ലോക സുന്ദരിയാകാൻ ഇടുക്കിയിൽ നിന്നൊരു നാലാം ക്ലാസുകാരി

ടി വി ഷോകളില്‍ കണ്ട മോഡലിംഗ് ആദ്യം അനുകരിച്ച് തുടങ്ങി. വ്യത്യസ്ഥമായ രീതിയിലുള്ള ചുവട് വയ്പ്പും മുഖഭാവും പോസുകളും കണ്ണാടിയ്ക്ക് മുന്നില്‍ നിന്ന് തനിയെ ചെയ്ത് നോക്കി. മോഡലിംഗിനേടുള്ള താല്‍പര്യം കണ്ട മാതാപിതാക്കള്‍ വേണ്ട പ്രോത്സാഹനവും നല്‍കി.

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : Jun 11, 2022, 11:39 AM IST
  • നൃത്തത്തോടുള്ള വലിയ ആവേശം ആദ്യയ്ക്ക് മോഡലിംഗിലേയ്ക്കുള്ള ഒരു ചവിട്ടുപടികൂടിയാണ്.
  • മലബാര്‍ ഫാഷന്‍ ശ്രീ ഷോയില്‍ ഇടുക്കിയില്‍ നിന്നും പങ്കെടുത്ത ഏക മത്സരാര്‍ത്ഥിയായിരുന്നു ആദ്യ.
  • ഫാഷൻ റൺവേ ഇന്റർനാഷണൽ തൃശൂർ വെച്ച് നടത്തിയ ഓഡിഷനിൽ പങ്കെടുത്ത് സെലക്ഷന്‍ ലഭിച്ചു.
ലോക സുന്ദരിയാകാൻ ഇടുക്കിയിൽ നിന്നൊരു നാലാം ക്ലാസുകാരി

ഇടുക്കി: ലോക സുന്ദരിയാകാന്‍ ഇടുക്കിയില്‍ നിന്നൊരു കുട്ടി മോഡല്‍. അർമേനിയയിൽ നടക്കുന്ന വേൾഡ് ഫിനാലെയിൽ പങ്കെടുക്കുന്നതിനുള്ള പരിശീലനത്തിലാണ് ഇടുക്കി ഉടുമ്പന്‍ചോല സ്വദേശികളായ ലിജ, ജിമ്മി ദമ്പതികളുടെ മകൾ നാലം ക്ലാസ് കാരിയായ ആദ്യ.

ആദ്യയുടെ കുഞ്ഞ് മനനസ്സ് നിറയെ വലിയ സ്വപ്നങ്ങളാണ്. അത് മനനസ്സില്‍ സൂക്ഷിക്കുകയല്ല. നേടിയെടുക്കുന്നതിന് വേണ്ടിയുള്ള പരിശ്രമത്തിലുമാണ് നാലാം ക്ലാസ്സുകാരി. പൂക്കളും ചിത്രങ്ങളും നൃത്തവുമൊക്കെയാണ് ആദ്യയുടെ കൂട്ടുകാര്‍. നൃത്തത്തോടുള്ള വലിയ ആവേശം മോഡലിംഗിലേയ്ക്കുള്ള ഒരു ചവിട്ടുപടികൂടിയാണ്. 

Read Also: മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചു; യാത്രകളിൽ 40 അംഗ സംഘം അനുഗമിക്കും

ടി വി ഷോകളില്‍ കണ്ട മോഡലിംഗ് ആദ്യം അനുകരിച്ച് തുടങ്ങി. വ്യത്യസ്ഥമായ രീതിയിലുള്ള ചുവട് വയ്പ്പും മുഖഭാവും പോസുകളും കണ്ണാടിയ്ക്ക് മുന്നില്‍ നിന്ന് തനിയെ ചെയ്ത് നോക്കി. മോഡലിംഗിനേടുള്ള താല്‍പര്യം കണ്ട മാതാപിതാക്കള്‍ വേണ്ട പ്രോത്സാഹനവും നല്‍കി. ഇന്ന് ഇടുക്കിയിലെ മലയോരത്തുനിന്നും ആദ്യ, മോഡലിംഗിന്‍റെ ലോകം കീഴടക്കാന്‍ തയ്യാറെടുക്കുകയാണ്.

കഴിഞ്ഞ രണ്ട് വര്‍ഷമായി മോഡലിംഗ് രംഗത്ത് സജീവമാണ് ആദ്യ. ആര്‍ട്ട് കഫേ കമ്പനിയുടെ നേതൃത്വത്തില്‍ മലബാര്‍ ഫാഷന്‍ ശ്രീ ഷോയില്‍ ഇടുക്കിയില്‍ നിന്നും പങ്കെടുത്ത ഏക മത്സരാര്‍ത്ഥിയായിരുന്നു ആദ്യ. ഇവിടെ നിന്നും ബെസ്റ്റ് ഹെയർ, ബെസ്റ്റ് ബ്യൂട്ടി ഫോട്ടോജനിക് എന്നീ അവാർഡുകൾ നേടി. 

Read Also: സ്വപ്നക്കെതിരായ വീഡിയോ ഡിലീറ്റ് ആയി, വീണ്ടെടുക്കാൻ ഷാജ് കിരണും ഇബ്രാഹിമും തമിഴ്‌നാട്ടിൽ

പിന്നീട് ഫാഷൻ റൺവേ ഇന്റർനാഷണൽ തൃശൂർ വെച്ച് നടത്തിയ ഓഡിഷനിൽ പങ്കെടുത്ത് സെലക്ഷന്‍ ലഭിച്ചു. തുടര്‍ന്ന് ഇന്ത്യ യിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കുട്ടികളോടൊപ്പം ഇന്റർനാഷണൽ ഫിനാലെയിൽ പങ്കെടുത്ത് സെക്കന്റ്‌ റണ്ണർ അപ്പ് ആവുകയും ചെയ്തു. ഇതോടൊപ്പം ബെസ്റ്റ് ഇന്‍ട്രോയിലും. 

ഫെയിസ് ബുക്ക് സ്റ്റാറായും തിരഞ്ഞെടുത്തു. ഇനി അർമേനിയയിൽ നടക്കുന്ന വേൾഡ് ഫിനാലെയിൽ വിജയ കിരീടം ചൂടുന്നതിനുള്ള തയയ്യാറെടുപ്പിലാണ് ആദ്യ. മതാപിതാക്കളായ ജിമ്മി, ലിജ, മുത്തച്ചന്‍ ശിവദാസ്, മുത്തശി ലീല എന്നിവരും ആദ്യയുടെ വിജയം കാണാന്‍ വേണ്ട പ്രോത്സാഹനവുമായി ഒപ്പമുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News