തൃശൂർ: തൃശ്ശൂർ പൂരത്തിന് കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷ്ണര്‍. മുൻകാലങ്ങളിലെതിനേക്കാൾ 40 ശതമാനം അധികം ആളുകള്‍ ഇത്തവണ പൂരത്തിന് എത്തുമെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. പൂരം പ്രദര്‍ശന നഗരിയില്‍ പോലീസിന്റെ പവലിയനും എയ്ഡ് പോസ്റ്റും കമ്മീഷ്ണര്‍ ഉദ്ഘാടനം ചെയ്തു.
തൃശൂർ പൂരഘോഷത്തിന് 1500 ലേറെ ഉദ്യോഗസ്ഥരെ കൂടുതലായി ഇത്തവണ ഡ്യൂട്ടിക്ക് നിയോഗിക്കും. പൂരത്തിന്റെ കാഴ്ചക്കാർ ഗണ്യമായി വർദ്ധിക്കുമെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് മുൻകരുതൽ ഒരുക്കുന്നത്. ക്യാമറ ഉൾപ്പെടെയുള്ള നിരീക്ഷണ സംവിധാനങ്ങളും പോലീസ് ഒരുക്കും.
Read Also: ഗുജറാത്ത് മോഡൽ നടപ്പിലാക്കുമ്പോൾ കേരളത്തിൽ അഴിമതിയും ധൂർത്തും അവസാനിപ്പിക്കണം: കെ.സുരേന്ദ്രൻ
പോലീസിന്റെ പ്രവർത്തനങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ് പ്രദർശനം. ഷൂട്ടിംഗ് റേയ്ഞ്ച്, കളിക്കാനുള്ള സംവിധാനം, സെൽഫി പോയിന്റ്, ലോക്കപ്പ് , എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. പോലീസ് സേനയിലെ സ്ഥാനങ്ങളും ചിഹ്നങ്ങളോടുമൊപ്പം സുരക്ഷാ ഉപകരണങ്ങൾ, എന്നിവയും പ്രദർശനത്തിൽ ഇടംപിടിച്ചിട്ടുണ്ട്.
കൂടാതെ പൊതുജനങ്ങളുടെ സംശയ നിവാരണങ്ങൾക്കായി സൈബർ സെല്ലിന്റെ സേവനവും ലഭ്യമാണ്. പോലീസിനെ കുറിച്ച് ജനങ്ങൾക്കുള്ള അഭിപ്രായം രേഖപ്പെടുത്താനുള്ള സംവിധാനവും പവലിയനിൽ ഒരുക്കിയിട്ടുണ്ട്. ഇടവേളക്ക് ശേഷമെത്തിയ തൃശൂർ പൂരത്തെ അതിന്റെ മികവോടെയും പ്രൗഢിയോടെയും ആഘോഷിക്കാനാണ് ഇത്തണ നിശ്ചയിച്ചിരിക്കുന്നത്.
Read Also: Iftar: ഇങ്ങനെ സ്നേഹിക്കുന്നവരും ഈ ലോകത്തുണ്ട്; അതാണ് ഇരിമ്പിളിയം കാട്ടുമാടം ഇല്ലത്തെ ഇഫ്താർ
പൂരത്തിന് കഴിഞ്ഞ വർഷങ്ങളിൽ ഏർപ്പെടുത്തിയത് പോലുള്ള കോവിഡ് നിയന്ത്രണങ്ങൾ ഇത്തവണ ഇല്ല. അതേ സമയം, വിവിധ സംസ്ഥാനങ്ങളിലും കേരളത്തിലും കോവിഡ് വ്യാപന സാധ്യത മുന്നറിയിപ്പുള്ള സാഹചര്യത്തിൽ മാസ്കും സാനിറ്റൈസറും അടക്കമുള്ള സ്വയം സുരക്ഷ ഉറപ്പാക്കണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...