Actress attack case | നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിക്കെതിരെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍

പുനർ വിസ്താരത്തിനുള്ള സാക്ഷി പട്ടിക പൂർണമായും അം​ഗീകരിക്കാത്തതിന് എതിരെയാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Dec 27, 2021, 08:33 PM IST
  • ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് ചൊവ്വാഴ്ച ഹർജി പരി​ഗണിക്കും
  • നടിയെ ആക്രമിച്ച കേസിൽ 16 സാക്ഷികളുടെ പുനർവിസ്താരത്തിന് ആണ് പ്രോസിക്യൂഷൻ അനുമതി തേടിയിരുന്നത്
  • എന്നാൽ വിചാരണ കോടതി ഈ ആവശ്യം പൂർണമായി അം​ഗീകരിച്ചില്ല
  • ഇതിനെതിരെയാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്
Actress attack case | നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിക്കെതിരെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് പ്രോസിക്യൂഷൻ. പുനർ വിസ്താരത്തിനുള്ള സാക്ഷി പട്ടിക പൂർണമായും അം​ഗീകരിക്കാത്തതിന് എതിരെയാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് ചൊവ്വാഴ്ച ഹർജി പരി​ഗണിക്കും. നടിയെ ആക്രമിച്ച കേസിൽ 16 സാക്ഷികളുടെ പുനർവിസ്താരത്തിന് ആണ് പ്രോസിക്യൂഷൻ അനുമതി തേടിയിരുന്നത്. എന്നാൽ വിചാരണ കോടതി ഈ ആവശ്യം പൂർണമായി അം​ഗീകരിച്ചില്ല. ഇതിനെതിരെയാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്.

ALSO READ: Sashi Tharoor | ശശി തരൂരിനെതിരെ നിലപാട് കടുപ്പിച്ച് കോൺ​ഗ്രസ് നേത‍ൃത്വം; പാർട്ടിയുടെ നിലപാട് അം​ഗീകരിച്ചില്ലെങ്കിൽ പുറത്തെന്ന് കെ.സുധാകരൻ

പ്രോസിക്യൂഷൻ ഇപ്പോൾ സമർപ്പിച്ച 16 പേരുടെ സാക്ഷിപട്ടികയിൽ ഏഴ് പേർ നേരത്തെ സാക്ഷി പറഞ്ഞവരാണ്. ഇവരിൽ നിന്ന് കൂടുതൽ വിവരങ്ങൾ തേടേണ്ടതുണ്ട്. പുതിയതായി ഒമ്പത് പേരിൽ നിന്ന് വിശദീകരണം തേടണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മൂന്ന് പേരുടെ പുനർ വിസ്താരത്തിന് മാത്രമാണ് കോടതി അം​ഗീകാരം നൽകിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News