Abusive Statement: പെണ്‍കുട്ടികള്‍ OYO Rooms-ല്‍ പോകുന്നത് പൂജ നടത്താനല്ല..!! ഹരിയാന വനിതാ കമ്മീഷൻ അദ്ധ്യക്ഷയുടെ പരാമര്‍ശം വിവാദമാവുന്നു

Abusive Statement:  പെൺകുട്ടികൾക്ക് സംഭവിക്കുന്ന അനിഷ്ട സംഭവങ്ങളുടെ ഉത്തരവാദി അവര്‍ തന്നെയാണെന്നും അന്വേഷണത്തിനുള്ള കേസുകളിൽ ഭൂരിഭാഗവും ലിവ്-ഇൻ ബന്ധങ്ങളിൽ നിന്നാണ് വരുന്നതെന്നും മിക്ക കേസുകളും സമാനമാണ് എന്നും  രേണു ഭാട്ടിയ പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Apr 20, 2023, 05:16 PM IST
  • ഹരിയാനയിലെ ഒരു കോളേജിൽ സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചും ബോധവത്ക്കരണത്തെക്കുറിച്ചും നടത്തിയ ഒരു പരിപാടിയില്‍ വിദ്യാര്‍ത്ഥിനികളെ അഭിസംബോധന ചെയ്തു സംസാരിക്കവേ ആണ് ഇവരുടെ വാക്കുകള്‍ അതിരുകടന്നത്‌.
Abusive Statement: പെണ്‍കുട്ടികള്‍ OYO Rooms-ല്‍ പോകുന്നത് പൂജ നടത്താനല്ല..!! ഹരിയാന വനിതാ കമ്മീഷൻ അദ്ധ്യക്ഷയുടെ പരാമര്‍ശം വിവാദമാവുന്നു

Haryana Women Commission: പെണ്‍കുട്ടികള്‍  OYO Rooms-ല്‍  പോകുന്നത്..... ഹരിയാന വനിതാ കമ്മീഷൻ അദ്ധ്യക്ഷ രേണു ഭാട്ടിയ പെണ്‍കുട്ടികളെക്കുറിച്ച് നടത്തിയ പരാമര്‍ശം വന്‍ വിവാദത്തിലേയ്ക്ക്.  

Also Read:  RBI Update: നിങ്ങളുടെ അക്കൗണ്ട് ഈ ബാങ്കിലാണോ? എങ്കില്‍ ഇനി പണമിടപാട് നടത്താന്‍ കഴിയില്ല!!

ഹരിയാനയിലെ ഒരു കോളേജിൽ സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചും ബോധവത്ക്കരണത്തെക്കുറിച്ചും നടത്തിയ ഒരു പരിപാടിയില്‍ വിദ്യാര്‍ത്ഥിനികളെ അഭിസംബോധന ചെയ്തു സംസാരിക്കവേ ആണ്  ഇവരുടെ വാക്കുകള്‍ അതിരുകടന്നത്‌. രേണു ഭാട്ടിയയുടെ പ്രസംഗം വിവാദമായതോടെ  പല വനിതാ സംഘടനകളും പ്രതിപക്ഷവും വിഷയം ഏറ്റെടുത്തു.

Also Read:  Karnataka Election 2023: 92-ാം വയസില്‍ ആറാം അങ്കത്തിനിറങ്ങുകയാണ് കോൺഗ്രസിന്‍റെ പടക്കുതിര ശാമന്നൂർ ശിവശങ്കരപ്പ 

"OYO Rooms-ല്‍ പെണ്‍കുട്ടികള്‍ പോകുന്നത് എന്തിനു വേണ്ടിയാണ്? ഇവിടെ പെണ്‍കുട്ടികള്‍ പൂജ നടത്താനോ, ഹനുമാന്‍റെ ആരതി നടത്താനോ അല്ല പോകുന്നത്? ഇത്തരം സന്ദര്‍ഭങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാമെന്ന വസ്തുത ഇവര്‍ മറക്കരുത്", പ്രസംഗ വേളയില്‍ ഹരിയാന വനിതാ കമ്മീഷൻ അദ്ധ്യക്ഷ രേണു ഭാട്ടിയ പറഞ്ഞു.  
 
സുപ്രീം കോടതി പുറപ്പെടുവിച്ച ലിവ്  ഇൻ റിലേഷൻഷിപ്പ് മാർഗ നിർദേശങ്ങളെക്കുറിച്ചും അവര്‍ പരാമര്‍ശം നടത്തി. "സുപ്രീം കോടതി അടുത്തിടെ പുറപ്പെടുവിച്ച ലിവ്  ഇൻ റിലേഷൻഷിപ്പ് മാർഗ നിർദേശങ്ങള്‍ കാരണം പല കേസുകളിലും ഒന്നും ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണ്‌. പല കേസുകളും പരിഹരിക്കാന്‍ തടസങ്ങള്‍ നേരിടുന്നു. ഈ നിയമം ഒരിക്കൽക്കൂടി പുനഃപരിശോധിക്കേണ്ടി വരും", ബോധവത്കരണ പരിപാടിയിൽ വനിതാ കമ്മീഷൻ അദ്ധ്യക്ഷ പറഞ്ഞു. 

പെൺകുട്ടികൾക്ക് സംഭവിക്കുന്ന അനിഷ്ട സംഭവങ്ങളുടെ ഉത്തരവാദി അവര്‍ തന്നെയാണെന്നും അന്വേഷണത്തിനുള്ള കേസുകളിൽ ഭൂരിഭാഗവും ലിവ്-ഇൻ ബന്ധങ്ങളിൽ നിന്നാണ് വരുന്നതെന്നും മിക്ക കേസുകളും സമാനമാണ് എന്നും  രേണു ഭാട്ടിയ പറഞ്ഞു.

ഒട്ടുമിക്ക കേസുകളിലും പെൺകുട്ടികള്‍ ഒരേ പരാതിയുമായാണ് വരുന്നത്. അതായത്, മദ്യപിച്ച ശേഷം ശാരീരികമായി ഉപദ്രവിച്ചെന്നും അല്ലെങ്കില്‍ തങ്ങള്‍ക്ക് ലഹരി പദാര്‍ത്ഥങ്ങള്‍ നല്‍കി ബോധരഹിതമായ അവസരത്തില്‍ പീഡിപ്പിച്ചുവെന്നും പിന്നീട്  കുറ്റാരോപിതര്‍ തങ്ങളെ മദ്യത്തിനും മയക്കു മരുന്നിനും അടിമകളായി ചിത്രീകരിച്ച്  സാഹചര്യം മുതലെടുക്കുന്നുവെന്നും പെണ്‍കുട്ടികളുടെ പരാതിയില്‍  കാണുന്നു,  പെണ്‍കുട്ടികള്‍ക്ക് ഇക്കാര്യത്തില്‍ ബോധ്യം ഉണ്ടാവണം അവരുടെ നേര്‍ക്ക് എന്തും സംഭവിക്കാം, അവര്‍ പറഞ്ഞു.

കോളേജിൽ വന്നതിന് ശേഷം, മിക്ക ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പൂർണ്ണ സ്വാതന്ത്ര്യം ലഭിച്ചുവെന്ന് തോന്നുന്നു, ഇപ്പോൾ അവർക്ക് അവരുടെ ഇഷ്ടം പോലെ എല്ലാം ചെയ്യാം. കോളേജിൽ എത്തുന്നതോടെ ആൺകുട്ടികൾക്ക് കാമുകിമാരെ സന്ദർശിക്കാനും അവരുമൊത്ത്  കറങ്ങി നടക്കാനുമുള്ള സമയമായി  എന്നൊരു കാഴ്ച പ്പാടാണ് എന്ന് തോന്നുന്നുവെന്നും വനിതാ കമ്മീഷൻ അദ്ധ്യക്ഷ പറഞ്ഞുവച്ചു.

അതേസമയം, വനിതാ കമ്മീഷൻ അദ്ധ്യക്ഷ  രേണു ഭാട്ടിയയുടെ വാക്കുകള്‍ വന്‍ വിവാദമായിരിയ്ക്കുകയാണ്. ഇവരുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇതിനോടകം രംഗത്തെത്തിക്കഴിഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News