Mohanlal Facebook Post: 'ഷൂട്ടിങ് ലൊക്കേഷനിൽ കണ്ടിരുന്നു, ആ ഓർമ്മകൾ ഇപ്പോഴും മനസ്സിലുണ്ട്'; വൈശാഖിനെ കുറിച്ച് മോഹൻലാൽ

ഇട്ടിമാണി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ വച്ച് വൈശാഖിനെ കണ്ടതും ഒപ്പം ചിത്രമെടുത്ത ഓർമകളുമെല്ലാം മായാതെ മനസിലുണ്ടെന്നും മോഹൻലാൽ പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Oct 15, 2021, 11:22 AM IST
  • ഇന്നലെയാണ് വൈശാഖിന്റെ ഭൗതികശരീരം ഔദ്യോഗിക സൈനിക ബഹുമതികളോടെ സംസ്കരിച്ചത്.
  • വൈശാഖിന് അന്ത്യോപചാരം അർപ്പിക്കാൻ ആയിരങ്ങളാണ് ജന്മനാട്ടിൽ എത്തിയത്.
  • പാങ്ങോട് സൈനിക ക്യാമ്പിൽ നിന്ന് വിലാപ യാത്ര ആയിട്ടായിരുന്നു വൈശാഖിന്‍റെ ഭൗതികശരീരം കുടവട്ടൂരിലെ ജന്മനാട്ടിലേക്ക് എത്തിച്ചത്.
Mohanlal Facebook Post: 'ഷൂട്ടിങ് ലൊക്കേഷനിൽ കണ്ടിരുന്നു, ആ ഓർമ്മകൾ ഇപ്പോഴും മനസ്സിലുണ്ട്'; വൈശാഖിനെ കുറിച്ച് മോഹൻലാൽ

പൂഞ്ചിൽ ഭീകരരമായിട്ടുള്ള ഏറ്റുമുട്ടലിൽ (Poonch Encounter) വീരമൃത്യു വരിച്ച മലയാളി ജവാൻ എച്ച് വൈശാഖിന് (Vaishakh H) ആദരാഞ്ജലിയർപ്പിച്ച് മോഹൻലാൽ. വൈശാഖിന്റെ അമ്മയുമായി താൻ സംസാരിച്ചുവെന്നും മകനെ നഷ്ടപെട്ട വേദനയിലും രാജ്യത്തിനുവേണ്ടി ജീവൻ സമർപ്പിച്ച വൈശാഖിനെ കുറിച്ചുള്ള ആത്മാഭിമാനം ആ അമ്മയുടെ വാക്കുകളിൽ വിങ്ങി നിറഞ്ഞിരുന്നുവെന്നും മോഹൻലാൽ (Mohanlal) ഫേസ്ബുക്കിൽ (Facebook) കുറിച്ചു.

 

ഇട്ടിമാണി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ വച്ച് വൈശാഖിനെ കണ്ടതും ഒപ്പം ചിത്രമെടുത്ത ഓർമകളുമെല്ലാം മായാതെ മനസിലുണ്ടെന്നും മോഹൻലാൽ പറഞ്ഞു.

Also Read: Poonch Encounter Martyr Vaishak : പൂഞ്ചിൽ വീരമൃത്യു വരിച്ച സൈനികൻ വൈശാഖിന്റെ ഭൗതിക ശരീരം സംസ്കരിച്ചു

മോഹൻലാലിന്റെ ഫേസ്ബുക്ക് കുറിപ്പ്...

"കാശ്മീരിൽ ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച പ്രിയപ്പെട്ട സഹോദരൻ വൈശാഖിൻ്റെ അമ്മയുമായി ഇന്ന് രാവിലെ കുറച്ചു നേരം സംസാരിക്കുകയുണ്ടായി. മകനെ നഷ്ടപെട്ട തീവ്രവേദന ഉള്ളിൽ ഉരുകുമ്പോഴും ഇന്ത്യ എന്ന മഹാരാജ്യത്തിനുവേണ്ടി ജീവൻ സമർപ്പിച്ച വൈശാഖിനെക്കുറിച്ചുള്ള ആത്മാഭിമാനം  ആ അമ്മയുടെ വാക്കുകളിൽ വിങ്ങി നിറഞ്ഞിരുന്നു. എൻ്റെ പ്രിയപ്പെട്ട അനുജന് അഭിമാനത്തോടെ ആദരാഞ്ജലികൾ. ഇട്ടിമാണി സിനിമയുടെ ലൊക്കേഷനിൽ ഞങ്ങൾ കണ്ടുമുട്ടിയിരുന്നു, ചേർത്തുനിന്ന് ചിത്രമെടുത്ത ഓർമ്മകൾ ഇപ്പോളും എൻ്റെ മനസ്സിൽ മായാതെ നിൽക്കുന്നു."

ഇന്നലെയാണ് വൈശാഖിന്റെ ഭൗതികശരീരം ഔദ്യോഗിക സൈനിക ബഹുമതികളോടെ സംസ്കരിച്ചത്. വൈശാഖിന് അന്ത്യോപചാരം അർപ്പിക്കാൻ ആയിരങ്ങളാണ് ജന്മനാട്ടിൽ എത്തിയത്. പാങ്ങോട് സൈനിക ക്യാമ്പിൽ നിന്ന് വിലാപ യാത്ര ആയിട്ടായിരുന്നു വൈശാഖിന്‍റെ ഭൗതികശരീരം കുടവട്ടൂരിലെ ജന്മനാട്ടിലേക്ക് എത്തിച്ചത്. 

Also Read: Martyr Vaishak| ധീര ജവാൻ വൈശാഖിന്റെ സംസ്കാരം ഇന്ന്, മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചപ്പോൾ          

ഒക്ടോബർ 11 തിങ്കളാഴ്ച പുലർച്ചെയാണ് ജമ്മുകശ്മീരിലെ (Jammu Kashmir) പൂഞ്ചിൽ (Poonch) നിയന്ത്രണ രേഖയിൽ വെടിവെയ്പ്പുണ്ടായത്. വൈശാഖ് അടക്കം അഞ്ച് സൈനികരാണ് വീരമൃത്യു വരിച്ചത്. 24 കാരനായ വൈശാഖ് 2017-ലാണ് സൈന്യത്തിൻറെ മെക്കനൈസ്ഡ് ഇൻഫൻട്രിയുടെ (Mechanised Infantry) ഭാഗമായത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News