രാജ്യത്ത് കൽക്കരി ക്ഷാമത്തെ തുടര്‍ന്ന് കടുത്ത വൈദ്യുതി പ്രതിസന്ധി ഉണ്ടായികൊണ്ടിരിക്കുകയാണ്. അതേസമയം തന്നെ ഉഷ്ണ തരംഗത്തെ തുടർന്ന് അന്തരീക്ഷ താപനിലയും ക്രമാതീതമായി വർധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ വൈദ്യുതി പ്രതിസന്ധി ഉള്ളതിനാൽ ഫാനും, എസിയും മറ്റും ഉപയോഗിക്കാൻ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. ഇതിന് പരിഹാരമായി ഒരു യുവാവ് കണ്ടെത്തിയ വിദ്യയുടെ രസകരമായ വീഡിയോ ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.
ഐഎഎസ് ഓഫീസറായ അവനിഷ് ശരണാണ് ഈ രസകരമായ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വെച്ചത്. ചൂട് സഹിക്കാൻ കഴിയാതെ കൈ വെച്ച് പെഡസ്റ്റൽ ഫാൻ കറക്കുകയാണ് യുവാവ്. ഫാൻ കറങ്ങുമ്പോൾ ആ കാറ്റ് കൊണ്ട് കുറച്ച് സമയം വിശ്രമിക്കും. ഫാൻ നിൽകുമ്പോൾ വീണ്ടും എഴുന്നേറ്റ് ഫാൻ കൈ കൊണ്ട് കറക്കി വിടും. ഇത്തരത്തിൽ പലതവണ ചെയ്യുകയാണ് യുവാവ്.
ALSO READ: ഐപാഡിൽ ഗെയിം കളിക്കുന്ന പൂച്ചക്കുട്ടി; വൈറലായി വീഡിയോ
ഈ വിദ്യ ഒരിക്കലും ഇന്ത്യ വിട്ട് പോകരുതെന്ന അടിക്കുറുപ്പോടെയാണ് അവനിഷ് ശരൺ വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. ഇതിനോടകം 4.36 ലക്ഷം പേർ ഈ വീഡിയോ കണ്ട് കഴിഞ്ഞു. കൂടാതെ 14000 ത്തിലധികം ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. വൈദ്യുതി ലഭിക്കാൻ പറ്റിയ വിദ്യയാണെന്ന് ചിലർ പറയുമ്പോൾ, വൈദ്യുതി ക്ഷാമത്തിന് ട്വിറ്ററിലൂടെ പ്രതിഷേധം രേഖപ്പെടുത്തുകയാണ് മറ്റ് ചിലർ.
ये टेक्निक भारत से बाहर नहीं जानी चाहिये. pic.twitter.com/dUUF0BlGQ2
— Awanish Sharan (@AwanishSharan) April 29, 2022
നിലവിൽ ശക്തമായ ചൂടാണ് രാജ്യത്തെങ്ങും അനുഭവപ്പെടുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ചൂട് മാറ്റമില്ലാതെ തുടരുകയാണ്. പല സ്ഥലങ്ങളിലും ഈ മാസത്തെ എക്കാലത്തെയും ഉയർന്ന താപനിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉത്തർപ്രദേശിലെ അലഹബാദ്, ഝാൻസി, ലഖ്‌നൗ എന്നിവിടങ്ങളിൽ ഏപ്രിലിൽ യഥാക്രമം 46.8 ഡിഗ്രി സെൽഷ്യസ്, 46.2 ഡിഗ്രി സെൽഷ്യസ്, 45.1 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെ എക്കാലത്തെയും ഉയർന്ന താപനില രേഖപ്പെടുത്തി. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്രയുടെ ചില സംസ്ഥാനങ്ങൾ എന്നിവയെയാണ് ഏറ്റവും കൂടുതൽ ബാധിക്കുക. മെയ് 1-ന് ശേഷം, മൺസൂണിന് മുമ്പുള്ള മഴയുടെ വരവോടെ സ്ഥിതിഗതികൾ താൽക്കാലികമായി മെച്ചപ്പെട്ടേക്കാം.
കൽക്കരി ക്ഷാമത്തെ തുടര്‍ന്നുണ്ടായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര സർക്കാരിന്റെ ഊർജിത ശ്രമം തുടരുകയാണ്. നിലവിൽ സ്റ്റോക്ക് ഉള്ള കൽക്കരി എത്രയും വേഗം താപനിലയങ്ങളിൽ എത്തിക്കാനാണ് കൽക്കരി മന്ത്രാലയം ശ്രമം നടത്തുന്നത്. യുദ്ധ കാലാടിസ്ഥാനത്തിൽ കൽക്കരി എത്തിക്കാനാണ് നീക്കം. ഇതിനായി മെയിൽ, എക്സ്പ്രസ്സ്, പാസഞ്ചർ ട്രെയിനുകളടക്കം 753 ട്രെയിനുകൾ റദ്ദാക്കിയിരുന്നു. കൽക്കരി നീക്കം വേഗത്തിലാക്കാൻ 517 കൽക്കരി വാഗണുകളാണ് റെയിൽവേ സജ്ജമാക്കിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...