാത്രി കൊണ്ട് ഒറ്റുകാരനാക്കുന്നത് സഹിക്കാനാവില്ലെന്ന് ആകാശ് തില്ലങ്കേരി,പാര്‍ട്ടിയെ സ്‌നേഹിക്കുന്നഒരാളെന്ന നിലയില്‍ സഹിക്കില്ല

സ്വര്‍ണ്ണക്കവര്‍ച്ച കേസിലെ വിവാദം കൊടുമ്പിരി കൊണ്ടിരിക്കെ ഡിവൈഎഫ്‌ഐ നേതൃത്വത്തെ വെല്ലുവിളിച്ച് ഷുഹൈബ് വധക്കേസ് പ്രതിയും സിപിഎം മുന്‍ പ്രവര്‍ത്തകനുമായ ആകാശ് തില്ലങ്കേരി. തന്റെ ഫേസ്ബുക്ക് പോസ്റ്റിന് വന്ന കമന്റിന് മറുപടിയായാണ് ആകാശ് തില്ലങ്കേരി ഡിവൈഎഫ്‌ഐക്കെതിരെ തിരിഞ്ഞത്. 

ഒറ്റരാത്രികൊണ്ട് ഒറ്റുകാരനാക്കുന്നത് പാര്‍ട്ടിയെ സ്‌നേഹിക്കുന്നഒരാളെന്ന നിലയില്‍ അംഗീകരിക്കാനാകില്ലെന്നും ആകാശ് തില്ലങ്കേരി വ്യക്തമാക്കി. ഈ പ്രചാരണം തുടര്‍ന്നാല്‍ പരസ്യമായി പ്രതികരിക്കേണ്ടി വരുമെന്നും വാര്‍ത്താസമ്മേളനം പ്രതീക്ഷിക്കാമെന്നും ആകാശ് തില്ലങ്കേരി മുന്നറിയിപ്പ് നല്‍കി.

ALSO READ: ഡമ്മി പ്രതികളെ ഏർപ്പാടാക്കാമെന്ന ഉറപ്പ് ലഭിച്ചിരുന്നതായി ആകാശ് തില്ലങ്കേരിയുടെ മൊഴി

പാര്‍ട്ടിയെ മറയാക്കി സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ പരിപാടിയാണ് ആകാശ് തില്ലങ്കേരിയും കൂട്ടാളികളും  നടത്തുന്നെന്നാണ് ഡിവൈഎഐഫ്‌ഐ ജില്ലാ സെക്രട്ടറി ആരോപിച്ചിത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായതിന് പിന്നാലെയാണ് ആകാശ് തില്ലങ്കേരിയെ സിപിഎം പുറത്താക്കിയത്. സിപിഎമ്മുകാരെ കൊലപ്പെടുത്തിയ ആര്‍എസ് എസ് സംഘവുമായി ചേര്‍ന്നുപോലും ഇപ്പോള്‍ ക്വട്ടേഷന്‍ നടത്തുന്നയാളാണ് ആകാശെന്നായിരുന്നു ഡിവൈഎഫ്‌ഐയുടെ ആരോപണം.

സിപിഎം പ്രവര്‍ത്തകരെ കൊന്നവരുടെ കൂടെ ക്വട്ടേഷന്‍ നടത്തിയെന്ന പ്രസ്താവനയാണ് ആകാശ് തില്ലങ്കേരിയെ പ്രകോപിപ്പിച്ചത്. രക്തസാക്ഷികളെ ഒറ്റുകൊടുത്തവര്‍ ആരാണെങ്കിലും അവരുടെ പേര് പറഞ്ഞ് തുറന്നുകാട്ടണം. താന്‍ അത് ചെയ്‌തെന്ന് തെളിയിക്കുമെങ്കില്‍ തെരുവില്‍ നില്‍ക്കാം.

നിങ്ങളെന്നെ കല്ലെറിഞ്ഞുകൊന്നോളൂ. അതില്‍ കുറഞ്ഞ ശിക്ഷ പാര്‍ട്ടിയെ ഒറ്റിയവന് കല്‍പ്പിക്കാന്‍ ഇല്ല. നുണപ്രചാരണങ്ങള്‍ തിരുത്തിയില്ലെങ്കില്‍ എനിക്കും പ്രതികരിക്കേണ്ടി വരുമെന്നും ആകാശ് തില്ലങ്കേരി വ്യക്തമാക്കി.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News