Viral Video: സമുദ്രത്തില്‍ നീന്തുന്ന മത്സ്യത്തെ നിമിഷനേരം കൊണ്ട് വായിലാക്കുന്ന കഴുകന്‍..!! വീഡിയോ വൈറല്‍

സോഷ്യല്‍ മീഡിയ വളരെ രസകരമായ  ഒര്രു ലോകമാണ്.  ദിനംപ്രതി ഇവിടെ  ലക്ഷക്കണക്കിന്‌ വീഡിയോകളാണ് എത്തുന്നത്‌.  

Written by - Zee Malayalam News Desk | Last Updated : Mar 1, 2022, 12:13 PM IST
  • ആകാശത്തിലൂടെ പറക്കുന്ന കഴുകന്‍ സമുദ്രത്തില്‍ നീന്തിത്തുടിക്കുകയായിരുന്ന മത്സ്യത്തെ നിമിഷനേരം കൊണ്ടാണ് പിടികൂടിയത്.
  • കഴുകന്‍ മത്സ്യത്തെ പിടികൂടുന്ന ഈ വീഡിയോ ചിരുങ്ങിയ സമയം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
Viral Video: സമുദ്രത്തില്‍ നീന്തുന്ന മത്സ്യത്തെ നിമിഷനേരം കൊണ്ട് വായിലാക്കുന്ന കഴുകന്‍..!!  വീഡിയോ വൈറല്‍

Viral Video: സോഷ്യല്‍ മീഡിയ വളരെ രസകരമായ  ഒര്രു ലോകമാണ്.  ദിനംപ്രതി ഇവിടെ  ലക്ഷക്കണക്കിന്‌ വീഡിയോകളാണ് എത്തുന്നത്‌.  

സോഷ്യൽ മീഡിയയിൽ  ശ്രദ്ധിച്ചാല്‍  പല തരത്തിലുള്ള വിചിത്രമായ വീഡിയോകൾ ഇടയ്ക്കിടെ വളരെ  പ്രചാരം  നേടുന്നതായി കാണാം.   കൂടാതെ, അടുത്ത കാലത്തായി മൃഗങ്ങളുടെ വീഡിയോകൾ ആളുകളെ ഏറെ ആകര്‍ഷിക്കുന്നുമുണ്ട്.  

മൃഗങ്ങളുടെ വീഡിയോകൾ എപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാണ്. അവയുടെ വ്യത്യസ്തമായ ശൈലിയാണ് ഇതിന് കാരണം. ഈ വീഡിയോകളിൽ  ചിലപ്പോള്‍ മൃഗങ്ങള്‍ തമ്മില്‍ പോരടിക്കുന്നത് കാണാം, ചിലപ്പോള്‍ അവ പരസ്പരം സ്നേഹിക്കുന്നതാവാം. മൃഗങ്ങളുടേയും പക്ഷികളുടെയും വീഡിയോ കാണുവാന്‍ ഇന്ന് ആളുകള്‍ക്ക് താത്പര്യം ഏറെയാണ്‌.  അത്തരത്തില്‍ രസകരമായ ഒരു വീഡിയോ ഇപ്പോള്‍  സോഷ്യല്‍  മീഡിയയില്‍ വൈറലാണ്. 

Also Read: Viral Video: മയിലുമായി ഏറ്റുമുട്ടല്‍ നടത്തുന്ന ആട്ടിന്‍കുട്ടി..!! വീഡിയോ വൈറല്‍

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍  വൈറലായ  ഈ വീഡിയോ വളരെ വ്യത്യസ്തമായ ഒരു കാഴ്ചയാണ് സമ്മാനിക്കുന്നത്.  സമുദ്രത്തില്‍ നീന്തുന്ന മത്സ്യത്തെ കൊത്തിയെടുത്ത് പറക്കുന്ന കഴുകനെയാണ്  ഈ വീഡിയോയില്‍ കാണുവാന്‍ സാധിക്കുന്നത്‌. 

ആകാശത്തിലൂടെ പറക്കുന്ന കഴുകന്‍ സമുദ്രത്തില്‍ നീന്തിത്തുടിക്കുകയായിരുന്ന മത്സ്യത്തെ നിമിഷനേരം കൊണ്ടാണ് പിടികൂടിയത്.  കഴുകന്‍ മത്സ്യത്തെ പിടികൂടുന്ന ഈ വീഡിയോ ചിരുങ്ങിയ സമയം കൊണ്ടാണ്  സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

Also Read: Gold Smuggling: യുവതി അണിഞ്ഞിരുന്ന ബുർഖയിൽ 18 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണ മുത്തുകൾ..!! വീഡിയോ വൈറല്‍

കഴുകന് ഏറെ ദൂരെയുള്ള വസ്തുക്കള്‍ പോലും വ്യക്തമായി കാണുവാന്‍ സാധിക്കും. കടലിന് മുകളിലൂടെ ഏറെ ഉയരത്തില്‍ പറക്കുകയായിരുന്ന കഴുകന്‍റെ കണ്ണുകള്‍ താഴെ  വെള്ളത്തിലുള്ള നീന്തുന്ന മത്സ്യത്തിൽ കണ്ണ് പതിക്കുന്നു. അടുത്ത സെക്കന്‍റിൽ തന്നെ ഞെട്ടിക്കുന്ന ഒരു ദൃശ്യം ഫ്രെയിമിൽ കാണാം. വാസ്തവത്തിൽ, ഇരയെ കണ്ട കഴുകൻ വെടിയുണ്ടയുടെ വേഗതത്തില്‍ വെള്ളത്തിലേക്ക് കുതിയ്ക്കുകയാണ്. നിമിഷങ്ങള്‍ക്കുള്ളില്‍ മത്സ്യത്തെ തന്‍റെ നഖങ്ങളിൽ കൊളുത്തി പറന്നുയരുകയാണ്.  വളരെ വലിപ്പമുള്ള രു മത്സ്യത്തെ വഹിച്ചുകൊണ്ട് കഴുകൻ വായുവിൽ പറക്കുന്നതായി കാണാം.  

വീഡിയോ ഇവിടെ കാണുക:-

വണ്ടർഡിക്‌സിന്‍റെ  ( wonderdixe) ഇൻസ്റ്റാഗ്രാം  പേജിലാണ് ഈ വീഡിയോ അപ്‌ലോഡ് ചെയ്തിരിയ്ക്കുന്നത്.  ഇതിനോടകം ആയിരകണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടിരിയ്ക്കുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News