School Kalolsavam 2024: സംസ്ഥാന സ്കൂൾ കലോത്സവത്തിന് കൊല്ലം വേദിയാകും; കായികമേള കുന്നംകുളത്ത്

Kerala State School Kalolsavam 2024: കായികമേള ഒക്ടോബറില്‍ തൃശൂർ കുന്നംകുളത്ത് നടക്കും. സ്‌പെഷ്യല്‍ സ്‌കൂള്‍ മേള നവംബറില്‍ എറണാകുളത്ത് വച്ചും ശാസ്ത്രമേള ഡിസംബറില്‍ തിരുവന്തപുരത്ത് വച്ചും നടത്തും.

Written by - Zee Malayalam News Desk | Last Updated : Aug 17, 2023, 07:02 AM IST
  • ജനുവരിയിലാകും 62മത് കലോത്സവം നടക്കുക
  • കായികമേള ഒക്ടോബറില്‍ തൃശൂർ കുന്നംകുളത്ത് നടക്കും
  • സ്‌പെഷ്യല്‍ സ്‌കൂള്‍ മേള നവംബറില്‍ എറണാകുളത്ത് വച്ചും ശാസ്ത്രമേള ഡിസംബറില്‍ തിരുവന്തപുരത്ത് വച്ചും നടത്തും
School Kalolsavam 2024: സംസ്ഥാന സ്കൂൾ കലോത്സവത്തിന് കൊല്ലം വേദിയാകും; കായികമേള കുന്നംകുളത്ത്

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കൊല്ലം വേദിയാകും. ജനുവരിയിലാകും 62മത് കലോത്സവം നടക്കുക. കായികമേള ഒക്ടോബറില്‍ തൃശൂർ കുന്നംകുളത്ത് നടക്കും. സ്‌പെഷ്യല്‍ സ്‌കൂള്‍ മേള നവംബറില്‍ എറണാകുളത്ത് വച്ചും ശാസ്ത്രമേള ഡിസംബറില്‍ തിരുവന്തപുരത്ത് വച്ചും നടത്തും.

61മത് സ്‌കൂള്‍ കലോത്സവത്തിന് കോഴിക്കോട് ആതിഥേയത്വം വഹിച്ചത്. ആതിഥേയരായ കോഴിക്കോടാണ് കിരീടം നേടിയതും. 938 പോയിന്‍റ് നേടിയാണ് കോഴിക്കോട് സ്വന്തം തട്ടകത്തിൽ കലാകിരീടം തിരിച്ചുപിടിച്ചത്. ഇരുപതാം തവണയായിരുന്നു കോഴിക്കോട് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ജേതാക്കളായത്.

ALSO READ: KSRTC: പാവപ്പെട്ട വിദ്യാർത്ഥികൾക്ക് കെഎസ്ആര്‍ടിസിയിൽ സൗജന്യ യാത്ര; സുപ്രധാന തീരുമാനമെടുത്ത് സർക്കാർ

918 പോയിന്റ് നേടിയ കണ്ണൂരായിരുന്നു രണ്ടാം സ്ഥാനത്ത്. 916 പോയിന്റ് നേടി പാലക്കാട് മൂന്നാം സ്ഥാനത്തെത്തി. തൃശൂർ, മലപ്പുറം, എറണാകുളം ജില്ലകൾ യഥാക്രമം നാല്, അഞ്ച്, ആറ് സ്ഥാനങ്ങൾ നേടി. വലിയ ജനപങ്കാളിത്തമായിരുന്നു കഴിഞ്ഞ വർഷം സ്കൂൾ കലോത്സവത്തിന് ഉണ്ടായിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News