Viral Video: സാധാരണയായി മിക്ക പാമ്പുകളും മുട്ടയിടുകയും നിശ്ചിത സമയത്തിന് ശേഷം ആ മുട്ടകൽ വിരിയുകയും അതിൽ നിന്നും പാമ്പിന്റെ കുഞ്ഞുങ്ങൾ പുറത്തുവരുകയും ചെയ്യാറുണ്ട്. ശരിക്കും പറഞ്ഞാൽ നമുക്ക് അറിയാവുന്ന പാമ്പുകളിൽ ഏറെയും മുട്ടയിടുന്നവയാണ്.
അതിൽ മൂർഖൻ, പെരുമ്പാമ്പ്, ശംഖുവരയൻ എന്നിവ ഉൾപ്പെടും. എന്നാൽ അണലി, പച്ചോലപ്പാമ്പ്, അനക്കോണ്ട എന്നിവ പ്രസവിക്കാറാണുള്ളത്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് (Viral Video) ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
Also Read: Viral Video: പാമ്പ് പ്രസവിക്കുന്നത് കണ്ടിട്ടുണ്ടോ? വീഡിയോ വൈറലാകുന്നു
വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയിൽ പച്ച നിറത്തിലുള്ള പാമ്പ് തവിട്ട് നിറത്തിലുള്ള മറ്റൊരു പാമ്പിന് ജന്മം നൽകുന്നത് നിങ്ങൾക്ക് കാണാൻ കഴിയും. പാമ്പ് മരത്തിന്റെ കൊമ്പിൽ സുഖമായി ഇരിക്കുന്നത് വീഡിയോയിൽ നിങ്ങൾക്ക് കാണാം പെട്ടെന്ന് ഒരു കുട്ടി പാമ്പ് ജനിക്കുന്നത് കാണാം. വീഡിയോ കാണാം...
Most snakes are oviparous; they reproduce by laying eggs. But some species give birth to live young and no eggs are involved at any stage of development. A third group of snakes develops non-shelled eggs inside their bodies, where the young develop.#nature IG biltekpluss pic.twitter.com/X5yq4Y5BlD
— Alexander Verbeek (@Alex_Verbeek) December 29, 2021
Also Read: Viral Video: മഞ്ഞിന്റെ മനോഹാരിതയിൽ തുള്ളിക്കളിച്ച് ആനകൾ..!
ഈ വീഡിയോയെക്കുറിച്ച് Science girl എന്ന് പേരുള്ള ഉപയോക്താക്കൾ പറയുന്നത് ഇത് തെക്കേ അമേരിക്കയിലെ കനത്ത മഴയുള്ള പ്രദേശങ്ങളിൽ ഉയരമുള്ള മരങ്ങളിൽ കാണപ്പെടുന്ന Emerald tree boas പാമ്പാണ് എന്നാണ്.
these Emerald tree boas live high in the foliage of trees in the rainforests of
South AmericaThey are ovoviviparous and give birth to live young like this
there is no placental connection to the mother –embryos develop in egg-like sacs internally pic.twitter.com/MyGNFABkwY
— Science girl (@gunsnrosesgirl3) December 27, 2021
എന്തായാലും വൈറലാകുന്ന ഈ വീഡിയോയ്ക്ക് (Viral Video) 7.7k വ്യൂസ് ആണ് ലഭിച്ചിരിക്കുന്നത്. മാത്രമല്ല നിരവധി ലൈക്സും റീട്വീറ്റും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...