തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന് കൈമാറി

50 വ​ര്‍​ഷ​ത്തേ​ക്കാ​ണ് ക​രാ​ര്‍. എ​യ​ര്‍​പോ​ര്‍​ട്ട് അ​തോ​റി​റ്റി​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച വിവരം ട്വീ​റ്റ് ചെ​യ്ത​ത്.

Written by - Zee Malayalam News Desk | Last Updated : Jan 19, 2021, 03:08 PM IST
  • ജ​യ്പു​ര്‍, ഗുവാഹത്തി വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ​യും ന​ട​ത്തി​പ്പ​വ​കാ​ശ​വും അ​ദാ​നി ഗ്രൂ​പ്പ് സ്വ​ന്ത​മാ​ക്കി.
  • വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതല, ഓപ്പറേഷന്‍സ്, വികസനം എന്നിവയെല്ലാം ഇനി അദാനി എയര്‍പോര്‍ട്ട്സ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിക്കായിരിക്കും
  • തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറുന്നതിനെതിരെ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി തളളിയിരുന്നു
തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന് കൈമാറി

ന്യൂ​ഡ​ല്‍​ഹി: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന് കൈമാറി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​യ​ര്‍​പോ​ര്‍​ട്ട് അ​തോ​റി​റ്റി​യും അ​ദാ​നി ഗ്രൂ​പ്പും ക​രാ​റി​ല്‍ ഒ​പ്പു വ​ച്ചു. 50 വ​ര്‍​ഷ​ത്തേ​ക്കാ​ണ് ക​രാ​ര്‍. എ​യ​ര്‍​പോ​ര്‍​ട്ട് അ​തോ​റി​റ്റി​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച വിവരം ട്വീ​റ്റ് ചെ​യ്ത​ത്.

ALSO READകഴിഞ്ഞ മണിക്കൂറുകളിലെ പ്രധാന വാർത്തകൾ

ജ​യ്പു​ര്‍, ഗുവാഹത്തി വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ​യും ന​ട​ത്തി​പ്പ​വ​കാ​ശ​വും അ​ദാ​നി ഗ്രൂ​പ്പ് സ്വ​ന്ത​മാ​ക്കി. വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതല, ഓപ്പറേഷന്‍സ്, വികസനം എന്നിവയെല്ലാം ഇനി അദാനി എയര്‍പോര്‍ട്ട്സ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിക്കായിരിക്കും . തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറുന്നതിനെതിരെ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഒക്ടോബറില്‍ തന്നെ തളളിയിരുന്നു. തു​ട​ര്‍​ന്ന് സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ന​ട​ത്തി​പ്പ​വ​കാ​ശം എ​യ​ര്‍​പോ​ര്‍​ട്ട് അ​തോ​റി​റ്റി അ​ദാ​നി ഗ്രൂ​പ്പി​ന് കൈ​മാ​റി​യ​ത്.

ALSO READലക്ഷ ദ്വീപിൽ ആദ്യ കോവിഡ് വൈറസ്

കരാറുമായി ബന്ധപ്പെട്ട് എയർപോർട്ട് അതോറിറ്റിയുടെ ട്വീറ്റ്

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

 

Trending News