Viral Video: മംഗൂസിനെ പിന്തുടർന്ന് പെരുമ്പാമ്പ്.., ശേഷം പൊരിഞ്ഞ പോരാട്ടം, ഒടുവിൽ..!!

Viral Video: പെരുമ്പാമ്പും മംഗൂസും നേരിൽ കണ്ടാൽ എങ്ങനെയായിരിക്കും പോരാട്ടമെന്ന് നമുക്ക് ഈ വീഡിയോയിൽ കാണാൻ കഴിയും. ഇരുവരും തമ്മിലുള്ള മൽപ്പിടുത്തം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

Written by - Ajitha Kumari | Last Updated : Feb 25, 2022, 08:58 PM IST
  • പെരുമ്പാമ്പും മംഗൂസും നേരിൽ കണ്ടാൽ എങ്ങനെയായിരിക്കും
  • വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്‌ടിക്കാറുണ്ട്
  • കൂടുതലും വന്യ മൃഗങ്ങളുടെ പോരാട്ട വീഡിയോകളായിരിക്കും
Viral Video: മംഗൂസിനെ പിന്തുടർന്ന് പെരുമ്പാമ്പ്.., ശേഷം പൊരിഞ്ഞ പോരാട്ടം, ഒടുവിൽ..!!

Viral Video: വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകൾ (Viral Video) പലപ്പോഴും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്‌ടിക്കാറുണ്ട്. ഇതിൽ കൂടുതലും വന്യ മൃഗങ്ങളുടെ പോരാട്ട വീഡിയോകളായിരിക്കും.  ഇത്തരത്തിലുള്ള മറ്റൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇതിൽ പെരുമ്പാമ്പും മംഗൂസും തമ്മിലുള്ള പൊരിഞ്ഞ പോരാട്ടമാണ്. സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയിൽ കാട്ടിൽ പെരുമ്പാമ്പും മംഗൂസും എങ്ങനെ ഏറ്റുമുട്ടുന്നുവെന്ന് കാണാം. ഇരുവരും തമ്മിലുള്ള പോരാട്ടം ഏറെ നേരം നീണ്ടുനിന്നു. പോരാട്ടത്തിന്റെ രംഗം തികച്ചും ഭയാനകമാണ്.

Also Read: Viral Video: ചെന്നത് നായയെ രക്ഷിക്കാൻ, കിട്ടിയതോ കംഗാരുവിന്‍റെ ചവിട്ടും..! വീഡിയോ വൈറല്‍

മംഗൂസും പാമ്പും തമ്മിൽ കണ്ടാൽ തന്നെ ഉഗ്രനടിയാണ്. അപകടകാരികളായ പാമ്പുകളുമായും മംഗൂസ് പോരാടാറുണ്ട്. വൈറലാകുന്ന വീഡിയോയിൽ (Viral Video) നിങ്ങൾക്ക് കാണാൻ കഴിയും  കാട്ടിൽ പെരുമ്പാമ്പും മാംഗൂസും അലഞ്ഞു തിരിയുന്നത്. എന്നാൽ കുറച്ച് സമയത്തിന് ശേഷം ഇരുവരും ഏറ്റുമുട്ടുന്നതും നിങ്ങൾക്ക് കാണാം. പെരുമ്പാമ്പ് മംഗൂസിനെ (Mongoose Video) പൂർണ്ണമായും വലിഞ്ഞു മുറുക്കുന്നത് വീഡിയോയിൽ കാണാൻ കഴിയും. ആദ്യമൊക്കെ തോൽവി സമ്മതിക്കാൻ മംഗൂസ് തയ്യാറായില്ല. ഒടുവിൽ നീണ്ട നേരത്തെ പോരാട്ടത്തിന് ശേഷം പെരുമ്പാമ്പ് മംഗൂസിനെ കൈപ്പിടിയിലൊതുക്കുകയായിരുന്നു. വീഡിയോ കാണാം...

Also Read: Viral Video: പുഷ്പയിലെ രംഗങ്ങൾ ടോമും ജെറിയും അവതരിപ്പിച്ചാൽ..! വീഡിയോ വൈറൽ

സാധാരണയായി ഇത്തരം വിചിത്ര വിഡിയോകൾ (Viral Video) കാണാൻ കിട്ടാറില്ല. ചെറിയ പാമ്പുകളെയാണ് മംഗൂസ് കൂടുതലായും ആക്രമിക്കുന്നത്. പെരുമ്പാമ്പിന്റെയും മംഗൂസിന്റെയും ഈ വീഡിയോ mahakal 1008 എന്ന യൂട്യൂബ് ചാനലിലാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഈ വീഡിയോ ഇതുവരെ ആയിരക്കണക്കിന് ആളുകളാണ് കണ്ടിരിക്കുന്നത്. ഒപ്പം മികച്ച പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News