കായംകുളത്ത് വിദ്യാർത്ഥിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കായംകുളം സെന്റ് മേരിസ്‌ ഹൈസ്കൂൾ ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥിയാണ് അന്നപൂർണ. 

Written by - Zee Malayalam News Desk | Last Updated : Aug 7, 2023, 01:23 PM IST
  • ഇന്നലെ വൈകിട്ട് മുതൽ അന്നപൂർണയെ കാണാനില്ലായിരുന്നു.
  • തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകി.
  • പോലീസ് നടത്തിയ തിരച്ചിലിലാണ് രാവിലെ എട്ട് മണിയോടെ മൃതദേഹം കുളത്തിൽ കണ്ടെത്തിയത്.
കായംകുളത്ത് വിദ്യാർത്ഥിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ: കായംകുളത്ത് വിദ്യാർത്ഥിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൃഷ്ണപുരം മുണ്ടുകോട്ടയിൽ രാജേന്ദ്രപ്രസാദ്– സന്ധ്യ ദമ്പതികളുടെ മകൾ അന്നപൂർണ (14)യെ ആണ് കൃഷ്ണപുരം സാംസ്‌കാരിക കേന്ദ്രത്തിന്റെ അർത്തി ചിറ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കായംകുളം സെന്റ് മേരിസ്‌ ഹൈസ്കൂൾ ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥിയാണ് അന്നപൂർണ. ഇന്നലെ വൈകിട്ട് മുതൽ അന്നപൂർണയെ കാണാനില്ലായിരുന്നു. തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. 

പോലീസ് നടത്തിയ തിരച്ചിലിലാണ് രാവിലെ എട്ട് മണിയോടെ മൃതദേഹം കുളത്തിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റും. കായംകുളം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു വരുന്നു.

Boat Accident: മുതലപ്പൊഴിയിൽ അപകടങ്ങൾ തുടർക്കഥയാകുന്നു; വീണ്ടും മത്സ്യബന്ധന വള്ളം മറിഞ്ഞു

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു. നാല് പേരാണ് വള്ളത്തിലുണ്ടായിരുന്നത്. നാലുപേരും നീന്തി രക്ഷപ്പെട്ടു. ആർക്കും പരിക്കില്ല. കടലിൽ നിന്നും കരയിലേക്ക് തിരികെ വരുമ്പോഴായിരുന്നു അപകടം. ‌‌‌ശക്തമായ തിരമാലയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. വള്ളം തലകീഴായി മറിഞ്ഞു. വള്ളത്തിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. എങ്കിലും, പ്രാഥമിക ചികിത്സയുടെ ഭാഗമായി ഇവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് അപകടമുണ്ടാകുന്നത് തുടർക്കഥയാകുകയാണ്. അ‍ഞ്ച് ദിവസം മുൻപ് 16 പേർ അടങ്ങുന്ന വള്ളമാണ് മറിഞ്ഞത്. വർക്കല സ്വദേശികളാണ് വള്ളത്തിലുണ്ടായിരുന്നത്. ബുറാഖ് എന്ന വെള്ളമാണ് മറിഞ്ഞത്. വള്ളത്തിലുണ്ടായിരുന്ന എല്ലാവരെയും രക്ഷപ്പെടുത്തി. മുതലപ്പൊഴിയിൽ പാറയും മണലും നീക്കാനുള്ള ജോലികൾ ഇപ്പോഴും പുരോഗമിക്കുകയാണ്.

22 മീറ്റർ ദൂരമുള്ള ക്രെയിൻ ഉപയോഗിച്ച് കല്ലുകൾ നീക്കുന്ന ജോലിയാണ് നടക്കുന്നത്. പൊഴിക്ക് സമീപമുള്ള കല്ല് മാറ്റിയ ശേഷം വലിയ ക്രെയിൻ എത്തിച്ച് കടലിലേക്ക് ഇറങ്ങി കിടക്കുന്ന വലിയ പാറകൾ നീക്കം ചെയ്യുമെന്നാണ് റിപ്പോർട്ട്. വരും ദിവസങ്ങളിൽ ഡ്രഡ്ജർ എത്തിച്ച് മണൽ പൂർണമായും മാറ്റി പൊഴിക്ക് ആഴം കൂട്ടുന്ന പ്രവൃത്തികളും ആരംഭിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News