Viral Video: നമ്മുടെ ദേശീയ പക്ഷിയായ മയിലിന്റെ മനോഹാരിത വാക്കുകൾ കൊണ്ട് നിർവചിക്കാൻ കഴിയുന്നതിലും അപ്പുറമാണെന്ന് നമുക്കേവർക്കും അറിയാവുന്ന കാര്യമാണല്ലോ? ഇന്ത്യൻ ഉപഭൂഖണ്ഡത്തിന് പുറമെ തെക്കുകിഴക്കൻ ഏഷ്യയിലെയും കോംഗോ തടത്തിലും കാണപ്പെടുന്ന ഇവ സൗന്ദര്യത്തിന്റെ കാര്യത്തിൽ മറ്റു പക്ഷികളിൽ നിന്നും വളരെയധികം സ്പെഷ്യൽ ആണ്. മയിലിന്റെ രൂപവും സൗന്ദര്യവും നൃത്തവുമെല്ലാം ഒന്നിനൊന്ന് കിടുവാണ്.
Also Read: നാഗമണിക്ക് കാവലിരിക്കുന്ന കരിനാഗം, അപൂർവ്വ വീഡിയോ വൈറൽ..!
മയിൽ പറക്കുമെന്നൊക്കെ കേൾക്കുമ്പോൾ ആദ്യമൊന്ന് വിശ്വസിക്കാൻ പ്രയാസമാണെങ്കിലും വീഡിയോ കാണുമ്പൊൾ നിങ്ങൾക്കും മനസിലാകും. പൊതുവെ ആകാശത്ത് കാർമേഘങ്ങളെ കാണുമ്പോഴാണ് മയിലുകൾ പീലിവിടർത്തി ആനന്ദ നൃത്തം ആടുന്നത്. ആ സമയം ഒന്നു കാണേണ്ടത് തന്നെയാണ്. പറക്കുന്ന മയിലിനെ കാണുമ്പോൾ അതിന്റെ ഭംഗി നിര്വചിക്കുക വളരെ പ്രയാസമാണ്. വല്ലാത്തൊരു ഫീൽ ആൺ അതിന്.
Also Read: ഈ നോട്ട് നിങ്ങളുടെ കയ്യിലുണ്ടോ? നേടാം 5 ലക്ഷം രൂപ!
വൈറലാകുന്ന ഈ വീഡിയോയിൽ കാണാൻ കഴിയും വനത്തിനുള്ളിലെ ഇടുങ്ങിയ റോഡിൽ രണ്ട് മയിലുകൽ നിൽക്കുന്നത്. അതിൽ ഒന്ന് അങ്ങനെ നടക്കുകയാണ് പെട്ടെന്നാണ് രണ്ടാമത്തെ മയിൽ തന്റെ ചിറകുകൾ വിടർത്തി മുകളിലേക്ക് പറക്കുന്നത് കാണാൻ കഴിയുന്നത്. ശരിക്കും ആ കാഴ്ച മനോഹരവും അപൂർവ്വവുമാണ് എന്നതിൽ സംശയമില്ല. വീഡിയോ കാണുന്നവരുടെ മനസ് മഴ കാണുമ്പോഴുള്ള മയിലിനെ പോലെ സന്തോഷിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. വീഡിയോ കാണാം...
Also Read: കേന്ദ്ര ജീവനക്കാർക്കായി എട്ടാം ശമ്പള കമ്മീഷൻ എപ്പോൾ നടപ്പാക്കും? ശമ്പളം എത്ര കൂടും? അറിയാം...
Majestic Flight. pic.twitter.com/7dAHcV19P1
— Cosmic Gaia (@CosmicGaiaX) September 22, 2022
Also Read: ജന്മാഷ്ടമിയിൽ ഗജകേസരി യോഗം; കൃഷ്ണ കൃപയാൽ ഇവർക്ക് ലഭിക്കും വൻ പുരോഗതി!
ഈ വീഡിയോ @CosmicGaiaX എന്ന ട്വിറ്റർ അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. വീഡിയോ കുറച്ചു പഴയതാണെകിലും ഇപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. Majestic Flight എന്ന അടിക്കുറിപ്പോടെ പങ്കുവെച്ചിരിക്കുന്ന വീഡിയോ ഇപ്പോഴും സോഷ്യൽ മീഡിയയിൽ തരംഗമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.