Actress Attack Case: ദിലീപിന്റെ അറസ്റ്റ് ഇന്നുണ്ടാകുമോ? മുൻകൂ‍ർ ജാമ്യാപേക്ഷയിൽ വിധി 10:15 ന്

Actress Attack Case: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്‍റെയും കൂട്ടുപ്രതികളുടെയും മുൻകൂ‍ർ ജാമ്യാപേക്ഷയിൽ (Anticipatory Bail) വിധി ഇന്ന്. 

Written by - Zee Malayalam News Desk | Last Updated : Feb 7, 2022, 06:15 AM IST
  • അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്‍റെയും കൂട്ടുപ്രതികളുടെയും മുൻകൂ‍ർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
  • കേസ് പരിഗണിക്കുമ്പോൾ മുൻകൂർ ജാമ്യാപേക്ഷ തളളിയാൽ ദിലീപ് അടക്കമുളള പ്രതികളെ അന്വേഷണ സംഘം അറസ്റ്റു ചെയ്‌തേക്കും
  • രാവിലെ 10:15ന് ഹൈക്കോടതിയിൽ ജസ്റ്റിസ് പി ഗോപിനാഥന്‍റെ ബെഞ്ച് വിധി പ്രസ്താവിക്കും
Actress Attack Case: ദിലീപിന്റെ അറസ്റ്റ് ഇന്നുണ്ടാകുമോ? മുൻകൂ‍ർ ജാമ്യാപേക്ഷയിൽ വിധി 10:15 ന്

കൊച്ചി: Actress Attack Case: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്‍റെയും കൂട്ടുപ്രതികളുടെയും മുൻകൂ‍ർ ജാമ്യാപേക്ഷയിൽ (Anticipatory Bail) വിധി ഇന്ന്. രാവിലെ 10:15ന് ഹൈക്കോടതിയിൽ ജസ്റ്റിസ് പി ഗോപിനാഥന്‍റെ ബെഞ്ച് വിധി പ്രസ്താവിക്കും. 

ഇന്ന് കേസ് പരിഗണിക്കുമ്പോൾ മുൻകൂർ ജാമ്യാപേക്ഷ തളളിയാൽ ദിലീപ് (Dileep) അടക്കമുളള പ്രതികളെ അന്വേഷണ സംഘം അറസ്റ്റു ചെയ്‌തേക്കും.  വ്യവസ്ഥകളോടയുളള ജാമ്യമെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും പ്രതികൾ. പക്ഷെ കോടതി മുൻകൂ‍ർ ജാമ്യാപേക്ഷ അനുവദിച്ചാൽ പ്രോസിക്യൂഷന് കനത്ത തിരിച്ചടിയാകുമെന്നതിൽ സംശയമില്ല. 

Also Read: Actress attack case | ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ ചോർന്നെന്ന വാർത്തയിൽ അന്വേഷണം വേണം; പ്രധാനമന്ത്രിക്ക് കത്തയച്ച് നടി

ഇതിനിടെ നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി ഹൈക്കോടതിയിലെ (High Court) മറ്റൊരു ബെഞ്ചും ഇന്ന് പരിഗണിക്കും. മുൻകൂർ ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ച കോടതിയിൽ വാദം പൂർത്തിയായിരുന്നു. സാക്ഷി എന്ന നിലയിൽ ബാലചന്ദ്രകുമാറിൻ്റെ വിശ്വാസ്യതയിൽ യാതൊരു സംശയവും വേണ്ടെന്നും തൻ്റെ മൊഴികളെ സാധൂകരിക്കുന്ന ഓഡിയോ ക്ലിപ്പുകൾ ബാലചന്ദ്രകുമാർ ഹാജരാക്കിയിട്ടുണ്ടെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ബൈജു പൗലോസിൻ്റെ ഗൂഢാലോചനയാണ് ഈ കേസെന്ന് പ്രതിഭാഗവും വാദിച്ചിട്ടുണ്ട്. 

മാത്രമല്ല നടിയെ ആക്രമിച്ച കേസിൽ പരാജയപ്പെടുന്നുവെന്ന് ബോധ്യപ്പെട്ടപ്പോൾ പ്രോസിക്യൂഷൻ കെട്ടിചമച്ചതാണ് ഈ കേസെന്നും ബാലചന്ദ്രകുമാർ (Balachandra kumar) കള്ളസാക്ഷിയാണെന്നും ദിലീപിനെ ജയിലിലാക്കാൻ സി.ഐ ബൈജു പൗലോസും ബാലചന്ദ്രകുമാറും എഡിജിപി അടക്കമുള്ള ഉദ്യോഗസ്ഥരും ചേർന്ന് കെട്ടിച്ചമച്ചതാണ് ഈ കേസെന്നുമാണ് പ്രതിഭാഗം വാദിച്ചത്. എന്നാൽ ഈ ഓരോ വാദങ്ങൾക്കെല്ലാം പ്രോസിക്യൂഷൻ മറുപടി നൽകിയിട്ടുമുണ്ട്. 

Also Read: ദിലീപിനെ ഞെട്ടിക്കാൻ വീണ്ടുമൊരു ഓഡിയോ, വിധിക്ക് ശേഷം പുറത്തുവിടുമെന്ന് ബാലചന്ദ്രകുമാർ; കൊലപാതക ആസൂത്രണം ആ സിനിമയിലേത് പോലെ!!

ഇതിനിടയിൽ ഹർജിയിൽ അനന്തമായി വാദം നീളുന്നുവെന്ന വിമർശനം പൊതുസമൂഹത്തിലുണ്ടെന്നും അതുകൊണ്ടുതന്നെ എത്രയും പെട്ടെന്ന് അന്തിമമായി തീർപ്പുണ്ടാക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു. പ്രോസിക്യൂഷക്കാനായി വാദിക്കുന്നത് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി.എ.ഷാജിയാണ്.   

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News