കണ്ണും തുറന്ന് 726 ക്യാമറകൾ; സൂക്ഷിച്ചില്ലെങ്കിൽ പോക്കറ്റ് കീറും, അറിയേണ്ടത് ഇതൊക്കെ

ഏപ്രിൽ 1 മുതലുള്ള ദൃശ്യങ്ങൾ ഉണ്ടെങ്കിലും ഇന്ന് മുതലുള്ള നിയമലംഘനങ്ങൾക്കായിരിക്കും പിഴ ഉണ്ടാവുക. രാത്രിയിലടക്കം നിയമലംഘനങ്ങള്‍ വ്യക്തമായി തിരിച്ചറിയാന്‍ പറ്റും

Written by - Zee Malayalam News Desk | Last Updated : Apr 20, 2023, 08:44 AM IST
  • ഏപ്രിൽ 1 മുതലുള്ള ദൃശ്യങ്ങൾ ശേഖരിച്ച് കഴിഞ്ഞിട്ടുണ്ട്
  • സാധാരണ സി.സി.ടി.വി. ക്യാമറകളെക്കാള്‍ ക്ലിയർ ചിത്രങ്ങളാണ് എഐ ക്യാമറയിൽ ലഭിക്കുക
  • കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന കാര്യത്തിലും ക്യാമറകള്‍ സഹായമാകും
കണ്ണും തുറന്ന്  726 ക്യാമറകൾ; സൂക്ഷിച്ചില്ലെങ്കിൽ പോക്കറ്റ് കീറും, അറിയേണ്ടത് ഇതൊക്കെ

തിരുവനന്തപുരം: സംസ്ഥാനത്തെ വാഹനങ്ങൾ ഇന്ന് മുതൽ (വ്യാഴം) 726 ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ക്യാമറകളുടെ നിരീക്ഷണത്തിലാണ്.  മുഖ്യമന്ത്രി പിണറായി വിജയന്‍ സംവിധാനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.ക്യാമറകള്‍ ഇതിനോടകം പ്രവര്‍ത്തിച്ചുതുടങ്ങിയിട്ടുണ്ട്. 

ഏപ്രിൽ 1 മുതലുള്ള ദൃശ്യങ്ങൾ ഉണ്ടെങ്കിലും ഇന്ന് മുതലുള്ള നിയമലംഘനങ്ങൾക്കായിരിക്കും പിഴ ഉണ്ടാവുക. രാത്രിയിലടക്കം നിയമലംഘനങ്ങള്‍ വ്യക്തമായി തിരിച്ചറിയാന്‍ സാധിക്കുമെന്നതാണ് ക്യാമറകളുടെ സവിശേഷത.സാധാരണ സി.സി.ടി.വി. ക്യാമറകളെക്കാള്‍ ക്ലിയർ ചിത്രങ്ങളാണ് എഐ ക്യാമറയിൽ ലഭിക്കുക.

ALSO READ: AI ക്യാമറ : പ്രതിദിനം ഒരു ലക്ഷം നിയമ ലംഘനം

കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന കാര്യത്തിലും ഇനി ഇത്തരം ക്യാമറകള്‍ സഹായമാകും. ചിത്രങ്ങള്‍ അഞ്ചുവര്‍ഷത്തേക്ക് സൂക്ഷിക്കാനുള്ള ശേഷി ക്യാമറകള്‍ക്കുണ്ട്.തിരുവനന്തപുരത്തുള്ള സെന്‍ട്രല്‍ കണ്‍ട്രോള്‍ റൂമിലാണ് നിയമലംഘനം കണ്ടെത്തുന്ന ക്യാമറയില്‍നിന്നുള്ള ദൃശ്യം എത്തുക.തുടര്‍ന്ന് ഉടമകളുടെ മേല്‍വിലാസത്തിലേക്ക് ചെല്ലാൻ എത്തും.ഫോണ്‍ നമ്പറിലേക്ക് പിഴ സംബന്ധിച്ച വിവരം എസ്എംഎസായും ലഭിക്കും.അക്ഷയകേന്ദ്രങ്ങള്‍ വഴി പിഴ അടയ്ക്കാനുള്ള സംവിധാനമുണ്ടെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

 
പിഴക്കണക്ക്

1.പാര്‍ക്കിങ്ങില്‍ വാഹനം നിര്‍ത്തുക- 250
2. തുടര്‍ച്ചയായ വെള്ളവര മുറിച്ചുകടന്നാല്‍- 250

3. സീറ്റ് ബെല്‍റ്റ്, ഹെല്‍മെറ്റ് ഉപയോഗിക്കാതിരുന്നാല്‍- 500

4. അമിത വേഗത - 1500

5. ഇരുചക്ര വാഹനങ്ങളില്‍ രണ്ടില്‍ക്കൂടുതല്‍ - 2000

6. ഇന്‍ഷുറന്‍സില്ലാത്ത വാഹനങ്ങള്‍-ആദ്യപിഴ- 2000
തുടര്‍ന്ന്- 4000

7. അപകടകരമായ ഓവര്‍ ടേക്കിങ്ങ്- 2000

8.ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗം- 2000

9. മഞ്ഞവര മുറിച്ചുകടന്നാല്‍ - 2000

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News