AI camera scam allegation: എഐ ക്യാമറ അഴിമതി ആരോപണത്തിൽ മൗനം തുടർന്ന് മുഖ്യമന്ത്രി; സംസ്ഥാന സെക്രട്ടറിയേറ്റിലും ചർച്ചയായില്ല

AI Camera controversy: സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ചേർന്നെങ്കിലും എഐ ക്യാമറ വിവാദത്തിൽ ചർച്ചകൾ ഉണ്ടായില്ലെന്നാണ് സൂചന.

Written by - Zee Malayalam News Desk | Last Updated : May 6, 2023, 10:58 AM IST
  • സർക്കാർതല അന്വേഷണ റിപ്പോർട്ട് പുറത്തുവന്ന ശേഷം പ്രതികരിക്കാനാണ് സിപിഎം തീരുമാനമെന്നാണ് വ്യക്തമാകുന്നത്
  • സംസ്ഥാന സെക്രട്ടേറിയറ്റ് യോ​ഗത്തിൽ സംഘടനാ വിഷയങ്ങളാണ് ചർച്ചയായത്
  • അതേസമയം, എഐ ക്യാമറ ഇടപാടിലെ അഴിമതിയെ സംബന്ധിച്ച് നാളെ നിർണായക രേഖ പുറത്ത് വിടുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു
AI camera scam allegation: എഐ ക്യാമറ അഴിമതി ആരോപണത്തിൽ മൗനം തുടർന്ന് മുഖ്യമന്ത്രി; സംസ്ഥാന സെക്രട്ടറിയേറ്റിലും ചർച്ചയായില്ല

എഐ ക്യാമറ അഴിമതി ആരോപണത്തിൽ മൗനം തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷം ആരോപണം ശക്തമാക്കുമ്പോഴും സിപിഎം ഇക്കാര്യത്തിൽ മൗനം തുടരുകയാണ്. വിവാദങ്ങൾക്കും പ്രതിപക്ഷ ആരോപണങ്ങൾക്കും ഇടയിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ചേർന്നെങ്കിലും എഐ ക്യാമറ വിവാദത്തിൽ ചർച്ചകൾ ഉണ്ടായില്ലെന്നാണ് സൂചന.

സർക്കാർതല അന്വേഷണ റിപ്പോർട്ട് പുറത്തുവന്ന ശേഷം പ്രതികരിക്കാനാണ് സിപിഎം തീരുമാനമെന്നാണ് വ്യക്തമാകുന്നത്. സംസ്ഥാന സെക്രട്ടേറിയറ്റ് യോ​ഗത്തിൽ സംഘടനാ വിഷയങ്ങളാണ് ചർച്ചയായത്. അതേസമയം, എഐ ക്യാമറ ഇടപാടിലെ അഴിമതിയെ സംബന്ധിച്ച് നാളെ നിർണായക രേഖ പുറത്ത് വിടുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.

ALSO READ: AI Camera Controversy: എഐ ക്യാമറ ക്രമക്കേടിൽ ആരോപണങ്ങൾ കടുപ്പിച്ച് രമേശ് ചെന്നിത്തല

ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ നാല് അഴിമതികൾ ഉടൻ പുറത്തു വരുമെന്ന് വിഡി സതീശൻ പറഞ്ഞു. സംസ്ഥാനത്ത് നടക്കുന്ന എല്ലാ അഴിമതികളും അവസാനിക്കുന്നത് ഒരു പെട്ടിയിരിക്കുന്ന സ്ഥലത്താണ്. ആ പെട്ടി കയ്യിൽ വയ്ക്കുന്നത് മുഖ്യമന്ത്രിയുടെ ബന്ധുക്കളാണെന്നും വിഡി സതീശൻ ആരോപിച്ചു.

അതേസമയം, അഴിമതി ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും മൗനം തുടരുന്നതിനിടെ സിപിഎം സംസ്ഥാന സമിതി യോഗം ഇന്നും നാളെയുമായി നടക്കും. ഇന്ന് സംസ്ഥാന സമിതിക്ക് മുന്നോടിയായി സെക്രട്ടേറിയറ്റ് യോഗം ചേർന്നേക്കും. തൃകാക്കര ഉപതിരഞ്ഞെടുപ്പ് തോൽവി അടക്കമുള്ള സംഘടനാ വിഷയങ്ങളിലെ അന്വേഷണ കമ്മീഷൻ റിപ്പോർട്ടുകളും സംസ്ഥാന സമിതിയിൽ ചർച്ചയായേക്കും. ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും ചർച്ച ചെയ്യപ്പെടും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News