Suicide: ഭാര്യയുമായി പിണക്കത്തിലായിരുന്ന യുവാവ് സുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ചു

Nedumangad Suicide: മദ്യപിച്ച ശേഷം ഫാനിൽ കെട്ടിത്തൂങ്ങുകയായിരുന്നു. റിയാസും ഭാര്യയും മൂന്ന് മാസമായി പിണക്കത്തിലായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Oct 20, 2023, 07:13 PM IST
  • റിയാസും ഭാര്യയും മൂന്ന് മാസമായി പിണക്കത്തിലായിരുന്നു.
  • മദ്യപിച്ച ശേഷം ഫാനിൽ കെട്ടിത്തൂങ്ങുകയായിരുന്നു.
Suicide: ഭാര്യയുമായി പിണക്കത്തിലായിരുന്ന യുവാവ് സുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ചു

നെടുമങ്ങാട്: ഭാര്യയുമായി പിണക്കത്തിലായിരുന്ന യുവാവ് സുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ചു. പേരുമല നാരകത്തിൻപൊയ്ക വീട്ടിൽ റിയാസാണ്(38) തൂങ്ങിമരിച്ചത്. സുഹൃത്തിന്റെ വാടക വീട്ടിൽ വെച്ചായിരുന്നു ആത്മഹത്യ ചെയ്തത്. മദ്യപിച്ച ശേഷം ഫാനിൽ കെട്ടിത്തൂങ്ങുകയായിരുന്നു. റിയാസും ഭാര്യയും മൂന്ന് മാസമായി പിണക്കത്തിലായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ടോടെ റിയാസ് സുഹൃത്തായ നസീറിന്റെ വീട്ടിൽ എത്തുകയും ഇവിടെ വെച്ച് രണ്ട് പേരും മദ്യപിക്കുകയും ചെയ്തു.

തുടർന്ന് നസീർ ഉറങ്ങാൻ പോയ സമയത്ത് ഭാര്യയുടെ സഹോദരിയുടെ ഭർത്താവിനെ വീഡിയോ കോളിൽ വിളിച്ച് ആത്മഹത്യ ചെയ്യുമെന്ന് പറയുകയും ഫാനിൽ കെട്ടിത്തൂങ്ങുകയുമായിരുന്നു. രാത്രി 9.30 ഓടെ ഉണർന്ന നസീർ റിയാസ് തൂങ്ങി നിൽക്കുന്നത് കണ്ടതിനെ തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മീൻ വിൽപ്പന നടത്തിയാണ് റിയാസ് ഉപജീവനം നടത്തിയിരുന്നത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം വാളിക്കോട് ടൗൺ മുസ്ലിം ജമാഅത്തിൽ ഇന്ന് വൈകിട്ട്  മൂന്നരയോടെ ഖബറടക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News