കലോത്സവം കഴിഞ്ഞ് ട്രെയിനിൽ മടങ്ങിയ പത്താം ക്ലാസ് വിദ്യാർഥിക്ക് അപകടം; കാൽവിരൽ നഷ്ടമായി

ശനിയാഴ്ച രാത്രിയാണ് ഇവരുടെ മത്സരം അവസാനിച്ചത്. തുടർന്ന് ചെന്നൈ-ഗുരുവായൂര്‍ എക്‌സ്പ്രസിലാണ് ഇവർ നാട്ടിലേക്കു മടങ്ങിയത്

Written by - Zee Malayalam News Desk | Last Updated : Jan 8, 2024, 09:01 AM IST
  • ട്രെയിന്‍ കൊല്ലം മണ്‍റോതുരുത്തില്‍ എത്തിയപ്പോഴാണ് അപകടമുണ്ടായത്
  • കാല്‍ പ്ലാറ്റ്‌ഫോമിനും ട്രെയിനിനുമിടയില്‍ കുടുങ്ങിയതാകാമെന്നാണ് നിഗമനം
കലോത്സവം കഴിഞ്ഞ് ട്രെയിനിൽ മടങ്ങിയ പത്താം ക്ലാസ് വിദ്യാർഥിക്ക് അപകടം; കാൽവിരൽ നഷ്ടമായി

കൊല്ലം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ശേഷം തിരികെ മടങ്ങവെ പത്താം ക്ലാസ് വിദ്യാർഥി  മുഹമ്മദ് ഫൈസലിന് അപകടത്തില്‍ കാലിന് പരിക്ക്. വട്ടപ്പാട്ട് മത്സരത്തിലായിരുന്നു മുഹമ്മദ് ഫൈസലും ടീമും പങ്കെടുത്തത്. ഇതിൽ ഇവർ എ ഗ്രേഡ് നേടി. സീറ്റ് കിട്ടാത്തതിനാല്‍ കൂട്ടുകാര്‍ക്കൊപ്പം ജനറൽ കംപാർട്ട്മെൻറിൻറെ വാതിലില്‍ ഇരിക്കുകയായിരുന്നു മുഹമ്മദ് ഫൈസല്‍. ഇതിനിടയിലാണ് അപകടം.  ഇടതുകാൽ വിരലാണ് നഷ്ടമായത്.

ശനിയാഴ്ച രാത്രിയാണ് ഇവരുടെ മത്സരം അവസാനിച്ചത്. തുടർന്ന് ചെന്നൈ-ഗുരുവായൂര്‍ എക്‌സ്പ്രസിലാണ് ഇവർ നാട്ടിലേക്കു മടങ്ങിയത്.  പുലര്‍ച്ചെ 1.30നു ട്രെയിന്‍ കൊല്ലം മണ്‍റോതുരുത്തില്‍ എത്തിയപ്പോഴാണ് കാല്‍ പ്ലാറ്റ്‌ഫോമിനും ട്രെയിനിനുമിടയില്‍ കുടുങ്ങിയതാകാമെന്നാണ് നിഗമനം.

ഫൈസലിനെ കായംകുളം ജനറല്‍ ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം ആലുവ രാജഗിരി ആശുപത്രിയിലും തുടര്‍ന്നു കൊച്ചിയിലെ സ്‌പെഷലിസ്റ്റ്‌സ് ആശുപത്രിയിലേക്കും  മാറ്റി. അപകടത്തിൽ  ചതഞ്ഞരഞ്ഞ ഇടതുകാലിലെ പെരുവിരല്‍ ശസ്ത്രക്രിയയില്‍ മുറിച്ചുമാറ്റി. പെരുമ്പാവൂർ തണ്ടേക്കാട് ജമാഅത്ത് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയാണ് ഫൈസല്‍. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News