Exit Poll 2023 : ത്രിപുരയിൽ സിപിഎമ്മിന് തിരിച്ച് വരവുണ്ടാകില്ല; നാഗലാൻഡ് ബിജെപി സഖ്യത്തിന്, മേഘാലയിൽ എൻപിപിക്ക് സാധ്യത; സീ എക്സിറ്റ് പോൾ പ്രവചനങ്ങൾ ഇങ്ങനെ

Zee News Exit Poll 2023 : 29-36 സീറ്റുകൾ നേടി കേന്ദ്ര ഭരിക്കുന്ന പാർട്ടി ത്രിപുരയിൽ കേവല ഭൂരിപക്ഷം നേടുമെന്ന് സീ എക്സിറ്റ് പോൾ പ്രവചനം

Written by - Zee Malayalam News Desk | Last Updated : Feb 27, 2023, 09:30 PM IST
  • ത്രിപുരയിൽ ബിജെപിയുടെ തുടർ ഭരണം
  • നാഗലാൻഡിലാകട്ടെ ബിജെപി എൻഡിപിപി സഖ്യത്തിന് ഭരണതുടർച്ചയുണ്ടാകും
  • മേഘാലയിലാകെട്ട എൻപിപിക്ക് ഭരണതുടർച്ചയുണ്ടാകുമെന്ന് പ്രവചനം.
Exit Poll 2023 : ത്രിപുരയിൽ സിപിഎമ്മിന് തിരിച്ച് വരവുണ്ടാകില്ല; നാഗലാൻഡ് ബിജെപി സഖ്യത്തിന്, മേഘാലയിൽ എൻപിപിക്ക് സാധ്യത; സീ എക്സിറ്റ് പോൾ പ്രവചനങ്ങൾ ഇങ്ങനെ

വോട്ടെടുപ്പിന് ശേഷം വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ ത്രിപുര, മേഘാലയ, നാഗലാൻഡ് എന്നിവടങ്ങളിലെ സീ ന്യൂസ് എക്സിറ്റ് പോൾ ഫലം പുറത്ത് വിട്ടു. സീയും മട്രിക്സും ചേർന്നാണ് എക്സിറ്റ് പോൾ നടത്തിയത്. ത്രിപുരയിൽ ബിജെപിയുടെ തുടർ ഭരണം ഉണ്ടാകുമെന്ന് എക്സിറ്റ് പോൾ ഫലത്തിൽ പറയുന്നത്. 29-36 സീറ്റുകൾ നേടി കേന്ദ്ര ഭരിക്കുന്ന പാർട്ടി ത്രിപുരയിൽ കേവല ഭൂരിപക്ഷം നേടുമെന്ന് സീ എക്സിറ്റ് പോൾ പ്രവചനം. ആകെ 60 സീറ്റികളാണ് ത്രിപുരയിലുള്ള. നാഗലാൻഡിലാകട്ടെ ബിജെപി എൻഡിപിപി സഖ്യത്തിന് ഭരണതുടർച്ചയുണ്ടാകുമെന്നാണ് എക്സിറ്റ് പോൾ ഫലം പ്രവചിക്കുന്നത്. മേഘാലയിലാകെട്ട എൻപിപിക്ക് ഭരണതുടർച്ചയുണ്ടാകുമെന്നാണ് പ്രവചനം.

ത്രിപുര എക്സിറ്റ് പോൾ ഫലം

29-36 വരെ ബിജെപി സീറ്റ് പിടിച്ചെടുക്കാനാണ് ത്രിപുരയിലെ സാധ്യത. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 44 സീറ്റുകൾ നേടിയാണ് ദശകങ്ങളായിട്ടുള്ള സിപിഎമ്മിന്റെ ഭരണം അവസാനിപ്പിച്ച് ബിജെപി അധികാരത്തിലെത്തുന്നത്. ഇത്തവണ കൈകോർത്ത കോൺഗ്രസ് സിപിഎം സഖ്യം 13-21 സീറ്റുകൾ സ്വന്തമാക്കിയേക്കുമെന്നാണ് സീ എക്സിറ്റ് പോൾ പ്രവചനം. ടിപ്ര പാർട്ടി 11-16 സീറ്റുകളും സ്വന്തമാക്കിയേക്കും.

ALSO READ : Pawan Khera: പവൻ ഖേരയുടെ അറസ്റ്റ് വെള്ളിയാഴ്ച വരെ സുപ്രീം കോടതി സ്റ്റേ ചെയ്തു

നാഗലാൻഡ് എക്സിറ്റ് പോൾ ഫലം

ബിജെപി എൻഡിപിപി സഖ്യം 35-43 സീറ്റുകൾ നേടി വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തുടരുമെന്നാണ് എക്സിറ്റ് പോൾ ഫലം. 67 ശതമനത്തോളം വോട്ട് ബിജെപി സഖ്യം നേടുമെന്നാണ് പ്രവചനം. അതേസമയം നാഗലാൻഡിൽ മുഖ്യ എതിർകക്ഷി ഉണ്ടാകില്ലയെന്ന് എക്സിറ്റ് പോൾ ഫലം സൂചിപ്പിക്കുന്നത്. എൻപിഎഫ് 2-5 സീറ്റ്, കോൺഗ്രസ് 1-3 സീറ്റുകൾ, എൻപിപി ഒരു സീറ്റും, നേടിയേക്കാം. ബക്കി പത്തോളം സീറ്റുകൾ മറ്റുള്ളവർ നേടിയേക്കും. ആകെ 60 സീറ്റുകളാണ് നാഗലാൻഡിലുള്ളത്. 59 മണ്ഡലങ്ങളിൽ മാത്രമാണ് തിരഞ്ഞെടുപ്പ് നടത്തിയത്. 

മേഘാലയ എക്സിറ്റ് പോൾ ഫലം

മേഘാലയിൽ തൂക്ക് മന്ത്രിസഭയ്ക്ക് സാധ്യത എന്ന നിലയിലാണ് എക്സിറ്റ് പോൾ ഫലം പുറത്ത് വന്നിരിക്കുന്നത്. ആർക്കും കേവല ഭൂരിപക്ഷം പ്രവചിക്കുന്നില്ല. 21-26 സീറ്റുകൾ എൻപിപി സ്വന്തമാക്കിയേക്കും. മറ്റുള്ളവരായിരിക്കും ഭരണം ആർക്കൊപ്പമെന്ന് തീരുമാനിക്കുക. 10-19 വരെ മറ്റുള്ളവർ നേടിയേക്കും. ബിജെപി 6-11 വരെയും ടിഎംസി 8-13 വരെയും കോൺഗ്രസ് 3-6 വരെയും സീറ്റുകൾ നേടിയേക്കും. ആകെ 60 സീറ്റുകളാണ് മേഘാലയിലുള്ള.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News