New Covid-19 wave grips China: 2023 ഏപ്രിൽ ഒന്നാകുമ്പോഴേക്കും ചൈനയിലെ കൊവിഡ് വ്യാപനം അതിരൂക്ഷമാകും എന്നാണ് യുഎസ് ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് മെട്രിക്സ് ആൻഡ് ഇവാലുവേഷൻ റിപ്പോർട്ട് ചെയ്യുന്നത്.
തൃശൂർ പൂരഘോഷത്തിന് 1500 ലേറെ ഉദ്യോഗസ്ഥരെ കൂടുതലായി ഇത്തവണ ഡ്യൂട്ടിക്ക് നിയോഗിക്കും. പൂരത്തിന്റെ കാഴ്ചക്കാർ ഗണ്യമായി വർദ്ധിക്കുമെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് മുൻകരുതൽ ഒരുക്കുന്നത്. ക്യാമറ ഉൾപ്പെടെയുള്ള നിരീക്ഷണ സംവിധാനങ്ങളും പോലീസ് ഒരുക്കും.
രാജ്യത്ത് കോവിഡ് കേസുകൾ കൂടുന്നു . തുടർച്ചയായ മൂന്നാം ദിവസവും കോവിഡ് രോഗികൾ രണ്ടായിരത്തിന് മുകളിലാണ് . കഴിഞ്ഞ 24 മണിക്കൂറിനിടെ 2451 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത് . ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 14,241 ആയി ഉയർന്നു . കഴിഞ്ഞ ദിവസം 2380 പേർക്കാണ് രോഗം സ്ഥിരീകരിച്ചത് . ഒരിടവേളയ്ക്ക് ശേഷം തമിഴ്നാട്ടിലും ആശങ്കയാവുകയാണ് കോവിഡ് കണക്കുകൾ . ചെന്നൈ ഐഐടിയിൽ 12 വിദ്യാർഥികൾക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് . 18 വിദ്യാർഥികളെ പരിശോധിച്ചതിലാണ് മൂന്നിൽ രണ്ട് പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് .
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.