Nipah: 10 ഏക്കറോളം വരുന്ന കൃഷിയിടം വവ്വാലുകളുടെ താവളം; നിപ ഭീതിയില്‍ ഒരു ഗ്രാമം

A village in Kerala is in fear of Nipah: വവ്വാലുകൾ കൃഷിയിടങ്ങളിലെ പഴ വര്‍ഗങ്ങൾ വ്യാപകമായി നശിപ്പിക്കുന്ന സ്ഥിതിയാണുള്ളത്.

Written by - Zee Malayalam News Desk | Last Updated : Sep 13, 2023, 04:18 PM IST
  • പതിനായിരക്കണക്കിന് വവ്വാലുകളാണ് ചോറ്റുപാറയിൽ താവളമടിച്ചിരിക്കുന്നത്.
  • വവ്വാലുകള്‍ കൃഷിയും വ്യാപകമായി നശിപ്പിയ്ക്കുന്ന സാഹചര്യമാണുള്ളത്.
  • പടക്കം പൊട്ടിച്ചാണ് വവ്വാലുകളെ നാട്ടുകാര്‍ തുരത്തുന്നത്.
Nipah: 10 ഏക്കറോളം വരുന്ന കൃഷിയിടം വവ്വാലുകളുടെ താവളം; നിപ ഭീതിയില്‍ ഒരു ഗ്രാമം

ഇടുക്കി: സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചതോടെ ആശങ്കയിലാണ് ഇടുക്കിയിലെ ഒരു ഗ്രാമം. പത്തേക്കറോളം വരുന്ന വിസ്തൃതമായ കൃഷിയിടത്തിലാണ് വവ്വാൽ കൂട്ടം ഉള്ളത്. പതിനായിരക്കണക്കിന് വവ്വാലുകള്‍ താവളമാക്കിയിരിക്കുന്ന നെടുങ്കണ്ടം ചോറ്റുപാറ നിവാസികളാണ് ഭീതിയില്‍ കഴിയുന്നത്. 

സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചതോടെ ആശങ്കയിലായിരിക്കുകയാണ് ഇടുക്കി നെടുങ്കണ്ടം ചോറ്റുപാറ നിവാസികൾ. പത്തേക്കറോളം വരുന്ന വിസ്തൃതമായ കൃഷിയിടത്തിലാണ് വവ്വാലുകൾ താവളമാക്കിയിരിക്കുന്നത്. വട്ടമിട്ട് പറക്കുന്ന ആയിരക്കണക്കിന് വവ്വാലുകളെയാണ് ചോറ്റുപാറ പ്രദേശത്തെത്തിയാൽ കാണാൻ കഴിയുന്നത്. വവ്വാലുകള്‍ കൃഷിയും വ്യാപകമായി നശിപ്പിയ്ക്കുന്ന സാഹചര്യമാണ് ഇവിടെയുള്ളത്. ഇതോടൊപ്പം, നിപ ഭീതിയും മൂലം കൃഷിയിടത്തിലേയ്ക്ക് ഇറങ്ങാന്‍ പോലും ഭയപ്പെടുകയാണ് ഇവിടുത്തെ കര്‍ഷകര്‍.

ALSO READ: നിപ ഭീതിയിൽ കേരളം; രണ്ട് ആരോ​ഗ്യ പ്രവർത്തകർക്ക് കൂടി രോ​ഗലക്ഷണം

പേരക്കയും വാഴപ്പഴങ്ങളും ഉള്‍പ്പടെ, കൃഷിയിടങ്ങളിലെ പഴ വര്‍ഗങ്ങളും ഇവ വ്യാപകമായി നശിപ്പിയ്ക്കുന്ന സ്ഥിതിയാണ്. വവ്വാലുകള്‍ കടിച്ച പഴങ്ങള്‍ കുട്ടികള്‍ കഴിയ്ക്കുമോ എന്ന ആശങ്കയും നാട്ടുകാര്‍ക്കുണ്ട്. പടക്കം പൊട്ടിച്ചാണ് വീടുകള്‍ക്ക് സമീപത്തു നിന്നും വവ്വാലുകളെ നാട്ടുകാര്‍ തുരത്തുന്നത്. ആരോഗ്യ വകുപ്പും സർക്കാരും അടിയന്തിരമായി ഇടപെട്ട് വവ്വാല്‍ക്കൂട്ടത്തെ തുരത്താന്‍ നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News